Author: admin

അവരെ ഞാൻ ഒരിക്കലും ജീവനക്കാരെന്ന് വിളിച്ചിട്ടില്ല, അവർ എന്റെ ജീവിതത്തിലെ റോക്ക് സ്റ്റാർ സെലിബ്രിറ്റികളാണ്. ഉടമയുടെ വാക്കുകൾ

Read More

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം സ്വർണക്കവർച്ചയിൽ ഗൂഢാലോചന നടന്നതായിട്ടുള്ള എസ്‌ഐടിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇടപെടൽ . കേസ് നവംബർ 15 ന് വീണ്ടും പരിഗണിക്കും . സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാനും ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ കേസിലെ കക്ഷികളെ പുതിയ കേസിൽ ഒഴിവാക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളി കോടതിയുടെ അനുമതിയില്ലാതെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് ഹൈക്കോടതി ആദ്യം കേസെടുത്തിരുന്നത്.ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. പുതിയ കേസിൽ സർക്കാർ, വിജിലൻസ്, ദേവസ്വം ബോർഡ് എന്നിവ മാത്രം കക്ഷികളാകുമെന്നാണ് റിപ്പോർട്ട്.കോടതിയിൽ നേരിട്ട് ഹാജരായി എസ്പി എസ് ശശിധരനാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ചത്. അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്.

Read More

തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവി(78 )യാണ് മരിച്ചത്. തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഹബ്‌സ ബീവി. രണ്ടാഴ്ച മുമ്പാണ് പനി ബാധിച്ചത്. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. പനി കുറയാതിരുന്നതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. ഇതോടെ എട്ടു പേരാണ് ഈ മാസം മാത്രം മരിച്ചത്. 47 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്.

Read More

കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് സാമൂഹിക മാധ്യമത്തില്‍ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.

Read More

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാളും വടക്കൻ ഇറ്റാലിയൻ മേഖലയായ മാർഷെയിലെ അങ്കോണ-ഒസിമോയുടെ മുന്‍ ആർച്ച് ബിഷപ്പുമായ എഡോർഡോ മെനിചെല്ലി ദിവംഗതനായി.

Read More

തിരുവനന്തപുരം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് 6:20 ന് തിരുവനന്തപുരത്ത് എത്തും.രാഷ്‌ട്രപതിയെ തിരുവനന്തപുരം വിമാനത്തവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്രൻ വിശ്വനാഥ് ആർലേക്കർ, പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സ്വീകരിക്കും. വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം രാജ്ഭവനിലെത്തിയാകും അത്താഴവും വിശ്രമവും. രാഷ്‌ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ്‌ കർശന സുരക്ഷാ ക്രമീകരണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തി. നാളെ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന രാഷ്ട്രപതി 10.20ന് നിലയ്‌ക്കൽ ഹെലിപാഡിൽ എത്തും. റോഡുമാർഗം പമ്പയിലും തുടർന്ന് ശബരിമലയിലുമെത്തുന്ന രാഷ്ട്രപതി 11.55 മുതൽ 12.25 വരെ ശബരിമലയിലുണ്ടാകും. ശബരിമലയിലെ ഏകോപനച്ചുമതല എഡിജിപി എസ് ശ്രീജിത്തിനാണ്. വൈകിട്ട് 5.30ന് രാഷ്ട്രപതി രാജ്ഭവനിൽ മടങ്ങിയെത്തും. വ്യാഴാഴ്ച (ഒക്ടോബർ 23) രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. ഉച്ചയ്ക്ക് 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ…

Read More

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​ മുംബൈയിൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർക്ക് അന്ത്യം.പൂ​ജ രാ​ജ​ൻ (39), സു​ന്ദ​ർ ബാ​ല​കൃ​ഷ്ണ​ൻ (44), വേ​ദി​ക സു​ന്ദ​ർ ബാ​ല​കൃ​ഷ്ണ​ൻ (ആ​റ്), ക​മ​ല ഹി​രാ​ൽ ജെ​യി​ൻ (84) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​വി മും​ബൈ​യി​ലെ വാ​ഷി സെ​ക്ട​ർ- 14 ൽ ​സ്ഥി​തി ചെ​യ്യു​ന്ന ര​ഹേ​ജ റെ​സി​ഡ​ൻ​സി ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്താം നി​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം പി​ന്നീ​ട് മ​റ്റ് നി​ല​ക​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വിവരം . എ​സി യൂ​ണി​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് നാട്ടുകാർ പ​റ​യു​ന്ന​ത്. അ​ഗ്നി​ശ​മ​ന​യു​ടെ അ​ഞ്ച് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ എ​ത്തി​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Read More