- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
ആംസ്റ്റര്‍ഡാം:യുവേഫ പോരാട്ടത്തില്‍ അപൂര്‍വമായൊരു പെനാല്‍റ്റി ഷൂട്ടൗട്ട് റെക്കോര്‍ഡിന് സാക്ഷികളായി ഫുട്‌ബോള്‍ ലോകം. നെതര്‍ലന്‍ഡ്‌സ് വമ്പന്‍മാരായ അയാക്‌സ് ആംസ്റ്റര്‍ഡാമും ഗ്രീസ് കരുത്തരായ പനതിനായികോസും തമ്മിലുള്ള മത്സരത്തിന്റെ ഫലം നിര്‍ണയിക്കാന്‍ എടുത്തത് 34 പെനാല്‍റ്റി കിക്കുകള്‍! യൂറോപ്പ ലീഗ് മൂന്നാം യോഗ്യതാ റൗണ്ട് പോരിലാണ് ഈ അപൂര്‍വ റെക്കോര്‍ഡിന്റെ പിറവി. മത്സരത്തില്‍ അയാക്‌സ് 13-12 എന്ന സ്‌കോറിനു വിജയം സ്വന്തമാക്കി. ഒരു യുവേഫ പോരാട്ടത്തില്‍ ഇത്രയും പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യം. ആദ്യ പാദ പോരാട്ടത്തില്‍ അയാക്‌സ് 1-0ത്തിനു വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ പനതിനായികോസ് ഒരു ഗോളിനു മുന്നിലെത്തിയതോടെ മത്സരം 1-1 അഗ്രഗേറ്റില്‍ മുന്നേറി. മത്സരം 1-0ത്തിനു ജയിക്കാമെന്ന നിലയില്‍ അയാക്‌സ് നീങ്ങവെയാണ് 89ാം മിനിറ്റില്‍ പനതിനായികോസ് സമനില പിടിച്ച് മത്സരം നീട്ടിയത്. നിശ്ചിത സമയത്തും ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഇതോടെയാണ് ഫല നിര്‍ണയം പെനാല്‍റ്റിയിലേക്ക് നീണ്ടത്. അയാക്‌സിന്റെ ആദ്യ നാല് കിക്കുകളും വലയിലായപ്പോള്‍ അഞ്ച്, ഏഴ്, എട്ട്, 16…
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പശ്ചിമബംഗാളില്‍ പ്രതിഷേധ പരമ്പരകള്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണം. കൊല്ലപ്പെട്ട വനിതാഡോക്ടര്‍ക്ക് അടുത്ത ഞായറാഴ്ചയ്ക്കുള്ളില്‍ നീതി ഉറപ്പാക്കണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐയോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ഇടതുപക്ഷവുമാണ്. വിദ്യാര്‍ത്ഥികളോ യുവ ഡോക്ടര്‍മാരോ അല്ല പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍, പുറത്തു നിന്നുള്ളവരും ചില രാഷ്ട്രീയക്കാരുമാണ്. ബാമും റാമും അവരോട് കൈകോര്‍ത്തിരിക്കുകയാണെന്നും മമത ആരോപിച്ചു. അതേസമയം യുവഡോക്ടറുടെ കൊലപാതകത്തില്‍ മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി വനിതാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഴുകുതിരികളുമായി നിശബ്ദ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) 12 മണിക്കൂര്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. എന്നാല്‍ കൊല്‍ക്കത്ത മെട്രോ റെയില്‍…
അങ്കോല: കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഒരു മാസം തികഞ്ഞു. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധരായിരിക്കും തിരച്ചിൽ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. മണ്ണിടിച്ചിലിൽ വെള്ളത്തിൽ പതിച്ച വലിയ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുെട സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്ന് ഈശ്വർ മൽപ്പെ പറയുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്. മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തിരച്ചിലിൽ പങ്കെടുക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന…
കൊച്ചി: വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു . ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്. മേപ്പാടിയിലെ ആകെ നഷ്ടം 1200 കോടി രൂപയുടേതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം. എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുന്നുണ്ട് . ഇനി 118 പേരെയാണ് കണ്ടെത്താനുള്ളത്. നിലമ്പൂര്‍ മേഖലയിലാണ് പരിശോധന. പുഞ്ചിരി മട്ടം, മുണ്ടക്കൈ ചൂരല്‍മല മേഖലകളിലും തിരച്ചില്‍ തുടരുന്നു. ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തില്‍…
കോട്ടപ്പുറം : മോൺ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കണ്ണൂർ രൂപത സഹായ മെത്രാനായി നിയമിതനായപ്പോൾ അദ്ദേഹം കോട്ടപ്പുറം രൂപതയിൽ നിന്നുള്ള ഏട്ടമത്തെ മെത്രാനും പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ നിന്നുള്ള നാലാമത്തെ മെത്രാനുമാണ്. തിരുവനന്തപുരം ലത്തീൻ രൂപതയുടെ മുൻമെത്രാൻ യശ:ശരീരനായ ബിഷപ്പ് ഡോ. ജേക്കബ് അച്ചാരുപറമ്പിലും അദ്ദേഹത്തി ൻ്റെ സഹോദര പുത്രനായിരുന്ന യശ:ശരീരനായ മുൻ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ഡാനിയൽ അച്ചാരു പറമ്പിലും കോട്ടപ്പുറം മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലുമാണ് പള്ളിപ്പുറത്ത് നിന്നുള്ള മറ്റ് മൂന്ന് മെത്രാന്മാർ . മുൻ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. കൊർണേലിയൂസ് ഇലഞ്ഞിക്കൽ, കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആർച്ച് ബിഷപ്പ് എമിരിറ്റസുമായ ഡോ. ഫ്രാൻസിസ് കല്ലറക്കൽ , ഗ്വാളിയർ ബിഷപ്പ് എമിരിറ്റസ് ഡോ..ജോസഫ് കൈതത്തറ, കോഴിക്കോട് ബിഷപ്പും കെആർഎൽസിബിസി പ്രസിഡൻ്റുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ , കോട്ടപ്പുറം മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ എന്നിവരാണ് കോട്ടപ്പുറം രൂപയിൽ നിന്നുള്ള മറ്റ് മെത്രാന്മാർ . ആർച്ച്ബിഷപ്പ് എമിരിറ്റസ്…
കണ്ണൂര്‍ : മോണ്‍. ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂര്‍ രൂപത സഹായ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് കണ്ണൂര്‍ ബിഷപ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക ഇടവകയില്‍ കുറുപ്പശ്ശേരി സ്റ്റാന്‍ലി – ഷേര്‍ളി ദമ്പതികളുടെ മകനായി 1967 ഓഗസ്റ്റ് നാലിനാണ് ജനനം.മാള്‍ട്ടയിലെ അപ്പസ്‌തോലിക്ക് ന്യുണ്‍ഷ്വേച്ചറില്‍ ഫസ്റ്റ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയായിരുന്നു. ആഫ്രിക്കയിലെ ബുറുണ്ടി ,ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്‌ലന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍ കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി, കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് -ഇന്‍- ചാര്‍ജ്, പുല്ലൂറ്റ് സെന്റ് ആന്റണീസ് പള്ളി വികാരി, കോട്ടപ്പുറം രൂപത മതബോധന ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമില്‍ നിന്ന് സഭാ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. അപ്പര്‍ പ്രൈമറി…
ന്യൂഡല്‍ഹി: 78 -മത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തിയത്. തുടര്‍ന്ന് ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലവിലെ സിവില്‍ കോഡ് വര്‍ഗീയമാണെന്നും മതേതര ബദലിനായാണ് വാദിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷം.
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിൻറേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും ജാതിയേയും വർഗീയതയേയും ചിലർ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രദേശങ്ങൾക്കും ഭരണനിർവഹണത്തിൽ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേൽ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വാതന്ത്യ്രദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി: അധ്യാപനം തൊഴിലല്ല ജീവിത ദൗത്യമാണ് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ പ്രസ്താവിച്ചു.കേരള കത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. ചടങ്ങിൽ വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും കഴിഞ്ഞ അക്കാദമിക വർഷം വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും അധ്യാപകരെയും ആദരിച്ചു. തുടർന്ന് പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ നിർമ്മൽ കുമാർ കാടകം തന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ ഒരു മികച്ച അധ്യാപകൻ ആകാൻ നാം കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് സംസാരിച്ചു. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി, സംഘടനാ നേതാക്കളായ ജീൻ സെബാസ്റ്റ്യൻ, ആന്റണി വി.എക്സ്., സി ജെ ആന്റണി, ജോജോ കെ സി ജോസഫ് സെൻ എന്നിവർ സംസാരിച്ചു.
കൊച്ചി: ഇസാ ഹെൻബിറ്റ് എന്ന ഒന്നാം ക്ലാസുകാരി കൊച്ചുമിടുക്കി ,പിറന്നാളിന് പുത്തൻ സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ വയനാട് ദുരന്തത്തിൽ കെടുതിയിലായ കുട്ടികൾക്ക് നൽകി മാതൃകകാട്ടി .കൊച്ചി സ്വദേശി ചിറപ്പറമ്പ് ഡോമിനിക്ക് ഹെൻബിറ്റിന്റെയും, അദ്യാപികയായ അൻസിയുടെയും മകൾ ആണ് ഇസാ .ഒരു വർഷമായി ശേഖരിച്ച കാശു കുടുക്ക മുണ്ടംവേലി സെ.ലൂയീസ് പള്ളി വികാരി ഡോ.ജോസി കണ്ടനാട്ടുതറയ്ക്ക് ഇസാ പണം കൈമാറി .അമ്മൂമ്മ ചിന്നമ്മ ജോൺ ആണ് കൊച്ചുമകൾക്ക്, ഇങ്ങനെയൊരു സൽപ്രവർത്തി ചെയ്യാൻ പ്രേരണനൽകിയത് . ചേച്ചി അഗ്ന സീറ്റ ഹെൻബിറ്റും അനിയത്തിയെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം നിന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
