- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്: കെ.എൽ.സി.എ ജാഗ്രതാ സമിതി രൂപീകരിക്കുന്നു
- നവീകരിച്ച കോട്ടപ്പുറം ബിഷപ്പ്സ് ഹൗസും, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു
- കാത്തിരിപ്പിന് വിരാമം : ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റ്; 1947 മാനദണ്ഡം ഒഴിവാക്കി സർക്കാർ
- തൊട്ടതെല്ലാം പൊന്നാക്കി കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ് .
- ‘ദി ബ്ലൂ ട്രെയില്‍’
- ലിയോ പാപ്പാ ഓസ്ട്രിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
- നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി ലിയോ പാപ്പായുടെ പ്രാർത്ഥന
- യുദ്ധം ലെബനിലേക്കും വ്യാപിക്കുന്നു: യുദ്ധ ബാധിതരെ ചേർത്തു പിടിച്ച് ലെബനീസ് സഭ
Author: admin
കഴിഞ്ഞ ഓണക്കാലത്ത് മികച്ച വിജയം നേടിയ ആർഡിഎക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ നിർമിക്കുന്ന ചിത്രമാണ് കൊണ്ടൽ.സോഫിയാ പോൾ നിർമിക്കുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്നു. വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ മൂഡിൽ കടലിന്റെ മക്കളുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയാണ് പറയുന്നത്. മനസിൽ എരിയുന്ന പ്രതികാരത്തിന്റെ കനലും കണ്ണിൽ തീക്ഷണമായ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച മാനുവൽ എന്ന യുവാവിന്റെ ജീവിതമാണ് സംഘർഷ ഭരിതമായി അവതരിപ്പിക്കുന്നത്. ആന്റണി വർഗീസ് പെപ്പെയാണ് മാനുവലിനെ ഭദ്രമാക്കുന്നത്. നടൻ രാജ് ബി. ഷെട്ടി ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, അഫ്സൽ പി.എച്ച്., സുനിൽ അഞ്ചുതെങ്ങ്, രാഹുൽ…
ടെർനേറ്റ് സിറ്റി: ഇന്തോനേഷ്യയുടെ കിഴക്കൻ ടെർനേറ്റ് ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 മരണം. ജനവാസ മേഖലകളിൽ ദുരന്തം വിതച്ച വെള്ളപ്പൊക്കത്തിൽ റോഡ് ഒലിച്ചുപോയി .ഇതോടെ റുവ ഗ്രാമം ഒറ്റപ്പെട്ടു.നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്. ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ടെർനേറ്റ് സിറ്റിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിലും ഉയർന്ന തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ നടപടികളിലേക്ക് കടക്കാനൊരുങ്ങി സംയുക്ത രക്ഷാസമിതി. സന്നദ്ധ സംഘടനകള്‍ക്ക് തിരച്ചിലിന് അനുവാദം നല്‍കണമെന്നും വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അലംഭാവം തുടരുകയാണെങ്കില്‍ നിരാഹാര സമരനടപടികളിലേക്ക് നീങ്ങുമെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. ദുരന്തമുഖത്ത് ഉണ്ടായ അലംഭാവം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവണം എന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഷിരൂരില്‍ തിരച്ചിലിനെ ബാധിച്ച പ്രതിസന്ധികള്‍ ഒഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരച്ചില്‍ അലസമായി തുടരുകയാണ്. ദുരന്തമുഖത്ത് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കാനോ സന്നദ്ധ സംഘടനകളെയോ പ്രവര്‍ത്തകരെയോ തിരച്ചിലിന് അനുവദിക്കുകയോ കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇതിനെ തുടര്‍ന്നാണ് കടുത്ത പ്രതിഷേധങ്ങളിലേക്കും നടപടികളിലേക്കും നീങ്ങാന്‍ അര്‍ജുന്‍ രക്ഷാസമിതി തീരുമാനിച്ചത്. മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ സംയുക്ത സമിതി ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കോ നേരിയ മഴയ്‌ക്കൊ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടെൽ അവീവ്: ഇസ്രയേലിൽ ലെബനന്‍ ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
നെയ്യാറ്റിൻകര: ചുള്ളിമാനൂർ ഫൊറോനയിലെ കാൽവരി സെൻറ് ജോർജ് ദൈവാലയത്തിലെ മതബോധന സമിതിയുടെ നേതൃത്വത്തിൽ മരിയൻ എക്സിബിഷൻ നടത്തി. സാഹിത്യ സമാജ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് എക്സിബിഷൻ നടത്തിയത്.വിദ്യാർത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നേതൃത്വം കൊടുത്തത്. സാഹിത്യ സമാജ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് എക്സിബിഷൻ നടത്തിയത്.വിദ്യാർത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നേതൃത്വം കൊടുത്തത്. മാതാവിന്റെ ജീവചരിത്രകുറിപ്പുകൾ, വിവിധ ചിത്രങ്ങൾ, വിവിധ ജപമാലകൾ, വിവിധ ഇടങ്ങളിൽ നടന്ന മാതാവിന്റെ അത്ഭുതങ്ങൾ ഉൾപ്പെടുത്തിയ കൊളാഷ് തുടങ്ങി വേറിട്ട കാഴ്ചയായിരുന്നു മരിയൻ എക്സിബിഷൻ. മാതാവിന്റെ ജീവചരിത്രകുറിപ്പുകൾ, വിവിധ ചിത്രങ്ങൾ, വിവിധ ജപമാലകൾ, വിവിധ ഇടങ്ങളിൽ നടന്ന മാതാവിന്റെ അത്ഭുതങ്ങൾ ഉൾപ്പെടുത്തിയ കൊളാഷ് തുടങ്ങി വേറിട്ട കാഴ്ചയായിരുന്നു മരിയൻ എക്സിബിഷൻ.
കോട്ടയം: മനുഷ്യൻ തന്നിൽ കുടികൊള്ളുന്ന ദൈവികതയെ അവഗണിക്കുകവഴി മൃഗതുല്യമാകുന്നുവെന്നും അതുകാരണം വീടുകൾപോലും പീഢനങ്ങളുടെ വേദിയായി മാറുന്ന ഇക്കാലത്ത് കുടുംബശുശ്രൂഷ പ്രവർത്തകർക്ക് ചെയ്യുവാൻ ഏറെയുണ്ടെന്ന് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ ചെയർമാനും, വിജയപുരം രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പറഞ്ഞു. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ വീണ്ടെടുപ്പിന്റെയും വളർച്ചയുടെയും അജപാലനം കുടുംബശുശ്രൂഷകൾ ആർജ്ജവത്തോടെ നടപ്പിലാക്കേണ്ടതുണ്ട്. ഇത് നന്മയുള്ള ലോകം സൃഷ്ടിക്കപ്പെടാൻ ദൈവം നമുക്കേല്പ്പിച്ചിരിക്കുന്ന ദൗത്യമാണെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. പരിശീലനത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള കുടുംബശുശ്രൂഷ ഡയറക്ടർമാർക്കും പ്രവർത്തകർക്കും ഇന്നത്തെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെയും വീണ്ടെടുക്കേണ്ട അജപാലന ശൈലിയേയും കുറിച്ച് പ്രഗത്ഭ വ്യക്തികൾ നയിക്കുന്ന ക്ലാസുകളും വർക് ഷോപ്പുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ബൈബിളിലെ കുടുംബങ്ങളും ഇന്നത്തെ കുടുംബങ്ങളും എന്ന വിഷയത്തിൽ റവ. ഡോ. ജോഷി മയ്യാറ്റിൽ ക്ലാസ് നയിച്ചു. വിവിധ തലങ്ങളിൽ ക്രിസ്തീയ കുടുംബങ്ങൾ നേരിടുന്ന…
മരട്: പി എസ് മിഷൻ ഹോസ്പിറ്റലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ അക്യുപങ്ചർ ഇലക്ട്രോ ഹോമിയോ ഫിസിയോതെറാപ്പി കൈറോപ്രാപ്റ്റിക് എന്നീ ചികിത്സാരീതികൾ ഒന്നിച്ച് ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . ഡോ. സിസ്റ്റർ സോണിയയുടെയും ഡോ. രാജീവ് കുമാറിന്റെയും, നേതൃത്വത്തിൽ മരട് മൂത്തേടം ഇടവകയിലാണ് ക്യാമ്പ് നടത്തിയത് . മരട് മുനിസിപ്പിൽ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഡിവിഷൻ കൗൺസിലർ ബേബി പോൾ, സഹ വികാരി ഫാദർ റിനോയ് സേവിയർ, മാനേജർ സിസ്റ്റർ ഷാരോൺ, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറിൻ ജെ തോമസ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാംസൺ എന്നിവർ ആശംസകൾ അർപ്പിച്ചു
ടെൽ അവീവ്: പലസ്തീനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ വെച്ച് കമാൻഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നൽകുന്നത്. ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിയുണ്ടായി .11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല അറിയിച്ചു.ആക്രമണങ്ങളെ തുടർന്ന് 48 മണിക്കൂർ സമയത്തേക്ക് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . പ്രതിരോധ സേനയുമായി സുരക്ഷാസാഹചര്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നിയമത്തിന് മുകളില്‍ ആരും പറക്കില്ല. എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില്‍ കാലതാമസമില്ലാതെ നിയമവും നീതിയും നടപ്പിലാക്കും. ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും. നിയമാനുസൃതമായ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പ്രമുഖര്‍ക്ക് എതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതികള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാരംഗത്തെ സ്ത്രീകളിൽ ചിലർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ പ്രതികരണങ്ങളാണ് ഉയർത്തുന്നത് .സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനവും നടൻ സിദ്ധിഖ് എ എം എം എ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
