Author: admin

ജയ്പൂര്‍: മതസ്പർദ്ധ വളർത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെ തകർക്കാനുള്ള പരിവാർ അജണ്ടയിൽ അടുത്ത നീക്കം അജ്മീർ മസ്ജിദിനെതിരെ . അയോധ്യയിലെ ബാബരി പള്ളി തകർത്ത് അവിടെ റാം മന്ദിർ നിർമ്മിച്ചതോടെ വർഗ്ഗീയ വിഭജനത്തിന് പുതിയ ആയുധം തേടുന്നതിന്റെ ഭാഗമാണിത് . വരണാസിയിലെ ഗ്യാന്‍വാപി, മഥുരയിലെ ഷാഹി ഈദ് ഗാഹ് തുടങ്ങിയ പള്ളികള്‍ തങ്ങളുടേതാണെന്ന പ്രചാരണത്തിന് പിന്നാലെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഖുതുബുദ്ദീന്‍ ഐബക് സ്ഥാപിച്ച അജ്മീരിലെ അധൈ ദിന്‍ കാ ജൊന്‍പുരി പള്ളിക്ക് മേലാണിപ്പോൾ സംഘ്പരിവാര്‍ കണ്ണുവച്ചിരിക്കുന്നത് . ഇതിന്റെ ഭാഗമായി ജൈനസന്യാസിമാര്‍ക്കൊപ്പം പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ച സംഘ്പരിവാര്‍ സംഘടനകള്‍, ഇവിടെ ക്ഷേത്രവും സംസ്‌കൃത സ്‌കൂളും നിലനിന്നിരുന്നതായും അതുതകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ആരോപിക്കുന്നു . ജൈന സന്യാസി സുനില്‍ സാഗര്‍ മഹാരാജിനൊപ്പമാണ് രാജസ്ഥാനിലെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ നേതാക്കള്‍ പ്രദേശം സന്ദര്‍ശിച്ചത്. ‘ഗണേശ് ജിയുടെയോ യക്ഷന്റെയോ സാദൃശ്യമുള്ള തീര്‍ത്ഥങ്കരന്മാരുടെയും ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഞങ്ങള്‍ കണ്ടു. താക്കോല്‍ ഇല്ലാത്തതിനാല്‍ ഈ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളിലേക്ക്…

Read More

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്തെ പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷാ ഫ​ല​ങ്ങ​ള്‍ ഇ​ന്നു വൈകിട്ട് മൂ​ന്നി​ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ല്‍ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ ഫ​ലം അ​റി​യാം. 4,41,120 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​വ​ര്‍​ഷം പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 2,23,736 ആ​ണ്‍​കു​ട്ടി​ക​ളും 2,17,384 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 77 ക്യാ​മ്പു​ക​ളി​ലാ​യി 25000-ത്തോ​ളം അ​ധ്യാ​പ​ക​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി റ​ഗു​ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 27,798, പ്രൈ​വ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ 1,502 ഉ​ള്‍​പ്പെ​ടെ ആ​കെ 29,300 പേ​രാ​ണ് ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Read More

കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർക്ക് എതിരെ പിരിച്ചു വിടൽ നോട്ടീസ് നൽകി കമ്പനി.ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് . 25ജീവനക്കാർക്ക് ആണ് നോട്ടീസ് നൽകിയത് . സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടുകഴിഞ്ഞു. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഓരോ ദിവസത്തെയും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള 7 സർവ്വീസുകളും റദ്ദാക്കിനെടുമ്പാശ്ശേരിയിൽ ഇതുവരെ 2 വിമാനങ്ങൾ റദ്ദാക്കിയത്.തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.തിരുവനന്തപുരം ബാംഗ്ലൂർ എയർ ഇന്ത്യ ആഭ്യന്തര സർവീസും റദ്ദാക്കി.നെടുമ്പാശേരിയിൽ നിന്ന് വൈകിട്ട് 3 ന് കൊൽക്കത്തയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി .കണ്ണൂരിൽ നിന്നുള്ള നാല് സർവീസുകൾ റദ്ദാക്കി.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 99.7 ആയിരുന്നു വിജയശതമാനം.4,27,105 പേരാണ് പരീക്ഷയെഴുതിയത്. 4,25,563 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 71,831 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണക്കേക്കാൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,934 പേർക്കാണ് ജില്ലയിൽ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം ആയിരുന്നു.ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരത്തും (99.08 ശതമാനം). പാലാ വിദ്യാഭ്യാസ ജില്ലയിൽ 100 ശതമാനം വിജയമാണ്. 892 സർക്കാർ സ്‌കൂളികൾക്ക് 100 ശതമാനം വിജയം നേടി.ലക്ഷദ്വീപിൽ 285 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 277 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.19 ശതമാനം. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് നാളെ മുതൽ പതിനഞ്ച് വരെ അപേക്ഷിക്കാമെന്ന് മന്ത്രി…

Read More

പാലക്കാട്: മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാന്‍ എ.വി.മുകേഷ് അന്തരിച്ചു. പാലക്കാട് മലമ്പുഴയില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍മുകേഷ് മറിഞ്ഞ് വീണു. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ. ദീര്‍ഘകാലം ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍, നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോകും.

Read More

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലാണ് പ്രതിഷേധം . കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് സമരക്കാരുടെ ആവശ്യം.കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആറ് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ രാവിലെ എട്ടു മണി മുതൽ പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.അതേസമയം ,എയര്‍ ഇന്ത്യ ജീവനക്കാര്‍ നടത്തിയ അപ്രതീക്ഷിത സമരത്തില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് താത്ക്കാലികാശ്വാസം. റീ ഷെഡ്യൂള്‍ അല്ലെങ്കില്‍…

Read More

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19 നായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം നേരത്തെ തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ആണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. ടിഎച്ച്എസ്എസ്എല്‍സി, എഎച്ച്എസ്എല്‍സി. പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. pareekshabhavan.kerala.gov.in, prd.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാനാകും.

Read More

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടം സമാധാനപരം .ആകെ 64.4 ശതമാനം പോളിങ്. രണ്ടാം ഘട്ടത്തിലും 64 ശതമാനമായിരുന്നു പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്, 81.61 ശതമാനം. ഉത്തര്‍പ്രദേശില്‍ പത്ത് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 57.34 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരം.ഏറ്റവും കുറഞ്ഞ പോളിംഗ് ആണിത് . പശ്ചിമബംഗാള്‍ – 75.79, ഗോവ – 75.20, ഛത്തീസ്‌ഗഡ് – 71.06, കര്‍ണാടക – 70.41, മധ്യപ്രദേശ് – 66.05, മഹാരാഷ്‌ട്ര – 61.44, ഗുജറാത്ത് – 58.98, ബിഹാര്‍ – 58.18 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് നില. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കായുരുന്നു മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്‍ഡറി സ്‌കൂളിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ബംഗാളിലും മഹാരാഷ്‌ട്രയിലുമാണ് ചെറിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്.

Read More

ഹരിയാന :ഹരിയാനയിൽ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 3 സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ചാർഖി ദാദ്രി എംഎൽഎ സോംവീർ സാങ്‌വാൻ, പുണ്ഡ്രി എംഎൽഎ രൺധീർ ഗോലൻ, നിലോഖേരി എംഎൽഎ ധരംപാൽ ഗോന്ദർ എന്നിവരാണ് ബിജെപിയുടെ നായിബ് സൈനി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ 90 അംഗ ഹരിയാന നിയമസഭയിലെ എൻഡിഎ സഖ്യ സർക്കാര്‍ എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞു. കോൺഗ്രസിന്‍റെ ഇന്ത്യ സഖ്യത്തിന് 34 എംഎൽഎമാർ ആണുള്ളത്. ഭൂരിപക്ഷത്തിന് 45 എംഎൽഎമാരാണ് ബിജെപിക്ക് വേണ്ടത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപേന്ദ്ര സിങ് ഹൂഡ, ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ രെഹ്തക്കിൽ നടന്ന ചടങ്ങിലാണ് എംഎൽഎമാര്‍ വിവരം വെളിപ്പെടുത്തിയത്. പിന്തുണ പിൻവലിച്ചു കൊണ്ടുള്ള കത്തും ഗവർണർക്ക് നല്‍കി. ഇനി കോൺഗ്രസിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ. ഹരിയാന ഉൾപ്പെടെ രാജ്യത്തുടനീളം കോൺഗ്രസിന്‍റെ ഇന്ത്യ സഖ്യത്തിന്‍റെ തരംഗമുണ്ട്. സഖ്യത്തെ വിജയിപ്പിക്കാൻ…

Read More

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവരില്‍ അപൂര്‍വമായെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിൽ കൊവിഷീല്‍ഡ് വാക്‌സിനുകള്‍ പിൻവലിച്ച് മരുന്ന് നിര്‍മാണ കമ്പനിയായ ആസ്‌ട്രാസെനക. വാക്‌സിൻ സ്വീകരിച്ചവരില്‍ അപൂര്‍വമായി പാര്‍ശ്വഫലങ്ങള്‍ കണ്ടേക്കാം എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍, വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും വാക്‌സിനുകള്‍ പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. കൊവിഡ് മഹാമാരിയെ നേരിടാൻ ആസ്‌ട്രാസെനകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് കൊവിഷീല്‍ഡ് വാക്‌സിൻ വികസിപ്പിച്ചത്. സീറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ വാക്‌സിന്‍റെ ഉത്പാദനവും വിതരണവും നിര്‍വഹിച്ചത്. ഉത്‌പാദിപ്പിക്കുന്നതിനുള്ള അവകാശം നിര്‍മാതാക്കളില്‍ നിന്ന് എടുത്തുകളഞ്ഞ ആസ്‌ട്രസെനക വാക്‌സിന്‍റെ ഉപയോഗം തടഞ്ഞതായാണ് വിവരം. രക്തം കട്ടപിടിക്കുന്നതിനും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണക്കുറവിനും ഇടയാക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രം (ടി ടി എസ്) ആസ്ട്രാസെനക്കയുടെ കൊവിഷീൽഡ്, വാക്‌സിനെടുത്തവർക്ക് കൂടുതലായി വരാൻ സാധ്യതയുള്ളതായാണ് പ്രചാരണം നടക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരാണ്. ആസ്ട്ര സെനക്കയുടെ കൊവിഷീൽഡ് വാക്‌സിനും, ജോൺസൺ ആൻ്റ് ജോൺസണ്‍ കമ്പനിയുടെ കൊവിഡ് വാക്‌സിനും…

Read More