Author: admin

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന് പേര് മാറ്റിയ ബസ്, കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കാണ് സര്‍വീസ് നടത്തുക. ബസ് ജീവനക്കാര്‍ക്കുള്ള പരിശീലനം കോഴിക്കോട് നടന്നു. ഏറ്റവും തിരക്കേറിയ കോഴിക്കോട്- ബംഗളൂരു അന്തര്‍സംസ്ഥാന പാതയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ യാത്രയ്ക്കായി ഉപയോഗിച്ച ബസ് സര്‍വീസ് നടത്തുക. ആദ്യ സര്‍വീസ് ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിക്കും. രാവിലെ 11:35 ബംഗളൂരു എത്തും. ഉച്ചയ്ക്ക് 2:30ന് പുറപ്പെട്ട് രാത്രി 10:05ന് കോഴിക്കോട് തിരിച്ചെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. 26 പുഷ്ബാക്ക് സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സര്‍വീസിനുള്ള ബുക്കിംഗ് കഴിഞ്ഞു. യാത്രക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിഎംഎ നാസര്‍ പറഞ്ഞു. ബസ് ജീവനക്കാര്‍ക്കുള്ള പരിശീലനം കോഴിക്കോട് നടക്കാവിലെ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നടന്നു. താമരശ്ശേരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, സംസ്ഥാന അതിര്‍ത്തി, ഗുണ്ടല്‍പേട്ട്…

Read More

തിരുവനന്തപുരം :സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ശമനമേകാൻ മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് . ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. നേരിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ചൊവ്വാഴ്ച വയനാട് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ മഴസാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മെയ് ആറിന് തിങ്കളാഴ്ച കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച്ച വയനാട് യെല്ലോ അലേര്‍ട്ട് ആയിരിക്കും. മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുമുണ്ട്. അതേസമയം, കള്ളക്കടൽ പ്രതിഭാസം മൂലം കേരള തീരത്ത് റെഡ് അലർട്ട് ഇപ്പോഴും തുടരുകയാണ്. കടലിൽ ഇറങ്ങുന്നതിനു കളിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ എന്നീ 4 ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും മറ്റു മൂന്ന് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യത ഉണ്ട് എന്നാണ് മുന്നറിയിപ്പ്.12 ജില്ലകളിൽ പ്രത്യേക താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില മുന്നറിയിപ്പും നൽകി. നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

Read More

ന്യൂഡൽഹി: അമേത്തിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേത്തിയിൽ ​ കിശോരി ലാൽ ശർമ മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേത്തിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.  അമേത്തിയിലെ ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിലടക്കം രാഹുല്‍ ഗാന്ധിയുടെ ചിത്രം അടങ്ങിയ പ്രചാരണ ബോര്‍ഡുകള്‍ എത്തിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയടക്കമുള്ളവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നീണ്ടതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന്‍ വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രം​ഗത്തെത്തിയതും ചർച്ചയായി. സോണിയാ ​ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് ഇവിടെ സ്ഥാനാർത്ഥി ആര് എന്ന ചോദ്യം ഉയർന്നത്. 2019ൽ സോണിയ പരാജയപ്പെടുത്തിയ ദിനേശ് പ്രതാപ് സിങ്ങാണ്…

Read More

ഇംഫാല്‍: മണിപ്പൂരിൽ വംശീയ ഉന്മൂലനത്തിനായി ആസൂത്രണം ചെയ്യപ്പെട്ട കലാപം ഒരുവർഷം പിന്നിടുന്നു .ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയുടെ ഫലമായി സമാധാനം പുനഃസ്ഥാപിക്കപ്പെടാതെ ഇന്നും അശാന്തിയിലാണ് മണിപ്പൂർ. കുടിയിറക്കപ്പെട്ടവർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിത ജീവിതം നയിക്കുകയാണ്. ഒന്നാം വാർഷികം പ്രമാണിച്ച് നിരവധി പ്രതിഷേധ-പ്രാർത്ഥനാ യോഗങ്ങളാണ് സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്. മെയ് മൂന്ന് മണിപ്പൂർ ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മെയ്തെയ് – കുക്കി വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടി. കലാപത്തിൽ മണിക്കൂറുകൾ കൊണ്ട് ഒരു സംസ്ഥാനം രണ്ടായി പിളർന്നു. ഇടകലർന്ന് ജീവിച്ചവർ പരസ്പരം ചോരയ്ക്കായി ആക്രമണം തുടർന്നു. കുക്കി – മെയ്തെയ് വനിതകൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. കലാപം ആരംഭിച്ച് ഒരു വർഷം ആകുമ്പോൾ ഭീതി തുടരുകയാണ് മണിപ്പൂരിൽ. സംഘർഷങ്ങൾ ഇപ്പോഴും പലയിടത്തും തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ അതേപടി തുടരുന്നു. ജീവനും കൊണ്ട് സ്വന്തം വീടുകളിൽ നിന്ന് ഓടി രക്ഷപ്പെട്ടവരാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 220 പേർക്കാണ് കലാപത്തിൽ ജീവൻ…

Read More

5 ജില്ലാ മീറ്റ്, 5 സംസ്ഥാന മീറ്റ്, 5 ദേശീയ മീറ്റ്, സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മീറ്റ്. ബിന്‍സി മാര്‍ക്കോസ് 3 വര്‍ഷത്തിനുള്ളില്‍ പങ്കെടുത്തത് ഇത്രയും മത്സരങ്ങളിലാണ്. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് 52 വര്‍ഷത്തിനു ശേഷം കളിക്കളത്തിലിറങ്ങുമ്പോള്‍ വയസ് 67.

Read More

യുദ്ധക്കെടുതിയില്‍ എല്ലാം നഷ്ടപ്പെടുന്ന ഇര്‍ക്കയുടെ ജീവിതമാണ് ‘ക്ലോണ്ടൈക്ക്’. പൂര്‍ണഗര്‍ഭിണിയായ ഇര്‍ക്കയും (ഒക്‌സാനചെര്‍കാഷിന) ഭര്‍ത്താവ് ടോളിക്കും (സെര്‍ജിഷാഡ്രിന്‍) അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ യാത്ര.

Read More

മേയ് മാസത്തെ സമ്പന്നമാക്കാന്‍,പരിശുദ്ധ മറിയത്തോടുള്ള സ്‌നേഹവും ആദരവും കൂടുതലാക്കാന്‍ സഹായിക്കുന്ന ഒരു ഗ്രന്ഥം ഈ ആഴ്ച വായനക്കാരുടെ ശ്രദ്ധയില്‍ എത്തിക്കുകയാണ്.

Read More