- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
Author: admin
കേപ് ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിംഗ്സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ 55 റണ്‍സിന് പുറത്തായി. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാം, ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിങ്ഹാം, മാര്‍കോ ജാന്‍സന്‍, കെയ്ല്‍ വെരെയ്ന്‍ എന്നിവരുടെ വിക്കറ്റാണ് സിറാജ് നേടിയത്. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ആദ്യകളിയിലെ വന്‍ തോല്‍വിയുടെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. രണ്ടുമത്സര പരമ്പര കൈവിടാതിരിക്കാന്‍ ജയം അനിവാര്യമാണ്. സെഞ്ചൂറിയനിലെ ഒന്നാംടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്ണിനുമാണ് ഇന്ത്യ കീഴടങ്ങിയത്. രണ്ടരദിവസംകൊണ്ട് പോരാട്ടം അവസാനിപ്പിച്ചു.
ലഖ്‌നൗ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ്. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാമൻ ഹൃദയത്തിലാണ്. സംഘർഷം നടന്നപ്പോൾ ഉണ്ടായിരുന്ന രാമ വിഗ്രഹം എവിടെയാണെന്നും എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങ് ചോദിച്ചു. പഴയ വിഗ്രഹം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല. പുതിയ വിഗ്രഹം എവിടെ നിന്ന് വരുന്നു എന്നും ദിഗ്‌വിജയ് സിങ്ങ് ചോദിച്ചു. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് ദിഗ്‌വിജയ് സിങ്ങ് സംഭാവന നൽകിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ്‌വിന്ദര്‍ സിംഗ് സുഖു നേരത്തെ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധിർരഞ്ജൻ ചൗധരി എന്നിവർക്കാണ് കോൺഗ്രസിൽ നിന്ന് പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണമുള്ളത്. മുൻ പ്രധാമന്ത്രി മൻമോഹൻ സിങ്ങിനെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിൽ അധിർരഞ്ജൻ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.
തൃശ്ശൂർ :വനിതാ സംവരണ നിയമം രാജ്യത്തെ വനിതകൾക്കുള്ള ഗ്യാരൻ്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാർക്കുള്ള ഗ്യാരൻ്റിയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി . 10 കോടി ഉജ്വല കണക്ഷൻ മോദിയുടെ ഗ്യാരൻറിയാണ്. പതിനൊന്ന് കോടി പേർക്ക് ശുദ്ധജലം ഉറപ്പാക്കൽ മോദിയുടെ ഗ്യാരൻറിയാണ്. 60 ലക്ഷം വനിതകൾക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരൻറിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരം. കോൺഗ്രസ്-ഇടത് സർക്കാരുകളും സ്ത്രീ ശക്തിയെ ദുർബലമായി കണ്ടുവെന്നും മോദി വിമർശിച്ചു. തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടന്ന വനിതാ മോർച്ച സമ്മേളനത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും മോദി പറഞ്ഞു.കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്കാരം. അനുഗ്രഹിക്കാൻ ഇത്രയും വനിതകൾ എത്തിയതിൽ സന്തോഷം’, പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതകളെയും അനുസ്മരിച്ച മോദി നഞ്ചിയമ്മയെ അഭിനന്ദിച്ചു. കേരളം നിരവധി ധീര വനിതകൾക്ക് ജന്മം നൽകിയെന്നും അദ്ദേഹം…
തിരുവനന്തപുരം: ആറ് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്.കേസിൽ പ്രതിയെ വെറുതെ വിട്ട സാഹചര്യത്തിലായിരുന്നു കേസിലെ ആശങ്ക അറിയിക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്‌സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി പെൺകുട്ടിയുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു. മതിയായ തെളിവുകൾ ഉണ്ടായിട്ടും വിചാരണയിൽ പ്രതി ശിക്ഷിക്കപ്പെടാത്തതിൽ പ്രോസിക്യൂഷൻ വീഴ്ച ഉണ്ടെന്ന നിലപാടിലാണ് കുടുംബം. പുതിയ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുട്രാൻസ്പോർട്ട് സിസ്റ്റത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്കാരം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ദീർഘദൂര ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്തുന്ന സ്ഥലങ്ങൾ വൃത്തിയുള്ളതാക്കും. ശുചിമുറികൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പടെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകണം. ശുചിമുറി ഉൾപ്പടെ നിർമിച്ചെങ്കിൽ മാത്രമേ അവിടെ ബസ് നിർത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ അദാനിക്ക് അനുകൂലമായ ഉത്തരവ് .ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു തെളിവായി കണക്കാക്കാൻ കഴിയില്ലെന്നും മൂന്നാംകക്ഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് കോടതി വ്യക്തമാക്കി . മൂന്നുമാസത്തിനകം സെബി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി അറിയിച്ചു. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശിപാർശകൾ നടപ്പാക്കണമെന്നും അന്വേഷണാത്മക പത്രപ്രവർത്തനം വഴി വരുന്ന ഇത്തരം റിപ്പോർട്ടുകൾ സെബി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെബി അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡിവൈചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ…
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വിളംബര ജാഥ ഇന്നു നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലിന് നാളെ തിരിതെളിയും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 239 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. പതിനാലായിരത്തോളം പ്രതിഭകള്‍ അണിനിരക്കുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ കൊല്ലം സജ്ജമായി കഴിഞ്ഞു. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ കപ്പ് ഇന്ന് കുളക്കടയില്‍ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങും. കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറരയക്ക് ആശ്രാമം മൈതാനത്തെ പ്രധാന വേദിയില്‍ കപ്പ് എത്തിച്ചേരും.
ന്യൂഡൽഹി : 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ നിയമഭേദഗതി ബില്‍ ,2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും. 1955ലെ പൗരത്വ നിയമത്തിലാണ് മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നത് .പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ 2019 ഡിസംബര്‍ 10ന് ലോക്‌സഭയും 11ന് രാജ്യസഭയും ബില്‍ പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നടപ്പാക്കാനായിട്ടില്ല. രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കും ധ്രുവീകരണ രാഷ്ട്രീയത്തിനും വഴിവച്ചതോടെയാണ് ഇതുവരെ വിജ്ഞാപനം ഇറക്കാതിരുന്നത് . പൗരത്വ നിയമ ഭേദഗതി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇപ്പോഴത്തെ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് .പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.
വത്തിക്കാൻ : യുദ്ധവേദികളായ ഉക്രൈയിനിലും പലസ്തീനിലും ഇസ്രായേലിലും സമാധാനം സംസ്ഥാപിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വനം ചെയ്തു. തിരുസഭ ദൈവജനനനിയുടെ തിരുന്നാളും അമ്പത്തിയേഴാം വിശ്വശാന്തിദിനവും ആചരിച്ച പുതുവത്സരദിനത്തിൽ വത്തിക്കാനിൽ നടന്ന മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം . യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ സകല ഭൂഖണ്ഡങ്ങളിലും നടക്കുന്ന സമാധാന പ്രവർത്തനങ്ങൾക്കും അസംഖ്യം പ്രാർത്ഥനാസംരംഭങ്ങൾക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു. ഇറ്റലിയിലെ തൊസ്കാന, ഊംബ്രിയ, ലാത്സിയൊ എന്നീ പ്രദേശങ്ങളിൽ വിശുദ്ധ ഫ്രാൻസീസിൻറെ നാമത്തിലുള്ള ദേവാലയങ്ങളിൽ സമാധാന സന്ദേശവുമായെത്തിയ ഉക്രൈയിൻകാരും പോളണ്ടുകാരുമായ ബാലഗായകർ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചിരുന്നതിനാൽ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു. ഓരോ ദിവസവും സമാധാനശില്പികളായിരിക്കാനുള്ള തീരുമാനത്തെയും സമാധാനയത്നത്തെയും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം താങ്ങിനിറുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു. ആണ്ടിലെ എല്ലാ ദിവസവും സമാധാനത്തിനായി പ്രവർത്തിക്കുകയും സമാധാനം സംവഹിക്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.
എയര്‍ ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ350 വിമാനം ജനുവരി 22 മുതല്‍ സര്‍വീസ് ആരംഭിക്കും. 316 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എയര്‍ബസ് കഴിഞ്ഞ ഡിസംബര്‍ 23നാണ് ദില്ലിയിലെത്തിയത്. ആകെ ഇന്ത്യ ബുക്ക് ചെയ്ത 20 എയര്‍ബസുകളില്‍ ആദ്യത്തേതാണിത്. മാര്‍ച്ചിന് മുമ്പ് നാലെണ്ണം കൂടി രാജ്യത്തെത്തും. എ350 മോഡലുകളില്‍ ഏറ്റവും ചെറിയ മോഡലാണ് എയര്‍ഇന്ത്യ സ്വന്തമാക്കിയ എയര്‍ബസ് എ350-900. 28പേർക്ക് ഇരിക്കാവുന്ന പ്രൈവറ്റ് ബിസിനസ് ക്ലാസ് സ്യൂട്ട്, 24 പേര്‍ക്കുള്ള പ്രീമിയം ഇക്കോണമി സീറ്റുകള്‍, ഇക്കോണമി ക്ലാസില്‍ 264 സീറ്റുകള്‍ എന്നിങ്ങനെയാണ് വിമാനത്തിനുള്ളിലെ സീറ്റിങ് സംവിധാനം. ബിസിനസ് ക്ലാസില്‍ സീറ്റുകള്‍ കിടക്കയാക്കി മാറ്റാനാവും. പ്രീമിയം ഇക്കോണമി ക്ലാസില്‍ കൂടുതല്‍ സ്ഥല സൗകര്യമുണ്ടായിരിക്കും. എല്ലാ സീറ്റുകളിലും പാനസോണിക് ഇഎക്സ്3 ഇന്‍ ഫ്ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, എല്ലാ യാത്രികര്‍ക്കും ഹൈ ഡെഫനിഷന്‍ സ്‌ക്രീനുകളും ലഭ്യമാക്കും. ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതിലേക്കുള്ള ബുക്കിങ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
