Author: admin

സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ പിതാവിൻ്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ ഫാ. സനൽ മാളിയേക്കൽ നിയമിതനായി. തൃശ്ശൂർ പുത്തൻപള്ളി ഇടവകാംഗമായ അദ്ദേഹം നിലവിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു.

Read More

ന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ രൂകഷമാകുന്ന സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ക്രൈസ്തവർ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. ധാക്കയ്ക്കടുത്തുള്ള ഗാസിപൂർ ജില്ലയിലെ സെന്റ് നിക്കോളാസ് ഇടവകയിൽ രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടനം ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തിൽ നടത്താനിരിക്കെ വലിയ ആശങ്കയിലാണ് വിശ്വാസികൾ. എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന വാർഷിക തീർത്ഥാടനം ഇത്തവണ ആറിനാണ് നടക്കുക.

Read More

“സമാധാനത്തിനായി നമ്മൾ വളരെയധികം പ്രാർത്ഥിക്കണം” ജനുവരി ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പായുടെ വിശ്രമ വസതിയായ കസ്തൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളാണിവ.

Read More

ജനുവരി ഇരുപത്തിയെട്ട് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ എത്തി. “ദേയി വേർബും” (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയെ ആധാരമാക്കി, “ഒരേ വിശുദ്ധ നിക്ഷേപം. തിരുവെഴുത്തുകളും പാരമ്പര്യവും തമ്മിലുള്ള ബന്ധം” എന്ന പ്രമേയം മുൻനിർത്തി സന്ദേശം നൽകി.

Read More

സെന്റ് തെരേസാസ് കോളേജിൽ ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ 168-ാം ജന്മദിനാഘോഷവും തെരേസ ലിമ പുരസ്‌കാരസമർപ്പണവും നടത്തി. കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ റവ. സി. മാജി സി എസ് എസ് ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ സി എസ് എസ് ടി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സി. ജോസ് ലിനെറ്റ് അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ്. റവ. അംബ്രോസ് പുത്തൻവീട്ടിൽ  പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Read More

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍ എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും പല കാലഘട്ടങ്ങളിലായി സമുദായത്തെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോരാടിയിട്ടുണ്ട്.

Read More

നവ മാധ്യമങ്ങളില്‍ കഴിഞ്ഞവാരം പ്രചാരം നേടിയ വീഡിയോയാണ് ഒരു ദേശീയ നേതാവിന്റെ പാത്രം കഴുകല്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം സ്വയം കഴുകി വെച്ചത്. സഖാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറഞ്ഞാടി. ‘തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഷോ ‘ ആണെന്ന് പ്രതികൂലികളും, സഖാവ് മുന്‍പേ തന്നെ സ്വയം പാത്രം കഴുകുന്നുണ്ടെന്ന് അനുകൂലികളും വാദിച്ചു. വീട്ടിലും പാര്‍ട്ടി പരിപാടികളിലും തന്റെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാറുണ്ട് എന്ന് സഖാവിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തി.

Read More

മറ്റ് മതസ്ഥരോട് അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയും മതാത്മക സമീപനം 800 വര്‍ഷങ്ങള്‍ക്ക്മുന്‍പ് സ്വീകരിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ്. മതത്തിന്റെ പേരില്‍ പരസ്പരം കുരുതികൊടുക്കുന്ന ടുണീഷ്യയിലും മൊറോക്കോയിലും സ്പെയിനിലും സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് ശിഷ്യന്മാരെ അയച്ചു. തന്റെ ക്ഷീണത്തിന്റെയും രോഗത്തിന്റെയും മധ്യേ സിറിയായിലും ഈജിപ്തിലും സമാധാനം സ്ഥാപിക്കാന്‍ യാത്രചെയ്തു. സ്വന്തം ജീവന്‍ അപകടപ്പെട്ടാലും കുഴപ്പമില്ല എന്ന് കരുതി മുഹമ്മദീയസുല്‍ത്താന്റെ അരികില്‍ സമാധാന സന്ദേശവുമായി എത്തി. മതങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ഇക്കാലത്തും പ്രധാനമാണെന്ന് ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.

Read More

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനത്തിനായുള്ള കാലക്രമം പതിനേഴു വര്‍ഷം മുന്‍പോട്ടാക്കി, അടുത്ത മൂന്നു നിര്‍മാണഘട്ടങ്ങള്‍ ഒറ്റയടിക്ക് 2028 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രചാരണവാക്യങ്ങളില്‍ കാണുന്നതുപോലെ തീര്‍ത്തും വിസ്മയനീയമാണ്.

Read More

മത സ്ഥാപനങ്ങളിലുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യത്തെകുറിച്ചുള്ള മന്ത്രിസഭായോഗ തീരുമാനത്തെക്കുറിച്ച്:

Read More