- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
Author: admin
തിരുവനന്തപുരം: ലോകായുക്ത ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജൂഡീഷ്യല്‍ ബോഡിക്ക് മുകളില്‍ എക്സിക്യുട്ടീവിന് അധികാരം നല്‍കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ അഴിമതി നിരോധനത്തെ കശാപ്പു ചെയ്യുന്ന ബില്ലാണിത്. മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കെതിരായ അപ്പലേറ്റ് അതോറിറ്റിയായി നിയമസഭയും മാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബില്ലിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ലോകായുക്ത പിരിച്ചുവിടണമെന്നും ചെന്നിത്തല വിമർശിച്ചു. കോടതിയുടെ തീരുമാനം എക്സിക്യുട്ടീവിന് ചോദ്യം ചെയ്യാന്‍ അനുവാദമില്ലെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട്. അതുകൊണ്ട് ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വയനാട്:എസ് എഫ് ഐ പ്രവർത്തകരുടെ ക്രൂരമമർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയാണ് ഇയാള്‍. സിദ്ധാര്‍ത്ഥിന്റെ മരണം നടന്ന് 11ാം ദിവസമാണ് പ്രധാനപ്രതികളില്‍ ഒരാള്‍ പിടിയിലാകുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് 12 പേരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോളജ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥിനെ അക്രമി സംഘം നഗ്നനാക്കി പരസ്യമായ വിചാരണയ്ക്ക വിധേയമാക്കിയിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട 18 പ്രതികളും ഒളിവില്‍ പോയിരുന്നു. ഇവരില്‍ എട്ട് പേര്‍ ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്നു സിദ്ധാര്‍ത്ഥിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്നത്. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും എസ്.എഫ്.ഐ ആണ് ഇതിനു പിന്നിലെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി യുഡിഎഫ് കണ്‍വീനറും, പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ അറിയിച്ചു. മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല. പകരം രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും വി.ഡി. സതീശന്‍ . മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ടെന്നും യുഡിഎഫ്. രാജ്യസഭ സീറ്റ് എന്ന ഫോര്‍മുല മുസ്ലീം ലീഗ് സമ്മതിച്ചതായും വിഷയത്തില്‍ ലീഗുമായി ധാരണയിലെത്തിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ജൂലൈയിൽ ഒഴിവുവരുന്ന സീറ്റ് ലീഗിന് നൽകും. രാജ്യസഭയിൽ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയായതെന്നും 16 സീറ്റില്‍ കോണ്‍ഗ്രസും, രണ്ട് സീറ്റില്‍ മുസ്ലീം ലീഗും, ആര്‍എസ്പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റില്‍ വീതവും ജനവിധി തേടും. വി.ഡി. സതീശൻ വ്യക്തമാക്കി . ജൂലൈയില്‍ ഒഴിവ് വരുന്ന സീറ്റ് ലീഗിന് ഉറപ്പാക്കും. റൊട്ടേഷന്‍ ഫോര്‍മുലയാണ് നടപ്പാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാന്നിയിലുമാണ് ലീഗ് മത്സരിക്കുന്നത്. രാഹുൽഗാന്ധി വയനാട് മത്സരിക്കണമെന്നാണ് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.
ന്യൂ ഡൽഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 16-ാം ദിവസവും പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. പഞ്ചാബ് -ഹരിയാന അതിര്‍ത്തികളായ ശംഭു , ഖനൗരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍ഷക സമരം. ദില്ലി ചലോ മാര്‍ച്ച് തുടരുന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ആലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. വിളകളുടെ താങ്ങ് വിലയടക്കമുള്ള വിഷയങ്ങളില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഖനൂരി അതിർത്തിയിൽ, പ്രക്ഷോഭത്തിന്‍റെ 15-ാം ദിവസത്തിൽ 50 വയസുള്ള മറ്റൊരു കർഷകൻ കൂടി മരണത്തിന് കീഴടങ്ങി. പട്യാലയിലെ റാണോ നിവാസിയായ കർണയിൽ സിങ്ങാണ് മരിച്ചത്. സമരത്തിലായിരുന്ന 50 കാരന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കര്‍ണയില്‍ സിങ് മരിച്ചത്. സമരത്തില്‍ കർഷകരും പൊലീസുകാരും അടക്കം 8 പേരാണ് ഇതുവരെ മരിച്ചത്. ഗ്യാൻ സിങ് (65), മഞ്ജിത് സിങ് (72), ശുഭ്‌കരണ്‍ സിങ് (21), ദർശൻ സിങ് (62), കർണയിൽ സിംഗ്…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തീർപ്പാക്കി. ദിലീപിനെതിരായ ആരോപണങ്ങളുടെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും ജാമ്യം റദ്ദാക്കിയാൽ അത് നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി സിംഗിൾ ബഞ്ച് തീർപ്പാക്കുകയായിരുന്നു. എന്നാൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ കോടതി ഉത്തരവിൻ്റെ ഭാഗമായി ചേർത്തിട്ടുണ്ട്. ദിലീപിനെതിരായ ആക്ഷേപത്തിൻ്റെ മെറിട്ടിലേക്ക് കടക്കുന്നില്ലന്ന് കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലാണ്, ഇപ്പോൾ ജാമ്യം റദ്ദാക്കിയാൽ കൂടുതൽ നിയമ പ്രശ്നങ്ങളിലേക്ക് പോകുമെന്നും കൂടുതൽ സങ്കീർണ്ണതകൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടപടികളെ ബാധിക്കുമെന്നും സിംഗിൾ ബഞ്ച് വിലയിരുത്തി. ക്രൈംബ്രാഞ്ച് ഹർജി നിരസിച്ചു കൊണ്ട് വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ വിചാരണയെ ഒരു കാരണവശാലും സ്വാധീനിക്കരുതെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് സോഫി…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിവസവം കോട്ടയത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 28.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ നാലു ഡിഗ്രി കൂടുതല്‍. സംസ്ഥാനത്ത് സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില അനുഭവപ്പെടുന്നത്. 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
മൂന്നാർ :മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. എംഎല്‍എ എ രാജയാണ് ചെക്ക് കൈമാറിയത്. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9.30ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സുരേഷ് കുമാറിന്റെ ഓട്ടോയിലെ യാത്രക്കാരായിരുന്നു. എസക്കി രാജയുടെ മകളുടെ സ്‌കൂളിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ തുടക്കം മുതല്‍ സഹായിക്കാന്‍ കേരളത്തിനായാതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസ്എസ്‌സിക്കായി സ്ഥലം വിട്ടുനല്‍കിയവരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്രേേമാദി പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘രാജ്യത്തിന്റെ പൊതുവായ വികസനത്തില്‍ കേരളം നല്‍കുന്ന പിന്തുണയുടെ ഉദാത്ത മാതൃകയാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ആരംഭിക്കുന്ന പദ്ധതികള്‍. ഗന്‍യാന്‍ പദ്ധതിക്ക് വലിയ മുതല്‍ കൂട്ടാകും ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. മൂന്ന് പദ്ധതികളും മൂന്ന് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്’. രാജ്യ പുരോഗതിക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന സംഭാവനയുടെ തെളിവാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരുടെ പേരുകള്‍ വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മലയാളിയായ പ്രശാന്ത് നായരും സംഘത്തിലുണ്ട്. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള ഓഫീസറാണ് സംഘത്തിലുള്‍പ്പെട്ട മലയാളിയായ പ്രശാന്ത് നായര്‍. പാലക്കാട് നെന്മാറ സ്വദേശിയാണ്. അംഗദ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
