Author: admin

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. കുല്‍ഗാമില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികരും വീരമൃത്യു വരിച്ചു. മോഡര്‍ഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലുമുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച മോ‍ഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനയ്ക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ മരണം സൈന്യം സ്ഥിരീകരിച്ചു.

Read More

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച കണക്ക് അശാസ്ത്രീയവും അപൂർണവും തെറ്റിദ്ധാരണ ജനകവും ആണെന്ന് സംവരണ സമുദായ മുന്നണി സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു.സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ സംസ്ഥാനത്ത് സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലെയും ജീവനക്കാരുടെ കണക്കാണ് സഭയിൽ അവതരിപ്പിച്ചത്. ഇത്തരം സ്ഥാപനങ്ങളിലെ ശിപായിമാർ മുതൽ കമ്പനികളിലെ ലോഡിങ് അൺലോഡിങ് ജീവനക്കാർ, പായ്ക്കർമാർ ,പെയിന്റർമാർ വെൽഡർമാർ തുടങ്ങി ഏറ്റവും താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ അടക്ക മുള്ളവരുടേതാണ്. ഏതെങ്കിലും ഒരു വകുപ്പിലെയോ സ്ഥാപനത്തിലെയോ ജീവനക്കാരുടെ പദവികൾ തിരിച്ചുള്ള സാമുദായിക കണക്ക് ലഭ്യമല്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് സമാഹരിച്ച വിവരങ്ങൾ ആറു വർഷം എടുത്തിട്ടും മൂന്നിലൊന്നു മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ വാർത്ത മാധ്യമങ്ങൾ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണ സമുദായങ്ങൾക്കും സർക്കാർ സർവീസിൽ അനർഹമായ പ്രാതിനിധ്യം ലഭ്യമായി എന്ന രീതിയിലാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.അതുകൊണ്ട് സർക്കാർ ജീവനക്കാരുടെ വകുപ്പും…

Read More

കണ്ണൂർ: നീതിയുടെ പോരാട്ടഭുമിയിലെ നിർഭയനായ പോരാളി ഫാ. സ്റ്റാൻ സ്വാമി അധ:സ്ഥിതരുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹിയാണെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച ആ മഹാത്യാഗി നന്മനിറഞ്ഞ മനുഷ്യമനസ്സുകളിൽ എന്നും നീതി സൂര്യനായി ജ്വലിച്ചു നിൽക്കുമെന്നും ബിഷപ് പറഞ്ഞു. കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോൺ. ക്ലാരൻസ് പാലിയത്ത്, രൂപത കെ എൽ സി എ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, രൂപത പ്രോക്യുറേറ്റർ ഫാ. ജോർജ്ജ് പൈനാടത്ത്, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,കെ എൽ സി ഡബ്ലിയു എ സംസ്ഥാന പ്രസിഡന്റ്‌ ഷർലി സ്റ്റാൻലി, ഫ്രാൻസിസ് അലക്സ്‌,…

Read More

കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം 6:30 ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വേയുടെ വിജയം. നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ വന്നതോടെ മത്സരം സമനിയിലാവുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു. ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റന്‍ക്യുര്‍, ജിയോര്‍ജിയന്‍ ഡി അരസ്‌ക്വേറ്റ, മാനുവല്‍ ഉഗ്രെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ് പിഴച്ചത്. ബ്രസീലിനായി അന്‍ഡ്രിസ് പെരേര, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റോ, മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് എന്നിവര്‍ അവസരം പാഴാക്കി. നിശ്ചിത സമയത്തിന്റെ 74ാം മിനിറ്റ് മുതല്‍ ഉറുഗ്വെ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീലിനെ അവര്‍ പ്രതിരോധിച്ചു. നഹിതാന്‍ നാന്‍ഡെസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് അവര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ അവസരം മുതലെടുക്കാന്‍ ബ്രസീലിനു സാധിച്ചതുമില്ല. മത്സരത്തില്‍ പൊസഷന്‍ കാത്തതും പാസിങില്‍ മുന്നില്‍…

Read More

ചെന്നൈ: വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി. കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെയാണ് മദ്രാസ് ഹൈക്കോടതിയുടെ ചോദ്യം. മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. വ്യാജ മദ്യം കുടിച്ച് മരിച്ചവര്‍ക്കല്ലാതെ അപകടത്തില്‍ മരിക്കുന്നവര്‍ക്ക് ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ ന്യായീകരിക്കാമെന്നും കോടതി പറഞ്ഞു. ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് നഷ്ടപരിഹാരത്തിനെതിരെ ഹര്‍ജി നല്‍കിയത്. ഇത്ര വലിയ നഷ്ടപരിഹാരം നല്‍കാന്‍ കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക ലക്ഷ്യത്തിനായി മരിച്ചവരോ അല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അപകടത്തില്‍ മരിച്ചവര്‍ക്ക് പോലും ഇതിലും കുറഞ്ഞ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.

Read More

മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഫൂട്ടേജ്. എഡിറ്റർ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായ ഫൂട്ടേജിന്റെ റിലീസ് തീയതി പുറത്തുവന്നു. ഓ​ഗസ്റ്റ് 2 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാർട്ടിൻ പ്രകാട്ട് ഫിലംസ് ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുക. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്ററാണ് സൈജു. സുഷിന്‍ ശ്യാം ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഛായാഗ്രഹണം- ഷിനോസ്, എഡിറ്റര്‍- സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം- അപ്പുണ്ണി സാജന്‍,…

Read More

വത്തിക്കാൻ :കത്തോലിക്കാ സഭയിൽ, വൈദികരും മെത്രാന്മാരുമെന്ന നിലയിൽ ലഭിക്കുന്ന അധികാരം പരിശുദ്ധാത്മാവിന്റെ ഒരു ദാനമാണെന്നും, അത് സേവനത്തിനുള്ള സ്ഥാനപ്പേരാണെന്നും ഫിലിപ്പൈൻ മെത്രാൻ സമിതി സമ്മേളനത്തിൽ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ പറഞ്ഞു . ക്രിസ്തുവിൽ നാം സ്വീകരിക്കുന്ന ഈ അധികാരം, സഭയിലൂടെയാണ് നാം വിനിയോഗിക്കേണ്ടതെന്നും, ഇത് നമ്മുടെ സ്വന്തം കഴിവുകൾക്കനുസൃതം ഉപയോഗിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന ധാർമ്മിക അധികാരത്തെക്കുറിച്ചും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. മെത്രാനടുത്ത അധികാരമെന്നാൽ, ബഹുമാനം ചോദിച്ചുവാങ്ങുന്നതിലോ ഭരിക്കുന്നതിലോ അല്ല, മറിച്ച് ഇടയസേവനത്തിലൂടെയാണ് ഉപയോഗിക്കേണ്ടതെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. പുരോഹിതന്മാർക്കും, ആളുകൾക്കും മെത്രാന്മാരിലെ സേവന ചൈതന്യം കാണാനും, അനുഭവിക്കാനും കഴിയുമ്പോൾ മാത്രമാണ്, നമ്മിൽ അവർ വിശ്വാസമർപ്പിക്കുന്നതിനും, നയിക്കാൻ തങ്ങളെ തങ്ങളെ അനുവദിക്കുകയെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. “അനീതിയുടെയും തിന്മയുടെയും മുമ്പിൽ ഭീരുക്കളോ നിശബ്ദരോ പങ്കാളികളോ ആയിത്തീരാൻ നാം വിളിക്കപ്പെടുന്നു എന്നല്ല സേവക നേതൃത്വത്തിന്റെ അർത്ഥം. മെത്രാന്മാർ എന്ന നിലയിൽ, സേവക നേതാക്കളെന്ന നിലയിൽ, ഈ ലോകത്തിലെ ശക്തികളുടെ…

Read More

സ്റ്റുട്​ഗാട്ട്::ജര്‍മനിയെ തകർത്ത് സ്‌പെയ്ന്‍ സെമി ഫൈനലിലേക്ക്. എക്‌സ്ട്രാ ടൈമില്‍ മികേല്‍ മെറിനോയുടെ ഗോളാണ് സ്‌പെയ്‌നിന് വിജയം സമ്മാനിച്ചത്.നിശ്ചിത സമയത്ത് ഡാനി ഓല്‍മോയിലൂടെ സ്‌പെയ്ന്‍ ലീഡെടുത്തു.89-ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സിന്റെ ഗോളില്‍ സ്‌പെയ്ന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. വൻ ആക്രമണമാണ് തുടക്കം മുതൽ സ്പെയിൻ പുറത്തെടുത്തത്. പൊസഷൻ നിലനിർത്തിയുള്ള പ്രത്യാക്രമണമാണ് ജർമനി നടപ്പാക്കിയത്.ആദ്യ പകുതി ​ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഡാനി ഓൽമോയിലൂടെ സ്പെയിൻ മുന്നിലെത്തി. നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ ഫ്ലോറിയൻ വിയെറ്റ്സിലൂടെ ജർമനി അവിശ്വസനീയമാം വിധം തിരിച്ചെത്തി സമനില പിടിച്ചതോടെ കളി അധിക സമയത്തേക്ക്. അധിക സമയം തീർന്നു മത്സരം പെനാൽറ്റിയിൽ നിർണയിക്കപ്പെടുമെന്നു തോന്നിച്ച ഘട്ടത്തിൽ 119ാം മിനിറ്റിൽ പകരക്കാരനായി എത്തിയ മികേൽ മറിനോയുടെ ​ഗോൾ കളിയുടെ വിധി നിർണയിച്ചു. ജർമനിയുടേയും. ഓൽമോയുടെ ലീഡ് ​ഗോൾ 51ാം മിനിറ്റിലായിരുന്നു. 89ാം മിനിറ്റിലാണ് ജർമനിയുടെ സമനില ​ഗോൾ വന്നത്.

Read More

ഹത്റാസ് : ഹത്റാസ് ദുരന്തത്തിൽ മുഖ്യസംഘാടകൻ ദേവ പ്രകാശ് മധുകർ അറസ്റ്റിൽ. യു.പി. പൊലീസ് കഴിഞ്ഞദിവസം രാത്രിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഡൽഹിയിൽ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്തതെന്ന് ഹത്റാസ് പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ സ്ഥിരീകരിച്ചു ആൾ ദൈവം ഭോലെ ബാബ ഒളിവിൽ തുടരുകയാണ് .ഇയാൾക്കെതിരെ നടപടിയെടുക്കാൻ യു പി സർക്കാർ തയ്യാറാവത്തത്തിനെതിരെ ആക്ഷേപങ്ങൾ ഉയരുമ്പോഴും ഇയാളെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ബാബയ്ക്കായി ആശ്രമത്തിലടക്കം പരിശോധന നടത്തിയെന്ന് പൊലീസ് അവകാശപ്പെടുന്നു. പ്രത്യേക അന്വേഷണ സംഘം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി പരാമർശിച്ചിട്ടുണ്ട്..അതേസമയം ദുരന്തത്തിൽ മരിച്ചവർക്കുള്ള സാമ്പത്തികസഹായം ഉടൻ നൽകണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഹത്റാസ് സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കൊച്ചി : ജില്ലാ കളക്ടർ സമര സ്ഥലത്ത് എത്തി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കണ്ണമാലിയിൽ ജനകീയ സമിതി നടത്തിയ റോഡ് ഉപരോധ സമരം താൽക്കാലികമായി അവസാനിപ്പിച്ചു . രണ്ടാം ഘട്ട പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് 60% തുക കിട്ടുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അത് ഉടൻ ലഭ്യമാകുമെന്നും പണി ഉടൻ ആരംഭിക്കുമെന്നും കളക്ടർ ഉറപ്പു നൽകി.ചെല്ലാനം പഞ്ചായത്തുംകൊച്ചിൻ കോർപ്പറേഷൻ പ്രദേശങ്ങളും ഉൾപ്പടെയുള്ള പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് ജനകീയ വേദി ഭരണാധികാരികളോട് ആവശ്യപ്പെട്ടു. കൊച്ചിൻ പോർട്ടിൻ്റെ ആഴം നില നിർത്താൻ ചെയ്യുന്ന ഡ്രഡ്ജിങ്ങിൽ ലഭിക്കുന്ന എക്കൽ ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള തീര കടലിൽ നിക്ഷേപിച്ച് ആഴം കുറച്ച് തീരം പുനർ നിർമ്മിക്കുന്നതിന് പോർട്ട്, ഇറിഗേഷൻ വകപ്പ്, ഉദ്യോഗസ്ഥരും ജനകീയ വേദി പ്രവർത്തകരുമായി ചൊവ്വാഴ്ച കളക്ടർ ചേമ്പറിൽ വിളിച്ചു ചർച്ച നടത്തും. ചർച്ചകൾക്ക് ശേഷം അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ…

Read More