- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
Author: admin
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി.ബംഗാളിലാണ് ഏറ്റവും കൂടിയ പോളിങ്. 77.57% ബീഹാറിലാണ് ഏറ്റവും കുറവ്. 46.32 ശതമാനം. ത്രിപുരയിൽ 76.10 ശതമാനവും അസമിൽ 70.77 മണിപ്പുരിൽ മണിപ്പൂര്‍ – 68.58% പോളിങ് രേഖപ്പെടുത്തിയത്. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം 80 കടന്നു. ധര്‍മ്മപുരി, നാമക്കല്‍ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 പിന്നിട്ടത്.ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം തിരഞ്ഞെടുപ്പ് നടന്ന 102 മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ്ങ് കവിഞ്ഞത് 16 മണ്ഡലങ്ങള്‍.മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും 80 ശതമാനത്തിലേറെയാണ് പോളിങ്ങ്.ത്രിപുരയില്‍ വോട്ടെടുപ്പ് നടന്ന ഒരു മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 കവിഞ്ഞു. സിക്കിമിലെ ഏക മണ്ഡലത്തിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. മേഘാലയിലെ ടുറ മണ്ഡലത്തിലും നാഗാലാന്‍ഡിലെ ഏക സീറ്റിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്.…
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി. 85 വയസ്സിന് മുകളിൽ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെയാണ് കള്ളവോട്ട് ചെയ്തതെന്നാണ് ആക്ഷേപം .യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പർ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. യുഡിഎഫ് പ്രവര്‍ത്തക കൂടിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്ട്രീയതാല്‍പ്പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചുവെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തി ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുത്സിത മാര്‍ഗ്ഗത്തിലൂടെ കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും എല്‍ഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കല്ല്യാശ്ശേരിക്ക് പിന്നാലെയാണ് കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. കല്ല്യാശ്ശേരി സിപിഐഎം…
കോഴിക്കോട്: എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ മന്ത്രിമാർ ഇറങ്ങുന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പ്രചാരണ രംഗത്തില്ല, പൊതുവേദികളിലുമില്ല. ഭരണ വിരുദ്ധ വികാരം കാരണം മന്ത്രിമാരെ പിൻവലിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മാത്രമേ പ്രചാരണത്തിനുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിക്കാനേ മുഖ്യമന്ത്രിക്ക് നേരമുള്ളൂ. മുഖ്യമന്ത്രി എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ പോയി പ്രചാരണം നടത്തുന്നില്ല. മുഖ്യമന്ത്രിക്ക് ഇന്‍ഡ്യ മുന്നണി അധികാരത്തിൽ വരാൻ താൽപര്യമില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
തൃശൂർ: പൂരപ്പൊലിമയിൽ ശക്തന്‍റെ ദേശം . പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കാണാനുള്ള ആവേശത്തിലാണ് പൂരപ്രേമികള്‍.കൊട്ടും കുരവയുമായി നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറാകുളം ശിവകുമാർ അടഞ്ഞു കിടന്ന തെക്കേ ഗോപുരവാതിൽ ഇന്നലെ രാവിലെ തുറന്നതോടെ പൂരവിളമ്പരമായി. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലൂടെ അകത്തുകയറിയാണ് തെക്കേനട തുറന്നത്. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്‌താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്‌താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തിയതോടെ തൃശൂർ പൂര ചടങ്ങിന് തുടക്കമായി. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിധിയിലേക്കെത്തും.പൂരദിനത്തിൽ എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നും ആദ്യമെത്തുന്നത് കണിമംഗലം ശാസ്‌താവാണ്. ഐതിഹ്യപ്രകാരം വടക്കുംനാഥനെക്കാൾ പ്രായമുള്ളതിനാൽ കണിമംഗലം ശാസ്‌താവ് വെയിലും മഴയും ഏൽക്കാതെ നേരത്തെ എത്തി തെക്കേ ഗോപുരനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ് എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തുകയായി. ഇന്ന് രാവിലെ എഴുമണിയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടോടെയാണ് പൂരാഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.…
കൊച്ചി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി . 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 16.63 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനം രേഖപ്പെടുത്തുക. ഇവരില്‍ 8.4 കോടി പുരുഷ വോട്ടര്‍മാരും 8.23 കോടി വനിത വോട്ടര്‍മാരും 11,371 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ്. തമിഴ്‌നാട് (39 സീറ്റ്), ഉത്തരാഖണ്ഡ് (5 സീറ്റ്), രാജസ്ഥാന്‍ (12 സീറ്റ്), ഉത്തര്‍പ്രദേശ് (8 സീറ്റ്), മധ്യപ്രദേശ് (6 സീറ്റ്), അസം (5 സീറ്റ്), മഹാരാഷ്‌ട്ര (5 സീറ്റ്), ബിഹാര്‍ (4 സീറ്റ്), പശ്ചിമ ബംഗാള്‍ (3 സീറ്റ്), മണിപ്പൂര്‍ (2 സീറ്റ്), മേഘാലയ (2 സീറ്റ്), അരുണാചല്‍ പ്രദേശ് (2 സീറ്റ്), ജമ്മു കശ്‌മീര്‍ (1 സീറ്റ്), ഛത്തീസ്‌ഗഡ് (1 സീറ്റ്), ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (1 സീറ്റ്), മിസോറാം (1…
ഷാജി ജോര്‍ജ് 1924 ഏപ്രില്‍ 12ന് 101-ാം ജന്മദിനമായിരുന്നു പോഞ്ഞിക്കര റാഫിയുടേത്. ജന്മശതാബ്ദി ആര് ഓര്‍ത്തു എന്നൊരു ചോദ്യമുണ്ട്. മലയാളത്തിലെ ആദ്യ തൊഴിലാളി എഴുത്തുകാരന്‍, മാര്‍സല്‍ പ്രൂസ്റ്റ്, ജെയിംസ് ജോയ്‌സ് തുടങ്ങിയ വിശ്വസാഹിത്യത്തിലെ അതികായന്മാര്‍ ലോകത്തിന് പരിചയപ്പെടുത്തിയ ബോധധാരാ സമ്പ്രദായം മലയാളത്തില്‍ അവതരിപ്പിച്ച ആദ്യ എഴുത്തുകാരന്‍ – എത്രയോ വിശേഷണങ്ങള്‍ പോഞ്ഞിക്കര റാഫിക്ക് സാംസ്‌കാരിക കേരളം ചാര്‍ത്തികൊടുത്തിട്ടുണ്ട്! സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനും സമസ്ത കേരള സാഹിത്യ പരിഷത്തിനും അടിത്തറ പാകുന്നതില്‍ മഹത്തായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവരും അദ്ദേഹത്തെ വിസ്മരിച്ചു. പോഞ്ഞിക്കര റാഫിക്ക് കൊച്ചിയില്‍ സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് ലേഖകന്‍ നവകേരള സദസ്സില്‍ ഒരു നിവേദനം നല്‍കിയിരുന്നു. അത് കൊച്ചിന്‍ കോര്‍പറേഷന് കൈമാറി സാധ്യതകള്‍ പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് കേരള മന്ത്രിസഭ ചെയ്തിട്ടുള്ളത്. ആരും പോഞ്ഞിക്കര റാഫിയുടെ മഹത്വം ഇപ്പോള്‍ സ്മരിക്കുന്നില്ല എന്നു പറയുന്നതില്‍ ദുഃഖമുണ്ട്. അദ്ദേഹം ജനിച്ച സമുദായം പോലും. അതുകൊണ്ടുതന്നെയാണ് ആരുമറിയാതെ ആ ജന്മശതാബ്ദി കടന്നുപോയത്.എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍…
|ലോകം അഭയാര്‍ത്ഥികളെ, പ്രത്യേകിച്ച് അനാഥ ബാല്യങ്ങളെക്കൊണ്ട് നിറയുകയാണ് എന്ന യാഥാര്‍ഥ്യം വിളിച്ചു പറയുകയാണ് ലെബനീസ് ചിത്രമായ ‘കഫര്‍ണാം.|
ഡോ. ഗാസ്പര്‍ സന്യാസി കുളം കലക്കിയിട്ട് കുറച്ച് ആളുകള്‍ നോക്കിനില്‍ക്കുന്നുണ്ട്. രണ്ടുണ്ട് ലക്ഷ്യങ്ങള്‍: ഒന്നുകില്‍ മീന്‍പിടിക്കും, അല്ലെങ്കില്‍ കുളം കലക്കി എന്ന ആരോപണം കേട്ട് മിണ്ടാനാകാതെ നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെ തട്ടും. രണ്ടായാലും പണി ഒരുങ്ങുകയാണ്. കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖി കഴിഞ്ഞദിവസം കേരളത്തിലെത്തി പറഞ്ഞത് കത്തോലിക്കാ പുരോഹിതരാണ് പ്രണയക്കെണി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്‍ എന്നാണ്. അതായത്, വിഎച്ച്പിയുടെ അലോക് കുമാര്‍ 2022-ല്‍ പറഞ്ഞതിന്റെ ഡിറ്റോ വാദം തന്നെ. അങ്ങനെയാണോ ഈ സിദ്ധാന്തത്തിന്റെ കോംപസ് തിരിയുന്നത്? അജണ്ട, ഐഡിയോളജി, നറേറ്റീവ് എന്നിങ്ങനെ ചില വാക്കുകള്‍ ഒഴുകിപ്പരക്കുകയാണ്. അവരവരുടെ താല്‍പര്യങ്ങള്‍, ആശയങ്ങള്‍ അവരവരുടെ സൗകര്യമനുസരിച്ച്, പ്രാപ്തിയനുസരിച്ച്, റെയ്ഞ്ചനുസരിച്ച് സമൂഹത്തിലേക്കും കൊട്ടിച്ചൊരിയുന്നുവെന്ന് സാരം. അത് കഥാരൂപത്തിലാകാം, വാര്‍ത്തകളാകാം, തമാശരൂപത്തിലാകാം, പാട്ടായും സിനിമയായും വരാം, ഗുളികപ്പരുവത്തിലുമാകാം.ഞങ്ങളുടെ തത്ത്വചിന്താക്ലാസുകളില്‍ ഉത്തരാധുനിക സാംസ്‌കാരിക പഠനത്തിന്റെ ഭാഗമായി ഈ വാക്കുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാറുണ്ട്. വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഒടിടി പ്‌ളാറ്റ്‌ഫോമും റീല്‍സും സ്റ്റാറ്റസും യൂട്യൂബും പിന്നെ പലവിധേന ഒക്കെയായി ഡിജിറ്റല്‍ ലോകം നമ്മളെ പലേവിധത്തില്‍ അങ്ങനെ നിര്‍മ്മിക്കുകയാണ്…
|കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളോടും സാമൂഹിക നീതിയിലധിഷ്ഠിതമായ ആവശ്യങ്ങളോടും സര്‍ക്കാരും രാഷ്ട്രീയ മുന്നണികളും പുലര്‍ത്തുന്ന നിസംഗത കെആര്‍എല്‍സിസി വിലയിരുത്തി|
ജെക്കോബി പത്തു വര്‍ഷത്തെ ഡല്‍ഹി വാഴ്ചയ്ക്കിടെ ഒരിക്കല്‍ പോലും ഇന്ത്യയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൂന്നാം വരവിന്’ കോപ്പുകൂട്ടുമ്പോള്‍, മോദിയുടെ പ്രഭാവത്തില്‍ വ്യാമുഗ്ധരായ ചില രാജ്യാന്തര മാധ്യമസംഘങ്ങളും ബിജെപിയുടെ പ്രൊപ്പഗാന്‍ഡ തന്ത്രങ്ങളുടെ താളത്തിനു തുള്ളുന്നുണ്ട്. അമേരിക്കന്‍ വാര്‍ത്താവാരികയായ ‘ന്യൂസ് വീക്ക്’ മോദിയുടെ അസാധാരണമായ ഒരു ‘ഇന്റര്‍വ്യൂ’ അദ്ദേഹത്തിന്റെ മുഖചിത്രം സഹിതം പ്രസിദ്ധീകരിച്ചത് രാജ്യത്തെ മോദി സ്തുതിപാഠകരായ മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇന്ദിരാഗാന്ധി 1966 ഏപ്രില്‍ മാസം ന്യൂസ് വീക്കിന്റെ കവര്‍ പേജില്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ആ ഇന്റര്‍നാഷണല്‍ മാഗസിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി മൈതാനപ്രസംഗങ്ങളില്‍ ബഹുകേമനാണെങ്കിലും സ്‌ക്രിപ്റ്റില്ലാതെ ‘അഭിമുഖം’ നല്കുന്നതില്‍ വൈമുഖ്യമുള്ള പ്രധാനമന്ത്രി മോദിക്ക് നേരത്തേ എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്യാലയം രേഖാമൂലം മറുപടി നല്‍കുകയും പിന്നീട് ഇന്റര്‍വ്യൂ എന്ന പേരില്‍ ഫോട്ടോഓപ്പിനായി ന്യൂസ് വീക്ക് സിഇഒ ദേവ് പ്രഗഡ്, ഗ്ലോബല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നാന്‍സി കൂപ്പര്‍, എഡിറ്റോറിയല്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
