Author: admin

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ ചേ​രും. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ന്യാ​യ് യാ​ത്ര​യും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ച​ര്‍​ച്ച​യാ​കും. ഇ​ന്ത്യ സ​ഖ്യ​ത്തിന്‍റെ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ എ​ടു​ക്കേ​ണ്ട നി​ല​പാ​ടു​ക​ളും ച​ര്‍​ച്ച​യാ​കും. ഇ​ന്ത്യ സ​ഖ്യ​മി​ല്ലാ​ത്ത കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ടു​ക്കേ​ണ്ട നി​ല​പാ​ടും ച​ര്‍​ച്ച​യാ​യേ​ക്കും. യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, പി​സി​സി അ​ധ്യ​ക്ഷ​ന്മാ​ര്‍, നി​യ​മ​സ​ഭ ക​ക്ഷി നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ “ഭാ​ര​ത് ജോ​ഡോ യാ​ത്ര’​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യ “ഭാ​ര​ത് ന്യാ​യ് യാ​ത്ര’ ഈ ​മാ​സം 14 ന് ​ആ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. യാ​ത്ര മ​ണി​പ്പു​രി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് 14 സം​സ്ഥാ​ന​ങ്ങ​ളി​ലെ 85 ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്ന് 6,200 കി​ലോ​മീ​റ്റ​ര്‍ ദൂ​രം താ​ണ്ടി മാ​ര്‍​ച്ച് 20 ന് ​മും​ബൈ​യി​ല്‍ സ​മാ​പി​ക്കും. 14 ന് ​ഇം​ഫാ​ലി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

ന്യൂഡൽഹി : ഇ ഡി ക്ക് മുൻപിൽ ഹാജരാക്കാനാത്തതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന പ്രചാരണം വ്യാപകം .ഇക്കാര്യത്തിൽ ആശങ്ക പങ്കുവെച്ച് ആം ആദ് മി നേതാക്കൾ. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ടെന്ന് ബുധനാഴ്ച രാത്രി നിരവധി ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കി. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ പുലർച്ചെ ഇ ഡി റെയ്ഡ് ചെയ്യാൻ സാധ്യതയുണ്ട്’,. മന്ത്രി അതിഷിയും സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തുമെന്ന് വാർത്തകൾ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്’, അതിഷി പങ്കുവെച്ചു.

Read More

തിരുവനന്തപുരം: അടുത്ത മൂന്നു നാലു ദിവസം കൂടി കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെയും, വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനത്താലാണിത്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തൃശൂർ: തൃശൂർ കുറ്റൂരിലുള്ള ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. മൂന്ന് നില കെട്ടിടമാണ് പൂർണമായും കത്തിനശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.പുലർച്ചെയായതുകൊണ്ട്ആളപായമുണ്ടായില്ല

Read More

ടെല്‍ അവീവ്: പ്രധാനമന്ത്രിയായി ബിന്യമിന്‍ നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് വെറും 15 ശതമാനം ഇസ്രയേലികള്‍ മാത്രമെന്ന് അഭിപ്രായ സര്‍വേ ഫലം . ഇസ്രയേൽ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച സര്‍വേ നടത്തിയത്. ഹമാസിനെ ഇല്ലാതാക്കണമെന്ന നെത്യനാഹുവിന്റെ നയത്തെ ഒരു വിഭാഗം പിന്തുണക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ വലിയ തോതില്‍ ഇടിഞ്ഞെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. 2023ഒക്‌ടോബര്‍ ഏഴിന് ഇസ്‌റാഈലില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കപ്പെടുകയും ചെയ്ത ഹമാസ് മിന്നലാക്രമണത്തിന് പിന്നാലെ ഹമാസിനെ തകര്‍ക്കുമെന്ന് നെതന്യാഹു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്നു മാസത്തിന്റെ ഭൂരിഭാഗവും അവര്‍ ഗസ്സയില്‍ പാഴാക്കി. ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാന്‍ രൂക്ഷമായ ആക്രണം ആവശ്യമാണെന്നാണ് ഇപ്പോഴും നെതന്യാഹു പറയുന്നത്. എന്നാല്‍ ബന്ദികളെ വിട്ടുകിട്ടാന്‍ സൈനിക നടപടി തുടരുന്നതിനെ 56 ശതമാനം പേര്‍ ചോദ്യം ചെയ്യുന്നു. ഇസ്‌റാഈല്‍ ജയിലുകളില്‍ നിന്നും ഫലസ്തീനികളെ മോചിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്നാണ് 24 ശതമാനം പേരും കരുതുന്നത്.

Read More

തെഹ്റാൻ: ഇറാ​നിൽ ​ നടന്ന ഭീകരാക്രമണത്തിൽ കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെർമാൻ എമർജൻസി സർവീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ​ങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്ഫോടത്തിന് പിന്നിൽ ആരാ​ണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ വ്യക്തമാക്കി. 

Read More