- രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി
- സഞ്ജു രക്ഷകനായി; തന്റെ നേട്ടത്തിന് ദൈവത്തിന് നന്ദി പറഞ്ഞു താരം
- ഇന്ന്, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150മത് ജന്മവാർഷികം, റോമിൽ സെമിനാർ
- സമാധാനത്തിനു ആഹ്വാനം ചെയ്തു ലെയോ പാപ്പാ
- സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞത്തിന് പുത്തൻ മാതൃകയുമായി കൊച്ചി രൂപത
- അഗസ്റ്റിനിയൻ സഭയ്ക്ക് പുതിയ ഭരണസമിതി
- ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം: ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ
- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
Author: admin
ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളുമൊഴികെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യബോധമുള്ള സാധാരണ പൗരരും മാത്രമല്ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ മൂന്നംഗ ബെഞ്ചും ഈ ദുരൂഹതയ്ക്ക് പ്രത്യുപായം തേടുകയാണ്.
ഞായറാഴ്ചകളിലെ വൈദികരുടെ പള്ളി പ്രസംഗങ്ങളെക്കുറിച്ച് ഇത്രയധികം സംസാരിച്ച മറ്റൊരു പാപ്പ ഉണ്ടോ?’സുവിശേഷത്തിന്റെ സന്തോഷം’ (Evangelii Gaudium) എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തില്‍ 25 ഖണ്ഡികകളാണ് (135 മുതല്‍ 159 വരെ) സുവിശേഷ പ്രസംഗത്തെ വിശകലനം ചെയ്യാനായി മാറ്റിവച്ചിട്ടുള്ളത്.
ജര്‍മനിയുടെ ഏകീകരണത്തിനു മന്‍പ് കിഴക്കന്‍ ജര്‍മനിയുടെ (ജിഡിആര്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്) കുപ്രസിദ്ധ രഹസ്യ പൊലീസായ സ്റ്റാസിയുടെ ഏജന്റുമാര്‍ രഹസ്യമായി ബെര്‍ലിനിലെ സാമൂഹ്യജീവിതം നിരീക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
വിജയപുരം രൂപതയിലെയും ഇടുക്കി ജില്ലയിലെയും ആദ്യ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടുകയാണ് ഹൈറേഞ്ചിലെ പ്രഥമ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയം.
വാഷിംഗ്ഡണ്‍ ഡിസി: അമേരിക്കയിലെ ജോര്‍ജിയയിലെ അല്‍ഫാരെറ്റയിൽ ഇന്നലെയുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആര്യന് ജോഷി, ശ്രിയ അവസരള, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്. ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ അല്‍ഫറെറ്റയിലെ നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അല്ഫറെറ്റ ഹൈസ്കൂളിലെയും ജോര്‍ജിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. യുജിഎ ശിക്കാരി ഡാന്‍സ് ടീമിലെ അംഗമായിരുന്നു ശ്രീയ. ഗായികയായിരുന്നു അന്‍വി ശര്‍മ. ഈ മാസം 14ന് ആണ് സംഭവം. അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്ന് പോലീസ് പറയുന്നു.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം . തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത് . വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണിത്. കാലവര്‍ഷത്തിന്റെ വരവിനെ ന്യൂനമര്‍ദ്ദം സ്വാധീനിച്ചേക്കും. ഇതു കൂടാതെ വടക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും അതിതീവ്രമായ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മെയ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ദോസ് കുന്നപ്പിള്ളി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് യുവതി കോവളം പൊലീസില്‍ നല്കിയ പരാതി. ഇതേ തുടർന്ന് ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അടിമലത്തുറയിലെ ലോഡ്ജില്‍ വെച്ചാണ് യുവതിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് കുന്നത്തുനാട്ടിലും, ഈ യുവതി താമസിക്കുന്ന വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചിരുന്നതായിട്ടാണ് കുറ്റപത്രത്തില്‍ പറയുന്നത്.
തിരുവനന്തപുരം:തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം പരിശോധിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു .ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന്റെ മറുപടിയോടെ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കയക്കും. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാർഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം വാർഡുകൾ വർധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടാകും. വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
