Author: admin

ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സി​ല്‍ കാ​ട്ടു​തീ പ​ട​ർ​ന്നു. 2,921 ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് തീ​പ​ട​രു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ള​ട​ക്കം 13,000 കെ​ട്ടി​ട​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണ്.മു​പ്പ​തി​നാ​യി​രം പേ​രെ ഒ​ഴി​പ്പി​ച്ചു. ഏകദേശം 24,000 ആളുകളും നിരവധി സെലിബ്രിറ്റികളും വസിക്കുന്ന ലോസ് ഏഞ്ചൽസ് ഡൗൺ ടൗണിന്റെ പടിഞ്ഞാറുള്ള സമ്പന്നമായ തീരപ്രദേശമായ പസഫിക് പാലിസേഡിൽ നിന്ന് താമസക്കാർ പലായനം ചെയ്യാൻ ശ്രമിച്ചതിനാൽ സൺസെറ്റ് ബൊളിവാർഡിലൂടെ കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒരു ദശാബ്ദത്തിലേറെയായി തെക്കൻ കാലിഫോർണിയ അനുഭവിച്ചതിൽ വച്ച് ഏറ്റവും ശക്തമായ മണിക്കൂറിൽ 100 ​​മൈൽ വരെ വേഗതയുള്ള കാറ്റ് ബുധനാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത് . തെക്കൻ കാലിഫോർണിയയ്ക്ക് ചുറ്റും കിലോമീറ്ററുകളോളം വലിയൊരു പുകപടലം കാണാമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മു​പ്പ​തി​നാ​യി​രം പേ​രെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​പ്പി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​തു​വ​രെ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ലസി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

തിരുവനന്തപുരം:ഡോ.വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ. 14 തീയതി അദ്ദേഹം ചുമതലയേൽക്കും.നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ നിയമനം. നിലവിൽ ഇസ്രോയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറാണ് അദ്ദേഹം.അദ്ദേഹത്തിന് ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും. നാല് പതിറ്റാണ്ടോളം നീണ്ട കരിയറിനൊപ്പം, ഇന്ത്യൻ ബഹിരാകാശ സംഘടനയിൽ അദ്ദേഹം വിവിധ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.GSLV Mk Ill വാഹനത്തിൻ്റെ C25 ക്രയോജനിക് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹത്തിൻ്റെ ഒരു പ്രധാന നേട്ടം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, സംഘം GSLV Mk III-ൻ്റെ സുപ്രധാന ഘടകമായ C25 ഘട്ടം വിജയകരമായി വികസിപ്പിച്ചെടുത്തു. അതേസമയം നല്ല സമയത്തിലൂടെയാണ് ഐഎസ്ആർഒ കടന്നുപോകുന്നതെന്ന് ഡോ.വി നാരായണൻ പ്രതികരിച്ചു.ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കുമെന്നും ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.നിരവധി ലോഞ്ചിങ് പരിപാടികളുണ്ടെന്നും വി.നാരായണൻ വ്യക്തമാക്കി.

Read More

കൊച്ചി:പണത്തിന്റെ ഹുങ്കും നിലവാരമില്ലാത്ത വാർത്താ ചാനലുകളുടെയും ഫാൻസിന്റെയും പിന്തുണയും തുണച്ചില്ല. നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്. നടി നൽകിയ പരാതിക്ക് പിന്നാലെ മലയാളത്തിലെ പ്രമുഖ ചാനലുകളിൽ പലതിലും ബോബി ചെമ്മണ്ണൂരിന് വിശദീകരണം നൽകാൻ അവസരമൊരുക്കിയതും മറ്റൊരു അശ്ലീലമായിരുന്നു .

Read More

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു . ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുന്നത് . ഏഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.തെരഞ്ഞെടുപ്പില്‍ 1.55 കോടി പേര്‍ക്കാണ് വോട്ടവകാശം. 13,033 പോളിങ് ബൂത്തുകളാണ് ഉളളത്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. സൂക്ഷ്മ പരിശോധന ജനുവരി 18ന്‌. പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷിയാകുക. തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാര്‍ട്ടി). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണ്.

Read More

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവസാന ദിവസമായ ഇന്ന് പത്ത് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കലാകിരീടത്തിനായുള്ള പോരാട്ടം കടുത്തു. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി. 965 പോയിൻ്റ് നേടിയാണ് നാലാം ദിനം തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്. പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ സ്കൂൾ വിഭാ​ഗത്തിൽ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ഇതിനിടെ നാലാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ96, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 105, ഹൈസ്‌കൂൾ അറബിക് വിഭാ​ഗത്തിൽ 19, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 19 ഇനങ്ങൾ വീതമാണ് പ‍ൂ‍ർത്തിയായിരിക്കുന്നത്.

Read More

കോഴിക്കോട് : പുന:നിർമ്മിക്കുന്ന മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിന് ഭക്തിസാന്ദ്രമായ ചടങ്ങിൽ തറക്കല്ലിടൽ . ദിവ്യബലിക്ക് ചേർന്ന ചടങ്ങിൽ കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. 1934 ൽ സ്ഥാപിതമായ ക്രിസ്തുരാജ ദേവാലയം 1961 ൽ പുതുക്കിപണിതപ്പോൾ തറക്കല്ലായി അന്നത്തെ ബിഷപ് ഡോ. പത്രോണി സ്ഥാപിച്ച അതേ മൂലക്കല്ലിനു തന്നെയാണ് പുതിയ ദേവാലയത്തിൻ്റെ തറക്കല്ലായി മാറാൻ നിയോഗമുണ്ടായത്. ഈശോ സഭാ പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു, ഇടവക വികാരി ഫാ. സോണി, മുൻ വികാരിയും ഇടവകയുടെ ആത്മീയ ആചാര്യനുമായ ഫാ. അബ്രഹാം പള്ളിവാതുക്കൽ, മുൻ വികാരിമാർ, മറ്റ് ഈശോ സഭാ വൈദികർ, വിവിധ കോൺവൻ്റുകളിലെ കന്യാസ്ത്രീകൾ, ഇടവകാംഗങ്ങൾ, പറോപ്പടി സെൻ്റ് ആൻ്റണീസ് ഇടവകാംഗങ്ങൾ തുടങ്ങി നിരവധി പേർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു. ഒന്നര വർഷം മുൻപ് കാലപ്പഴക്കം മൂലം പൊളിച്ചു മാറ്റിയതാണ് കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം .. മലബാറിലെ അതിപുരാതന ദേവാലയങ്ങളിലൊന്നാണ് കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം…

Read More

കോഴിക്കോട്∙ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി നഗരത്തിന് പുതുമയുള്ള കാഴ്ചകൾ സമ്മാനിച്ച് കോഴിക്കോട് രൂപത സംഘടിപ്പിച്ച പ്രഥമ ‘ഫെലിക്സ് നതാലിസ്’ മഹാക്രിസ്തുമസ് ഘോഷയാത്ര. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു. ആയിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് കോഴിക്കോടിനെ ഇളക്കിമറിച്ച മഹാക്രിസ്തുമസ് ഘോഷയാത്രയിൽ പങ്കെടുത്തത്. സെന്റ് ജോസഫ് ദേവാലയ അങ്കണത്തിൽ, കോഴിക്കോട് രൂപതാ ബിഷപ് ഡോ: വർഗീസ് ചക്കാലയ്ക്കൽ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറപ്പിച്ചാണ് ഘോഷയാത്രയ്ക്കു തുടക്കം കുറിച്ചത്. കോഴിക്കോട് രൂപതയുടെ മീഡിയ സെന്ററായ പാക്സ് കമ്മ്യൂണിക്കേഷൻസ് സംഘടിപ്പിച്ച ഫ്ലാഷ്മോബും ഉദ്ഘാടനച്ചടങ്ങിന് പകിട്ടേകി. സെന്റ് ജോസഫ് ദേവാലയത്തിൽനിന്നും വയനാട് റോഡ് വഴി സിഎച്ച് ഓവർബ്രിഡ്ജിലൂടെയാണ് ക്രിസ്തുമസ് ഘോഷയാത്ര സമാപന വേദിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തിയത്. സമാപന സമ്മേളനം കോഴിക്കോട് നഗരസഭാ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വർണശബളമാക്കി പാക്സ് കമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ തീം…

Read More

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തിയെട്ടാം ദിനത്തിലേക്ക് കടന്നു. എൺപത്തി ഏഴാം ദിന നിരാഹാര ഉത്ഘാടനം ഫാ. ആന്റണി തോമസ് പോളക്കാട്ട് സിപി നിർവഹിച്ചു.ഇരുപത്തി മൂന്ന് പേർ നിരാഹാരമിരുന്നു. ആലപ്പുഴ രൂപതയിൽ നിന്നും കാത്തലിക് ഫിഷർമെന്റ്സ് യൂണിയൻ ഭാരവാഹികൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ഫാദർ ആന്റണി പോൾ, ഫാദർ ജോണി കളത്തിൽ ചെല്ലാനം, ഫാദർ തോബിയാസ് തെക്കേ പാലക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അതിജീവനത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ആലപ്പുഴ രൂപതാ ഒപ്പം ഉണ്ടാകുമെന്ന് ഫാ. ക്ലിഫിക്സ് ഫെർണ്ണാഡസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. തൊടുപുഴയിൽ നിന്നും സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥന കൂട്ടായ്മ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ബ്രദർ തോമസ് തൊടുപുഴ ബ്രദർ ഡെയ്സൺ എറണാകുളം, ജോബി സ്കറിയ തൃശ്ശൂർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Read More

കൊച്ചി:എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ 1993 – 94 എസ്എസ്എൽസി ബാച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമംവരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യസമിതി ഡയറക്ടർ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഓർമ്മയിൽ ഒരു കുളിർമ എന്ന പേരിൽ തൃപ്പൂണിത്തുറ വടക്കേക്കോട്ട സെൻ്റ് ജോസഫ് ഇടവക പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ1993 94 ബാച്ചിലെ വിദ്യാർത്ഥികളും കുടുംബങ്ങളും അധ്യാപകരും പങ്കെടുത്തു.തങ്ങൾക്ക് നല്ല മാതൃക പകർന്നു നൽകിയ അധ്യാപകരെയും അക്കാലയളവിൽ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഫ്രാൻസിസ് സേവ്യറിനേയും വിദ്യാർത്ഥികൾ ആദരിച്ചു. 2019ൽ ആരംഭിച്ച സൗഹൃദ സംഗമം 5 വർഷം കൂടുമ്പോഴാണ് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. അധ്യാപകരായ ബേബി തദേവൂസ്, ജൂഡിത്ത്, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സംഗമത്തിൽ പങ്കെടുത്ത 64 അധ്യാപകരെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. നിയാസ്, ഷിറാൻ, യേശുദാസ് എന്നിവർ നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടവേ കലാകിരീടത്തിനായുള്ള പേരാട്ടത്തിൽ കണ്ണൂ‍ർ മുന്നിൽ. 713 പോയിൻ്റോടെയാണ് കണ്ണൂ‍ർ കുതിപ്പ് തുടരുന്നത്. 708 പോയിൻ്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിൻ്റുമായി പാലക്കാട് നാലാമതാണ്. പാലക്കാട് ഗുരുകുലം എച്ച്എസ്എ്സ, വഴുതക്കാട് കാർമൽ എച്ച്എസ്എസുമാണ് സ്കൂൾ വിഭാഗത്തിൽ മുന്നിൽ. ഇതിനിടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 179 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 69, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 79, ഹൈസ്‌കൂൾ അറബിക് വിഭാ​ഗത്തിൽ 16, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 15 ഇനങ്ങൾ വീതമാണ് പ‍ൂ‍ർത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങൾ മാത്രമാണ്. കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോൽക്കളി, ആൺകുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടൻ തുള്ളൽ, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാൻഡ് മേളം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു.

Read More