- ‘സ്നേഹത്തണൽ സംഗമം ‘ നടത്തി
- ഹോളി ഫാമിലി യുറേഷ്യന്‍ സ്കൂള്‍വാര്‍ഷികം ആഘോഷിച്ചു
- ഫ്രാൻസിസ്കൻ പുണ്യ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
- രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി
- സഞ്ജു രക്ഷകനായി; തന്റെ നേട്ടത്തിന് ദൈവത്തിന് നന്ദി പറഞ്ഞു താരം
- ഇന്ന്, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150മത് ജന്മവാർഷികം, റോമിൽ സെമിനാർ
- സമാധാനത്തിനു ആഹ്വാനം ചെയ്തു ലെയോ പാപ്പാ
- സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞത്തിന് പുത്തൻ മാതൃകയുമായി കൊച്ചി രൂപത
Author: admin
കൊടുങ്ങല്ലൂർ :കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം ആചരിച്ചു . കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിവ്യബലി പറവൂർ ഡോൺ ബോസ്കോ ദൈവാലയത്തിൽ നടന്നു . രൂപത ഡയറക്ടർ റവ.ഫാ. നോയൽ കുരിശിങ്കൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.വിശുദ്ധ തോമസ് മൂറിൻ്റെ ചിത്രത്തിനു മുൻപിൽ രൂപത പ്രസിഡൻ്റ് ജെൻസൻ ആൽബി, ജനറൽ സെക്രട്ടറി ജെൻസൻ ജോയ് എന്നിവർ തിരി തെളിയിച്ചു. ഡയറക്ടർ റവ. ഫാ. നോയൽ കുരിശിങ്കൽ സ്വാഗതം പറഞ്ഞു .കെ.സി.വൈ.എം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി അധ്യക്ഷനായി . കെ.സി.വൈ.എം സംസ്ഥാന സിന്ഡിക്കേറ്റ് അംഗം പോൾ ജോസ് വിശുദ്ധ തോമസ് മൂർ അനുസ്മരണം നടത്തി . രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, പറവൂർ ഡോൺ ബോസ്കോ ഇടവക സഹവികാരി റവ. ഫാ. ബിയോൺ തോമസ് കോണത്ത്, രൂപത വനിത ഫോറം കൺവീനർ ഹിൽന, യൂണിറ്റ് ആനിമേറ്റേഴ്‌സ് ആയ…
വയനാട്: കേണിച്ചിറയെ ഭീതിയിലാഴ്ത്തി ഒടുവിൽ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ. കടുവയുടെ മുൻവശത്തെ രണ്ട് പല്ലുകൾ കൊഴിഞ്ഞ നിലയിലാണ്. ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവിൽ കടുവയുള്ളത്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതു കൊണ്ട് കടുവയെ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇന്ന് കടുവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഞായറാഴ്ച രാത്രിയോടെ കൂട്ടിലായത്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണിത്.
തിരുവനന്തപുരം: ഒ.ആര്. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തു. മാനന്തവാടി എംഎല്‍എയായ ഒ.ആര്. കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കുശേഷം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. നിലവില്‍ ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ള താത്കാലിക വാഹനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് ഔദ്യോഗിക വാഹനം അനുവദിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴ തുടരുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ മേഖലയില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
മോസ്കോ: റഷ്യയിൽ ക്രിസ്ത്യൻ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ് ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ പള്ളികൾക്കും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്. പള്ളിയിലെത്തിയവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ 15 പൊലീസുകാരടക്കം 23 പേരാണ് മരിച്ചത്.ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. ഒരു വൈദികനും ഒരു സെക്യൂരിറ്റി ജീവനക്കാരനും മരിച്ച സാധാരണക്കാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ആറ് അക്രമികളും കൊല്ലപ്പെട്ടു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയിൽ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്നും അത് വളരെവേഗം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഇക്കുറി നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ വർഷം ജുലെെ 5 ന് ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത്.
|ചെയര്മാന് പാനലിലേക്കുളള ക്ഷണം ഇന്ത്യാ സഖ്യം തളളി|
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതിയെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാരെന്നും മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.ഇതിനിടെ, നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ബിഹാർ പോലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്.
ഇടുക്കി: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ശക്തമായ കാറ്റിനും കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയായി ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് ശക്തിപ്രാപിക്കും. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ വീണ്ടും കനക്കുന്നത്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങളുടെ ചില്ലകൾ വെട്ടേണ്ടതാണ്.
കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 127 റൺസിൽ ഓസ്‌ട്രേലിയ ഓൾ ഔട്ട് ആവുകയായിരുന്നു. കിങ്‌സ്ടൗണില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനായിരുന്നു അഫ്‌ഗാന്‍റെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സാണ് നേടിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
