- ‘സ്നേഹത്തണൽ സംഗമം ‘ നടത്തി
- ഹോളി ഫാമിലി യുറേഷ്യന്‍ സ്കൂള്‍വാര്‍ഷികം ആഘോഷിച്ചു
- ഫ്രാൻസിസ്കൻ പുണ്യ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
- രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി
- സഞ്ജു രക്ഷകനായി; തന്റെ നേട്ടത്തിന് ദൈവത്തിന് നന്ദി പറഞ്ഞു താരം
- ഇന്ന്, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150മത് ജന്മവാർഷികം, റോമിൽ സെമിനാർ
- സമാധാനത്തിനു ആഹ്വാനം ചെയ്തു ലെയോ പാപ്പാ
- സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞത്തിന് പുത്തൻ മാതൃകയുമായി കൊച്ചി രൂപത
Author: admin
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അഞ്ചുമാസത്തെ കുടിശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കെഎന്‍ ബാലഗോപാല്‍. അഞ്ച് മാസത്തെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയം അല്ലെന്നും കഴിഞ്ഞ ജനുവരിയില്‍ സഭ ചര്‍ച്ച ചെയ്തതാണന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സാമൂഹിക ക്ഷേമ പെന്‍ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനിടയില്‍ വിതരണം ചെയ്തുവെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. ജൂണ്‍ മാസത്തെ പെന്‍ഷന്‍ അടുത്തയാഴ്ച്ച മുതല്‍ വിതരണം ചെയ്യും. അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല ഇതെന്നും പ്രതിപക്ഷത്തിന്റെ മുതലകണ്ണീര്‍ ജനം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ‘അവന്‍’ എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്കുകള്‍ ബഹുമാനത്തോടെയും സൂക്ഷിച്ചും പറയുന്നതാണ് എല്ലാവര്‍ക്കും നല്ലത്. മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും സതീശന്‍ നിയമസഭയിൽ ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ, സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. ഇടതുപക്ഷ സഹയാത്രികനായ അഭിവന്ദ്യനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നു വിളിച്ചത്-സതീശന്‍ ചോദിച്ചു.
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ് വി എൻ വാസവനും ചുമതലയേൽക്കും.എം പിയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണൻ രാജിവെച്ച വകുപ്പിലേക്കാണ് ഇവർ ചുമതലയേൽക്കുന്നത്. മാനന്തവാടി എംഎൽഎയാണ് കേളു. സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വയനാട് ജില്ലയില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ്…
കോഴിക്കോട്: അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. മൂന്ന് മണിക്കൂർ വൈകിയാണ് യാത്രികരെ നാട്ടിലെത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ അബുദബി വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു.പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറന്ന 2 പേരെയും തടഞ്ഞു വെച്ചു.
ജൂണ്‍ 20 നു പുലര്‍ച്ചെ മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇതോടെ അപകടങ്ങളില്‍ മുതലപ്പൊഴിയില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 77 ആയി. കടലിനും ചെകുത്താനുമിടയിലാണ് മത്സ്യത്തൊഴിലാളികളിപ്പോഴെന്ന് മോണ്‍. യൂജിന്‍ പെരേര. അദാനിക്കു വേണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രിയമായ പുലിമുട്ട് നിര്‍മാണം കാരണം 77 പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരെ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ശക്തമായ പ്രതിഷേധം. കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ജൂണ്‍ 20ന് നടത്തിയ നിയമസഭാ മാര്‍ച്ച് സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പായി മാറി. മുതലപ്പൊഴി സമരത്തെ തുടര്‍ന്ന് സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 2023 ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകള്‍ പാലിക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കെഎല്‍സിഎ ആരോപിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യുജിന്‍ എച്ച്. പെരേര മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അദാനിക്കു വേണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രളയത്തില്‍ കൈകാലിട്ടടിച്ച…
ചെന്നൈ :തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം ആണ് . ചൊവ്വാഴ്ച രാത്രിയോടെയാണ് കരുണാപുരത്ത് ഒരു സംഘം കൂലി തൊഴിലാളികൾ വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിയത്.മദ്യം കഴിച്ചതിനുശേഷം തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തലവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെയും സസ്പെൻഡ് ചെയ്തു.
തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി വിസ്മയനീയമായ രൂപഭാവസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധിയെ, സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്‌സഭാ സീറ്റിലേക്ക് ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കേണ്ട താമസം, കേരളത്തിലെ ആരാധകവൃന്ദങ്ങള്‍ ‘ഇന്ദിരയുടെ രണ്ടാം വരവ്’ പ്രഘോഷിച്ചുതുടങ്ങി.
നല്ലതായാലും മോശമായാലും കൃഷ്ണന്‍നായര്‍ സാറിന്റെ ലേഖനത്തില്‍ ഒരു പരാമര്‍ശം വന്നു കിട്ടാന്‍ കൊതിച്ച എത്രയോ പേരുണ്ട്. വിശ്വസാഹിത്യത്തിലേക്ക് തുറന്നു വച്ച ജാലകം ആയിരുന്നു എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം പംക്തി.
അമേരിക്കയില്‍ നിര്‍മിച്ചു കേരളത്തിലെത്തിച്ച ‘മെലഡീസ് ഓഫ് യേശുദാസ് ഇന്‍ അമേരിക്ക’യുടെ വളരെക്കുറച്ചു കോപ്പികളാണ് സംഗീതാസ്വാദകര്‍ക്കു ലഭിച്ചത്. ഇന്നും ഏറ്റവും ലഭ്യതക്കുറവുള്ള യേശുദാസിന്റെ ഗാനസമാഹാരമായി സംഗീതഗവേഷകര്‍ കരുതുന്ന സമാഹാരങ്ങളിലൊന്ന് ഇതാണ്. ജോസ് ആന്റണിയാണ് ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ശ്രീകുമാരന്‍ തമ്പി വരികളെഴുതി. യേശുദാസ് സംഗീതം നല്‍കിയ പാട്ടുകളെന്ന പ്രത്യേകതയും ഇതിനുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
