Author: admin

ഫാ. ഫ്രാൻസ് സേവ്യർ സി. പി. (44) നിര്യാതനായി.പാഷനിസ്റ്റ് സന്ന്യാസഭാംഗവും നിലമ്പൂർ സെന്റ്. ജെമ്മ ഗൽഗാനി ആശ്രമത്തിൽ സുപ്പീരിയറും, നോവിസ് മാസ്റ്ററുമായി സേവനം ചെയ്യുക ആയിരുന്നു. കൊച്ചി രൂപത കുമ്പളങ്ങി പഴങ്ങാട് സെന്റ്. ജോർജ് ഇടവകാംഗമാണ്. 2004 ൽ സന്യാവൃതവാഗ്ദാനവും, 2009 ൽ പൗരോഹിത്യവും സ്വികരിച്ചു. നെയ്യാറ്റിൻകര രൂപത മുള്ളുവിള തിരുകുടുംബ ദേവാലയം , കോട്ടപ്പുറം രൂപത മുനമ്പം ബീച്ച് വേളാങ്കണ്ണി ദേവാലയം, കോഴിക്കോട് രൂപത ദേവമാതാ കത്തീഡ്രൽ, ഫിലിപ്പീൻസ്, പപ്പുവാനുഗനി എന്നിവടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പരേതരായ ചേന്ദപ്പിള്ളി പാപ്പച്ചൻ, ക്ലാര എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ മേരി(റാണി), ആൻഡ്രൂസ്, ജോസഫ്, എലിസബത്ത്(റീന), ആഗ്നസ്, പരേതനായ ജോർജ്. മുനമ്പം ബീച്ച് വേളാങ്കണ്ണി ദേവാലയത്തിൽ 10/07/2024 ബുധനാഴ്ച രാവിലെ 8.30 മുതൽ പൊതുദർശനവും തുടർന്ന് 11ന് ശവസംസ്‌കാരശുശ്രൂഷകളും നടത്തപെടും.

Read More

മോസ്‌കോ: റഷ്യന്‍ സേനയിലെ ഇന്ത്യാക്കാരെ തിരിച്ചയക്കുമെന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം പുടിന്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. രണ്ട് ഇന്ത്യാക്കാര്‍ യുദ്ധമുഖത്ത് കൊല്ലപ്പെട്ടതോടെയാണ് വിഷയം ഇന്ത്യ ശക്തമായി ഉയര്‍ത്താന്‍ തുടങ്ങിയത്. മറ്റൊരു രാജ്യത്തെ പൗരന്‍മാരെ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷങ്ഹായി കോ ഓപ്പറേഷനില്‍ ഈ വിഷയം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉന്നയിച്ചിരുന്നു. റഷ്യൻ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യൻ പൗരന്മാര്‍ തിരികെയെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ 20 പേര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. മറ്റ് തൊഴിലുകള്‍ക്കായി ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്‌തവരെയാണ് യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. 2022ല്‍ യുക്രൈന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ഇന്ത്യ നിരവധി തവണ പുടിനുമായും യുക്രൈന്‍ പ്രസിഡന്‍റ്‌ വ്ലാഡിമിര്‍ സെലന്‍സ്‌കിയുമായും ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് ആഗോള സമ്പദ്ഘടനയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ത്യ ഈ ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അതേസമയം, റഷ്യൻ സന്ദര്‍ശനത്തിനെത്തിയ…

Read More

മുംബൈ: മുംബൈയിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറന്‍ മഹാരാഷ്ട്ര, വിദര്‍ഭ എന്നിവിടങ്ങളിലും തിങ്കളാഴ്ച്ച പെയ്ത കനത്ത മഴയില്‍ വ്യാപക നാശ നഷ്ടം. ഇവിടങ്ങളിലെ ജനജീവിതവും ദുസ്സഹമായി. ശക്തമായ മഴയ്ക്ക് പിന്നാലെ അന്ധേരി സബ് വേ അടച്ചു. മുംബൈയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ വലഞ്ഞിരിക്കുകയാണ് മുബൈയിലെ ജനങ്ങള്‍. പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒഴുകി പോയി. ട്രെയിന്‍, വിമാന ഗതാഗതവും താറുമാറായിട്ടുണ്ട്. താനെ, കുര്‍ള, ഘാട്കോപ്പര്‍, വസായ്, മഹദ് , ചിപ്ലൂണ്‍ , കോലാപൂര്‍, സാംഗ്ലി, സത്താറ, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുംബൈയിലും നവി മുംബൈയിലും താനെയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സംസ്ഥാന ദുരന്ത നിവാരണ സെല്ലിന്റെ അവലോകന യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, അടിയന്തര സാഹചര്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും കണ്‍ട്രോള്‍ റൂം…

Read More

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്. വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും, ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവര്‍ത്തനസജ്ജമാകുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാജ്യാന്തര ചരക്ക് നീക്കത്തിന്റെ നിര്‍ണായ കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്. വര്‍ഷം പത്തു ലക്ഷം കണ്ടയ്നറുകള്‍ കൈകാര്യം ചെയ്യാനാകുന്ന വമ്പന്‍ തുറമുഖമാണ് വിഴിഞ്ഞം.സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ കുറിച്ചു. 2000ല്‍ അധികം കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുക. കപ്പലിലെ മുഴുവന്‍ ചരക്കും വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം.

Read More

കൊച്ചി:സ്റ്റാർട്ട് അപ്പുകൾക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ എസ് ഐ ഡി സിയുടെ നേതൃത്വത്തിൽ സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച നേട്ടമാണ് ഉണ്ടാകുന്നത്. വിദ്യാർത്ഥികൾക്കായി സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. കെ ടി യു പുതുക്കിയ സിലബസിലും സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭക സഭ സംഘടിപ്പിക്കും. വ്യവസായ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനുപുറമെ ഉൽപ്പന്നങ്ങൾക്ക് കേരള ബ്രാൻഡ് രൂപീകരിക്കും. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകും. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തും. പിന്നാലെ മറ്റ് ഉൽപ്പന്നങ്ങളെയും ഉൾപ്പെടുത്തും. മാനദണ്ഡങ്ങൾ അനുസരിച്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കും. മാനദണ്ഡമനുസരിച്ച് ഉൽപ്പന്നങ്ങൾക്ക് കേരളത്തിൻറെ നന്മ ബ്രാൻഡ് നൽകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: ഉൽപ്പന്നങ്ങൾക്കായി കേരള ബ്രാൻഡ് നടപ്പിലാക്കാൻ സർക്കാർ. കേരളത്തിൻറെ പേരിൽ ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡിങ് വരും. കേരള ബ്രാൻഡ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭ ചോദ്യോത്തരവേളയിൽ പറഞ്ഞു. ലോകത്തിന് മുന്നിൽ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉൽപ്പ്ന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയിൽ ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ വെളിച്ചെണ്ണക്ക് ബ്രാൻഡിംഗ് ഏർപ്പെടുത്തും. പിന്നാലെ മറ്റ് ഉത്പന്നങ്ങളിലും ബ്രാൻഡിങ് നടപ്പിലാക്കും. മാനദണ്ഡങ്ങൾ അനുസരിച്ചാകും ഉൽപ്പന്നങ്ങൾ പുറത്തിറക്കുക. മാനദണ്ഡമനുസരിച്ച് ഉൽപ്പന്നങ്ങൾക്ക് കേരളത്തിൻറെ നന്മ ബ്രാൻഡിങ്ങ് നൽകും.എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് ഔദ്യോഗികമായി ആവശ്യമായത് അവ ലഭിച്ച് കഴിഞ്ഞാൽ നമ്മുടെ മാനദണ്ഡങ്ങൾ കൂടി നോക്കിക്കൊണ്ട് കമ്മിറ്റി ബ്രാൻഡിങ് അനുവദിക്കും. ആളുകൾ നോക്കുമ്പോൾ കേരള ബ്രാൻഡ് സർക്കാർ സർട്ടിഫൈഡാണ്, സേഫാണ് എന്നത് മാർക്കറ്റിൽ കുറച്ചുകൂടി സ്വീകാര്യത കിട്ടും. കേരളത്തിന് അകത്തും പുറത്തും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Read More

കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തിൽ രൂപതാതല യുവജന ദിനാഘോഷം നടത്തി .ഫാ ജിജു ജോർജ് അറക്കത്തറ, .ഫാ. ജോജോ പയ്യപ്പിള്ളി, .ഫാ. നോയൽ കുരിശിങ്കൽ എന്നീ വൈദികർ വി .കുർബാന അർപ്പിച്ചു.തുടർന്ന് ജപമാല രാജ്ഞി യൂണിറ്റിലെ യുവജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കാതീറിൻ ഡെന്നിസ് സ്വാഗതം ആശംസിക്കുകയും, കെ.സി.വൈ.എം കോട്ടപ്പുറം രൂപത മുൻ പ്രസിഡന്റും സംസ്ഥാന സിന്ഡിക്കേറ്റ് മെമ്പറുമായ പോൾ ജോസ് കെ.സി.വൈ.എം പതാക പരിചയപ്പെടുത്തി . കോട്ടപ്പുറം രൂപത വൈസ് പ്രസിഡന്റ് ഷിഫ്ന ജീജൻ പതാക ഉയർത്തി . സൽമോൻ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു . യോഗത്തിൽ ജപമാല രാജ്ഞി കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ്‌ ജെസ്മോൻ ലോറൻസ് സ്വാഗതം പറഞ്ഞു . കെ.സി.വൈ.എം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം ലാറ്റിൻ ഡയറക്ടർ, KRLCBC അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയുമായ ഡോ.ജിജു ജോർജ് അറക്കത്തറ…

Read More

പുനലൂർ : സെന്റ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂളിൽ സെന്റ് ഗൊരേറ്റി ദിനം ആഘോഷിച്ചു.മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ മറ്റ് സഹവൈദികരും സംബന്ധിച്ചു. തുടർന്ന് നടന്ന പൊതുയോഗം കോർപറേറ്റ് മാനേജർ ഡോ. ക്രിസ്റ്റി ജോസഫ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിനോദ് (H M ഗുഹാനന്ദപുരം H S ചവറ) ബെൻസി ഡി (മുൻ അധ്യാപിക) അജി ആന്റിണി (P T A പ്രസിഡന്റ്) ആശംസകൾ അർപ്പിച്ചു. ഹെഡ് മിസ്ട്രസ് പുഷ്പമ്മ സ്വാഗതം പറഞ്ഞു . ഡപ്യൂട്ടി H M സുജ വർഗ്ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു. വിദ്യാർത്ഥികൾ വിശുദ്ധ മരിയ ഗൊരേറ്റിയുടെ ജീവചരിത്രം വിവരിക്കുന്ന നാടകം, നൃത്താവിഷ്ക്കാരം എന്നിവ അവതരിപ്പിച്ചു. സഹപാഠികൾക്ക് ഒരു കൈ താങ്ങ് എന്ന രീതിയിൽ വിദ്യാർത്ഥികൾ പഠനോപകരണങ്ങളും യൂണിഫോമും ശേഖരിച്ച് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. അധ്യാപകർ വിദ്യാർത്ഥികൾക്ക് മധുരം നൽകി .

Read More