Author: admin

ന്യൂഡൽഹി : നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം വൻതോതിൽ തകർന്നുവെന്ന് ഇന്റർനാഷനൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ പി ഐ) റിപ്പോർട്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷക്കും മോദി സർക്കാർ മുൻഗണന നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറിയ സാഹചര്യത്തിലാണ് ഐ പി ഐ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഭരണഘടനയോടുള്ള യഥാർഥ വിശ്വാസത്തോടെയും കർത്തവ്യത്തോടെയും ഭരിക്കുന്നതിന് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യ പ്രവർത്തനത്തിന് അനിവാര്യമാണ്. ഈ അവകാശങ്ങൾ സംരക്ഷിക്കാൻ മോദി സർക്കാർ സുസ്ഥിര നടപടികൾ സ്വീകരിക്കണം. മാധ്യമങ്ങളെ സെൻസർ ചെയ്യാൻ യു എ പി എ, ഐ ടി നിയമം പോലുള്ളവ ദുരുപയോഗം ചെയ്യുന്നുണ്ട്. ബി ജെ പിയെ വിമർശിക്കുന്ന മാധ്യമങ്ങളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഐ പി ഐ അഭിപ്രായപ്പെട്ടു.

Read More

കോഴിക്കോട് : കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് (22633) കൊങ്കണ്‍ വഴി തന്നെ സര്‍വീസ് നടത്തും. പാലക്കാട് വഴി സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചത് കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് പോകേണ്ട നിസാമുദ്ദീന്‍ എക്‌സപ്രസിന്റെ റൂട്ടുമാറ്റം യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. റൂട്ടില്‍ മാറ്റമില്ലെന്നും കോഴിക്കോട് വഴി ട്രെയിന്‍ പോകുമെന്നും റെയിൽവേ അറിയിച്ചു .

Read More

മലപ്പുറം :മലപ്പുറത്ത് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സൂക്ഷിച്ച രണ്ടേമുക്കാല്‍ കോടിയിലധികം രൂപയുടെ റേഷന്‍ സാധനങ്ങള്‍ കാണാനില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയാതായി റിപ്പോർട്ട് . ഡിപ്പോ മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറം തിരൂര്‍ കടുങ്ങാത്തുകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ എന്‍ എഫ് എസ് എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്. ഗോഡൗണില്‍ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ കാണാനില്ലെന്നാണ് ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എട്ട് ജീവനക്കാര്‍ക്ക് എതിരെ കല്പഞ്ചേരി പോലീസ് കേസ് എടുത്തു. താനൂര്‍ ഡിവൈ എസ് പി വി വി ബെന്നിക്കാണ് അന്വേഷണച്ചുമതല. ഭക്ഷ്യധാന്യങ്ങള്‍ കടത്തുമ്പോഴും കയറ്റിറക്കു സമയത്തും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടിയായിരിക്കാം ഈ കുറവ് കണക്കാക്കിയതെന്നാണ് ജീവനക്കാരുടെ പക്ഷം.

Read More

വഴുതൂരിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ വ്യാപനം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എന്തെല്ലാം മുൻകരുതലുകളിലൂടെ കോളറ വ്യാപിക്കുന്നത് തടയാൻ കഴിയും ? രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാം.  നെയ്യാറ്റിന്‍കര, വഴുതൂരിലെ സ്വകാര്യ കെയര്‍ ഹോമിലാണ് കോളറ വ്യാപനം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. വിബ്രിയോ കോളറ എന്ന ബാക്‌ടീരിയയില്‍ നിന്നാണ് കോളറ പടരുന്നത്. വ്യാപനം നിയന്ത്രിക്കാന്‍ ഐരാണിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡും ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.  മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് കോളറ പടരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും രോഗം ഉടന്‍ വരണമെന്നില്ല. രോഗാണു ഉള്ളിലെത്തി മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ വരെ രോഗം വരാന്‍ സാധ്യതയുണ്ട്.  പെട്ടെന്നുണ്ടാവുന്ന കഠിനമായ വയറിളകമാണ് രോഗത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണം. ഛര്‍ദിയും മറ്റൊരു രോഗ ലക്ഷണമാണ്. ഈ രണ്ട് ലക്ഷണങ്ങളും ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് തള്ളി വിടും. നിര്‍ജലീകരണമുണ്ടായാല്‍ രോഗി കുഴഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ വൈദ്യ സഹായം തേടിയില്ലെങ്കില്‍ രോഗം മരണത്തിലേക്ക് വരെ നയിക്കാം.…

Read More

മലയാള സിനിമയ്‌ക്ക് അഭിമാനകരമായ നിരവധി സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനിയാണ് കോക്കേഴ്‌സ് ഫിലിംസ്. ഇതുവരെ നിർമ്മിച്ചതിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിന്‍റെ ‘ദേവദൂതൻ’ എന്ന് കോക്കേഴ്‌സ് ഫിലിംസ് ഉടമ സിയാദ് കോക്കർ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ 4കെ റീ മാസ്‌റ്റേർഡ് വെർഷൻ അറ്റ്‌മോസ് ശബ്‌ദ മികവിൽ ഉടൻ തിയേറ്ററിൽ എത്തും എന്നും അന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ആധുനിക മികവിൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റിലീസിനോട് അനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റിലീസ് കാലഘട്ടത്തിൽ പരാജയപ്പെട്ടു പോയെങ്കിലും മലയാളി പ്രേക്ഷകർ പിൽക്കാലത്ത് നെഞ്ചോട് ചേർത്ത ചിത്രമാണ് ‘ദേവദൂതൻ’. സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രത്തിൽ പകരം വയ്‌ക്കാനില്ലാത്ത പ്രകടനമാണ് നടൻ മോഹൻലാൽ കാഴ്‌ചവച്ചത്. നടൻ വിനീതിന്‍റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയപ്രദ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. വിദ്യാസാഗറിന്‍റെ സംഗീതമാണ് ഈ സിനിമയുടെ മറ്റൊരു…

Read More

തിരുവനന്തപുരം : കൊങ്കൺ റെയിൽവേ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിനുകൾ നിർത്തിവച്ചു. അതിനാല്‍ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. എറണാകുളം നിസാമുദ്ദീൻ എക്‌സ്‌പ്രസ് (22655) ഷൊര്‍ണൂര്‍ – പാലക്കാട് വഴി തിരിച്ചു വിടും. വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ ഇവയൊക്കെ :

Read More

മലപ്പുറം: പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍വരും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയുക. പരാതി സ്വീകരിക്കാന്‍ തയാറാകുന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരാതി നല്‍കാം. സംസ്ഥാന വ്യാപകമായി വരുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മലപ്പുറം ജില്ലയിലെ പൊലീസ്സ്റ്റേഷനുകളിലും തൃശ്ശൂര്‍ സിറ്റിയിലുമാണ്. മലപ്പുറത്തെ പൊലീസ്സ്റ്റേഷനുകളില്‍ ക്യുആര്‍ കോഡ് പതിച്ചു. പൊലീസ്സ്റ്റേഷനില്‍നിന്ന് ദുരനുഭവം നേരിട്ടാല്‍ എളുപ്പത്തിലും വേഗത്തിലും സ്റ്റേഷനില്‍നിന്നുതന്നെ പരാതിപ്പെടാം. ഇങ്ങനെ നല്‍കുന്ന പരാതികള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ പറഞ്ഞു.

Read More

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്‌നറിൽ ഇടിച്ചാണ് അപകടം ലക്നൗ – ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. പതിനെട്ട് പേരെയും മരിച്ച നിലയിൽത്തന്നെയാണ് പുറത്തെടുത്തത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

Read More

യൂറോ കപ്പിൽ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് ആധിപത്യത്തിന് സ്പെയിൻ അറുതി വരുത്തിയത്. ഇരു ടീമുകളും മികച്ചു തന്നെ കളിച്ച മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളൂം പിറന്നത്. അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് കഴിഞ്ഞ ദിവസത്തെ സെമി ഫൈനൽ മത്സരം ആരംഭിച്ചത്. ഉസ്മാന്‍ ഡെംബേലയുടെ പാസ് സ്വീകരിച്ച കിലിയന്‍ എംബാപ്പെ നൽകിയ പന്ത് മുവാനി ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. എന്നാൽ 21-ാം മിനിറ്റില്‍ തന്നെ സ്പെയിൻ തങ്ങളുടെ സമനില ഗോൾ കണ്ടെത്തി. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി സ്പാനിഷ് താരം യാമിന്‍ യമാല്‍ മാറി. നാല് മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയ്ന്‍ ലീഡെടുക്കുകയും അത് നിലനിർത്തിക്കൊണ്ട് തന്നെ അവർ മത്സരം അവസാനിക്കുന്ന തൊണ്ണൂറ്റിയഞ്ചാം മിനുട്ട് വരെ പോരാടുകയും ചെയ്‌തു.

Read More

ഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാർ ഇന്ന് സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.നേരത്തെ സി.ബി.ഐയോടും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടും (എൻ.ടി.എ) തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. നാളെയാണ് കേസിൽ വിശദമായ വാദം കേൾക്കുന്നത്. സി.ബി.ഐയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും തൽസ്ഥിതി റിപ്പോർട്ടും ഇന്ന് സമർപ്പിക്കും. കേസിന്റെ വിശദമായ വാദം നാളെ കേട്ടതിന് പിന്നാലെയാകും സുപ്രിം കോടതി വിധിയിലേക്ക് എത്തുക. പരീക്ഷ വീണ്ടും നടത്തണമോ തുടങ്ങിയ കാര്യങ്ങൾ വിധിയിലുണ്ടാകും.ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമായിരിക്കും പുനഃപരീക്ഷ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാവുക. രാജ്യത്താകെയുള്ള 24 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന കാര്യമായതിനാൽ പുനഃപരീക്ഷ പ്രയാസകരമാണെന്ന് കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. പുനഃപരീക്ഷ നടത്തരുതെന്നാണ് വിദ്യാർഥികളും മുന്നോട്ട് വെക്കുന്ന കാര്യം. അതിനാൽ സുപ്രിം കോടതിയുടെ വിധി ഏറെ നിർണായകമാണ്. അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ രണ്ടുപേരെ കൂടി ഇന്നലെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിൽ…

Read More