ബിഹാർ:ബിഹാറിൽ എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം കൊണ്ടുപോകവെ മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി. വിമാനം റോഡ് മാർഗം മുംബൈയില്‍ നിന്നും അസമിലേക്ക് ട്രക്കില്‍ കൊണ്ടുപോകുമ്പോഴാണ് വിമാനം കുടുങ്ങിയത്. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് സംഭവം. തുടര്‍ന്ന് ദേശീയ പാതയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വിമാനം കുടുങ്ങിയത് ട്രക്ക് ഡ്രൈവര്‍ മേൽപ്പാലത്തിന്റെ ഉയരം മനസിലാക്കാതെ നീങ്ങിയതോടെയാണ് എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പ്രദേശവാസികൾ ഉൾപ്പെടെയുള്ള ആളുകളുടെ സഹായത്താൽ വിമാനം സുരക്ഷിതമായി പുറത്തെടുക്കുകയും അതെ ട്രക്കിൽ ആസാമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വിമാനം കുടുങ്ങിയെന്നറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇതും റോഡിൽ വലിയ ഗതാഗതക്കുരുക്കിന് വഴിവച്ചു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്.