Author: admin

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വിഷയം എൻഐഎ കോടതിയിലേക്കു നീങ്ങുന്നതോടെ ബിജെപി കേരള ഘടകത്തിനു മേലുള്ള രാഷ്ട്രീയ സമ്മർദം മുറുകുന്നു.

Read More

മുണ്ടക്കൈ ചൂരൽ മല ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11 കോടി രൂപ എത്തിയപ്പോഴും സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.19 കോടി രൂപ മാത്രം

Read More

കൊല്ലം:: ക്രൈസ്തവസന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധി ച്ച്. കെ ആർ എൽ സി ബി സി റിലീജിയസ് കമ്മീഷന്റെയും കൊല്ലം രൂപതയുടെയും നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 3 ഞായറാഴച വൈകിട്ട് 3.30 ന് കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിനു സമീപത്തു നിന്നും പ്രതിഷേധ റാലി ആരംഭിച്ച് ചിന്നക്കടയിൽ പ്രതിഷേധ സമ്മേളനം നടത്തുമെന്ന് കൊല്ലം രൂപതാ അൽമായ നേതൃത്വം അറിയിച്ചു.കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി, മോൺ .ബൈജു ജൂലിയൻ, KRLCBC സെക്രട്ടറി ജനറൽ ഫാ. ജിജു അറക്കത്തറ റിലിജിയസ് കമ്മീഷൻ സെക്രട്ടറി ഫാ. മേരി ദാസൻ OCD എന്നിവർ അഭിസംബോധന ചെയ്തുസംസാരിക്കും. രൂപതയിലെ സന്യസ്തർ വൈദികർ അൽമായർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്ത് പ്രതിഷേധം അറിയിക്കും. ഭാരതത്തിലെ ക്രൈസ്തവ സന്യാസി സന്യാസിനിമാർ രാഷ്ട്രനിർമതിയിലും പുരോഗതിയിലും പ്രത്യേകിച്ച് വിദ്യാഭ്യാസ ആതുര ശുശ്രൂഷ രംഗത്ത് നൽകിയിട്ടുള്ള സംഭാവനകൾ വലുതാണെന്ന് യോഗം വിലയിരുത്തി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പട്ടിണി അകറ്റുന്നതിനും വിദ്യാസമ്പന്നര വാർക്കുന്നതിലും…

Read More

ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധി ച്ച്. കെ ആർ എൽ സി ബി സി റിലീജിയസ് കമ്മീഷന്റെയും കൊല്ലം രൂപതയുടെയും നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു.

Read More

പാലക്കാട്: നിപ ബാധിച്ച് ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബില്‍ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം, യുവതി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരേണ്ടിവരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത സംരംഭമായ ഭൗമനിരീക്ഷണ ഉപഗ്രഹം നിസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഐഎസ്ആർഒയുടെ ജിഎസ്എൽവിഎഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 743 കിലോമീറ്റർ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുന്നത് . 2,400 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണച്ചെലവ് 13,000 കോടിയിലധികമാണ്. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഉപഗ്രഹം കൂടിയാണ് ഇത് . ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും നാസയുടെ എൽ ബാൻഡ് റഡാറും ഉൾപ്പെടെ രണ്ട് എസ്എആർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. പകൽ, രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകർത്താനാകും എന്ന സവിശേഷതയുണ്ട് . ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ ദൗത്യം.

Read More

കൽപ്പറ്റ: ഇരുട്ടിവെളുത്തപ്പോൾ ഒരുഗ്രാമവും കുറെയേറെ ജീവിതങ്ങളും കുത്തിയൊലിച്ചുപോയ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല നോവായി ഇന്നും .ഇന്ന് 298 പേരുടെ ജീവനെടുത്ത ,ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോവുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ​​ഗ്രാമത്തെ തകർത്തെറിഞ്ഞു. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായില്ല. ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് പ്രധാന ചർച്ച . ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം പ്രതിപക്ഷം സർക്കാരിനെതിരെ ഉയർത്തുന്നുണ്ട്. എന്നാൽ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ…

Read More

കോട്ടപ്പുറം : ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ നേതൃത്വത്തിൽപ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ മുഖ്യ കവാടത്തിൽ നിന്ന്മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് തിരികൾ തെളിച്ച് നടത്തിയ പ്രതിഷേധ റാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു. മുസിരിസ് കപ്പേളയിൽ നടന്ന സമ്മേളനത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കത്തീഡ്രൽ സഹവികാരിമാരായ ഫാ.ആൽഫിൻ ജൂഡ്സൻ,ഫാ.. പീറ്റർ കണ്ണമ്പുഴ, രൂപത ബിസിസി ഡയറക്ടർ റവ.ഡോ. പ്രവീൺ കുരിശിങ്കൽ,സിസ്റ്റർ സ്റ്റൈൻ സിടിസി, സിസ്റ്റർ ഏയ്ഞ്ചൽ സിഎസ്എം , സിസ്റ്റർ ഷൈനിമോൾ ഒഎസ്എച്ച്ജെ, റോബർട്ട് തണ്ണിക്കോട്ട് ആൻ്റണി പങ്കേത്ത്, ജോൺസൻ വാളൂർ എന്നിവർ പ്രസംഗിച്ചു. നിരവധി വൈദീകരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.

Read More