- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
Author: admin
സാധാരണക്കാരുടെ ദൈനംദിന പോരാട്ടങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു സംവിധായക. ഐഡയുടെ കണ്ണുകളിലൂടെ, അവളുടെ കുടുംബത്തെ സംരക്ഷിക്കാൻ എടുക്കേണ്ട വേദനാജനകമായ തീരുമാനങ്ങൾക്കും, അതുപോലെ തന്നെ ദുരന്തം തടയാൻ യുഎൻ സേനയ്ക്ക് കഴിയില്ലെന്നുള്ള യാഥാർഥ്യം നിസ്സഹായതയോടെ വീക്ഷിക്കുന്ന ഹൃദയഭേദകമായ കാഴ്ചകൾക്കും നാം സാക്ഷ്യം വഹിക്കുന്നു.
മൈസൂര്‍ : ഐക്യരാഷ്ട്ര സഭയു ടെ സിവില്‍ സൊസൈറ്റീസിന്‍റെ ഭാഗമായ റൈറ്റേഴ്സ് കാപ്പിറ്റല്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ഇന്‍റര്‍നാഷണല്‍ പനോരമ ലിറ്ററേ ച്ചര്‍ അവാര്‍ഡിന് ഡോ. മിലന്‍ ഫ്രാന്‍സും പനോരമ ഇന്‍റര്‍നാഷ ണല്‍ ജൂറിയില്‍ നിന്നുള്ള പ്രത്യേ ക അവാര്‍ഡിന് അഭിലാഷ് ഫ്രേ സറും അര്‍ഹരായി. എണ്‍പത്തേഴു രാജ്യങ്ങളില്‍ നിന്നുള്ള സാഹി ത്യകാരന്മാരും കലാകാരന്മാരും അംഗങ്ങളായുള്ള ആഗോള സം ഘടനയാണ് റൈറ്റേഴ്സ് ക്യാപ്പി റ്റല്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേ ഷന്‍. ഇറ്റലി, അമേരിക്ക, അര്‍ ജന്‍റീന,ഗ്രീസ്,ജര്‍മനി,പെറു, സെര്‍ ബിയ, സൗത്ത് ആഫ്രിക്ക, വെനെ സ്വേല, ഇന്ത്യ തുടങ്ങിയ ലോക രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തു കാര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ ഈ സാ ഹിത്യമത്സരത്തില്‍ പങ്കെടുത്തു. ആലുവ സെന്‍റ് സേവ്യേ ഴ്സ് വനിതാ കോളജ് പ്രിന്‍സിപ്പ ലും ഇംഗ്ലീഷ് പ്രൊഫസറും റിസര്‍ ച്ച് ഗൈഡുമാണ് ഡോ. മിലന്‍ ഫ്രാന്‍സ്.എഴുത്തുകാരിയും കവ യിത്രിയും വാഗ്മിനിയുമാണ്. ഇം ഗ്ലീഷിലും മലയാളത്തിലും കവിത…
കൊച്ചി :റെക്കോർഡുകൾ തകർത്തുകൊണ്ട് ആടുജീവിതം മുന്നേറുകയാണ് .ബെന്യാമിന്റെ ഏറെ വായിക്കപ്പെട്ട നോവൽ ,ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൂടെ സിനിമയായപ്പോൾ അതിവേഗ 50 കോടി, 75 കോടി എന്നീ റെക്കോർഡുകൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ സ്വന്തമാക്കി. സിനിമയുടെ കളക്ഷൻ 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ കളക്ഷൻ നേടി കഴിഞ്ഞു. ഇതോടെ ആർഡിഎക്സ്, മോഹൻലാലിന്റെ നേര്, മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ സിനിമകളുട കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ്. ഇനി അഞ്ച് സിനിമകളാണ് ആടുജീവിതത്തിന് മുകളിലുള്ളത്. മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് നിലവിൽ ഏറ്റവും അധികം കളക്ഷൻ നേടിയ മലയാളം സിനിമകൾ. വരും ദവസങ്ങളിൽ ആടുജീവിതം ഈ ലിസ്റ്റിലെ ഏതൊക്കെ ചിത്രങ്ങളെ മറികടക്കുമെന്ന ആകാംഷയിലാണ് സിനിമാലോകം.
ന്യൂ ഡൽഹി : ഡൽഹി മദ്യനയ കേസില്‍ ആംആദ്‌മി നേതാവ് സഞ്ജയ് സിങ് എംപിയ്ക്ക് ജാമ്യം ലഭിച്ചത് കേന്ദ്രത്തിനും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനും തിരിച്ചടിയായി. കേസിൽ ഇഡിയ്ക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്‌തു കോടതി. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നൽകാമെന്ന് പിഎംഎല്‍എ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിയുടെ ഈ നിരീക്ഷണം കേന്ദ്ര സർക്കാരിനും കൂടിയുള്ള മുന്നറിയിപ്പാണ്. അടുത്തിടെ ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. അദ്ദേഹം ജയിൽ തുടരുമ്പോഴാണ് മദ്യനയ കേസിൽ മറ്റൊരു എഎപി നേതാവിന് ഇപ്പോൾ ജാമ്യം ലഭിച്ചത്. ഇത് ഇഡിയ്ക്കും കേന്ദ്ര സർക്കറിനുമേറ്റ വൻ തിരിച്ചടിയാണ്. സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ശക്തമായ ചോദ്യങ്ങളാണ് ഇഡിയ്ക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഞ്ജയ് സിങ്ങിന്‍റെ ജാമ്യത്തെ ഇഡി എതിർത്തിരുന്നില്ല. ജാമ്യത്തെ എതിർത്താൽ കേസിന്‍റെ മെറിറ്റ് വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതിനെ…
തിരുവനന്തപുരം: കേരള – തമിഴ്നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം തുടരുന്നതിന്റെ ഭാഗമായാണ് ഉയർന്ന തിരമാലയ്ക്ക് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്കൂളുകളിൽ പ്രഭാത അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് സിബിസിഐ നിര്‍ദേശിച്ചു . സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ നിര്‍ദേശങ്ങളിലുണ്ട് . 13 പേജുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സ്കൂളുകള്‍ക്ക് നല്‍കിയത്. എല്ലാ സ്കൂളുകളിലും സര്‍വമത പ്രാര്‍ഥനാമുറി സജ്ജമാക്കണം. മറ്റ് മതങ്ങളിലെ കുട്ടികളുടെമേല്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്പ്പിക്കത്. സ്വാതന്ത്ര്യസമരസേനാനികള്‍, കവികള്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്കൂളുകളില്‍ സ്ഥാപിക്കണം. സ്കൂളുകള്‍ക്ക് നേരേ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കൂട്ടണം. സ്കൂളുകള്‍ക്ക് കൃത്യമായ ചുറ്റുമതില്‍ ഉണ്ടായിരിക്കണം. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. സ്കൂള്‍ കെട്ടിടം, ഭൂമി, എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ചൂട് കൂടും . 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു . ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന ഞായറാഴ്ചയുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടന്നു . എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ലത്തീൻ സഭ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറന്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി വിശ്വാസിസമൂഹം കുരുത്തോലകളുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ പുതുക്കലാണ് ഓശാന ഞായർ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
