Author: admin

തിരുവനന്തപുരം: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 14 പേർ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായി. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, കേരള പൊലീസ് അക്കാദമി ഡയറക്‌ടർ ഗോപേഷ് അഗർവാൾ, അഗ്നിശമന സേനയിൽ നിന്ന് വിജയകുമാർ എഫ് എന്നിവര്‍ വിശിഷ്‌ട സേവ മെഡലിന് അർഹരായി. സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന് 11 പേരാണ് അർഹരായത്. ഐജി എ.അക്ബർ, എസ്‌പി ആർ.ഡി. അജിത്ത്, എസ്‌പി സുനിൽകുമാർ വി, എസിപി ഷീൻ തറയിൽ, ഡിഎസ്‌പി സുനിൽ കുമാർ ചെർവിത്ര, എഎസ്‌പി സുഗതൻ വി, ഡിഎസ്‌പി സലീഷ് എൻ.എസ്, എഎസ്ഐ കെ.കെ. രാധാകൃഷ്‌ണപിള്ള, എഎസ്ഐ സുരേന്ദ്രൻ ബി, ഇന്‍സ്‌പെക്‌ടര്‍ ജ്യോദീന്ദ്രകുമാർ പി, എഎസ്ഐ മിനി കെ എന്നിവരാണ് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം രണ്ടു പേര്‍ക്കാണ്. യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് അംഗീകാരം.

Read More

ന്യൂഡൽഹി :2024 ലെ പദ്‌മ പുരസ്‌കാരങ്ങൾക്ക് എട്ട് മലയാളികൾ അർഹരായി. ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പദ്‌മഭൂഷൺ ലഭിച്ചപ്പോൾ ആറ് മലയാളികൾക്കാണ് പദ്‌മശ്രീ .സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് പദ്‌മഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ രാജഗോപാലിന് പൊതുരംഗത്തെ സംഭാവനകൾ പരിഗണിച്ച് പദ്‌മഭൂഷൺ നൽകി . കഥകളി ആചാര്യൻ സദനം ബാലകൃഷ്‌ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) ആധ്യാത്മികാചാര്യൻ മുനി നാരായണ പ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായ് എന്നീ മലയാളികളാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹരായത്. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് നടിയും നർത്തകിയുമായ വൈജയന്തിമാല, പൊതുരംഗത്തെ പ്രവർത്തനങ്ങൾക്ക് എം വെങ്കയ്യനായിഡു, നടൻ ചിരഞ്ജീവി, സാമൂഹ്യസേവനത്തിന് ബിന്ദേശ്വർ പഥക്(മരണാനന്തരം) നർത്തകി പദ്‌മ സുബ്രഹ്മണ്യം എന്നിവർക്കാണ് പദ്‌മവിഭൂഷൺ ലഭിച്ചത്. പതിനേഴ്…

Read More

കൊച്ചി : മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ അല്ലാതെ ഇവർക്ക് കോളേജിൽ പ്രവേശിക്കാനാകില്ല. 13 കെഎസ്‌യു, ഫ്രറ്റേർണിറ്റി പ്രവർത്തകരെയാണ് സസ്പെന്റ് ചെയ്തത്‌. 8 എസ്‌ എഫ് ഐ പ്രവർത്തകരെയും സസ്പെന്റ് ചെയ്തു. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ ആക്രമിച്ചതായിരുന്നു സംഘർഷ കാരണം. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കെ എസ് യു – ഫ്രറ്റേർണിറ്റി പ്രവർത്തകരാണ് അക്രമം നടത്തിയത്.

Read More

ആലപ്പുഴ: രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ ഭരണഘടനയാണെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയ്ക്ക് മുകളിൽ മറ്റൊരു പ്രാണ പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ അക്രമങ്ങളെ പ്രസംഗത്തിൽ മന്ത്രി വിമർശിച്ചു.മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു. പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവർ രാജ്യത്തുണ്ട്. ഈ ഭയങ്ങൾ മാറാൻ ഭരണഘടനയെ പ്രാണനാക്കി പ്രതിഷ്ഠിക്കണം. ഭരണഘടന സംരക്ഷണത്തിൽ എല്ലാവരും പങ്കാളികളാകണം. ഫെഡറലിസത്തിന് കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, കേരളം ആശ്വാസത്തിൻ്റെ തുരുത്താണെന്നും അദ്ദേഹം പറഞ്ഞു.

Read More

ആലപ്പുഴ: സമൂഹത്തിന് കരുണാര്‍ദ്രമായ പുതിയ മുഖം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് വിസിറ്റേഷന്‍ സഭയുടെ 100 വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന മുഖമുദ്രയെന്ന് ഗോവ ഡാമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി ഫെറാവോ പറഞ്ഞു. വിസിറ്റേഷന്‍ സന്ന്യാസിനി സഭയുടെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി വിസിറ്റേഷന്‍ സഭയിലെ സഹോദരിമാര്‍ അക്ഷീണ പ്രയത്‌നം നടത്തിവരുന്നു. അവരുടെ ഈ യാത്ര തുടരുമ്പോള്‍ കര്‍ത്താവിന്റെ ശുശ്രൂഷയില്‍ സജീവമായി പങ്കുകൊള്ളാന്‍ അവര്‍ക്കൊപ്പം നമുക്കും സാധിക്കട്ടെ. ക്രിസ്തുവിനോടുള്ള ആഴപ്പെട്ട അഭിവാഞ്ചയും സഹജീവികളോടുള്ള അനുകാമ്പാര്‍ദ്രമായ സ്‌നേഹവും എന്നും എല്ലാവരിലുമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കു ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ, കര്‍ദിനാള്‍ ബസേലിയൂസ് മാര്‍…

Read More