Author: admin

പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്‌സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി (VOPM) യുടെ റിപ്പോർട്ട് അനുസരിച്, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ചതായി വെളിപ്പെടുത്തൽ. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

Read More

പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ജെസ്യൂട്ട് വൈദികൻ ഫാ. തോമസ് വി കുന്നുങ്കൽ (90) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1960 മുതൽ 1987 വരെ സിബിഎസ്‌ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്‌കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണെന്നത് ശ്രദ്ധേയമാണ്.

Read More

കമ്മ്യൂണിസ്ററ് ക്യൂബയിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരെ സമ്മർദ്ദം ചെലുത്താനും ശിക്ഷിക്കാനുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദികരെയും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവർത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി കത്തോലിക്ക മാധ്യമമായ ‘എ‌സി‌ഐ പ്രെൻസ’ റിപ്പോർട്ട് ചെയ്യുന്നു.

Read More

ഏതു തരത്തിലുള്ള അക്രമവും ഒഴിവാക്കുക എന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടെന്നും, അതിനാൽ മിനിയാപൊളിസിലെ അക്രമം പോലെയുള്ള സംഭവങ്ങളെ  അംഗീകരിക്കുവാൻ സാധിക്കില്ലെന്നും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വെളിപ്പെടുത്തി.

Read More

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന നിയമം നിലവിലിരിക്കെ സ്ത്രീധനനിരോധന നിയമത്തിന്റെ വ്യവസ്ഥയിൽ മാറ്റം വരുത്തുവാൻ കേരള നിയമപരിഷ്കരണ കമ്മീഷൻ ആവശ്യപ്പെട്ടതായി സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ച സാഹചര്യത്തിൽ സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപത സമിതി തോപ്പുംപടി BOT ജംഗ്ഷനിൽ വെച്ച് പ്രതിഷേധസായാഹ്നം നടത്തി.

Read More

ഓരോ വർഷവും ദശലക്ഷകണക്കിന് ആളുകൾ സന്ദർശിക്കുന്ന യേശുവിന്റെ ജനന സ്ഥലം സ്ഥിതി ചെയ്യുന്ന ബെത്ലഹേമിലെ തിരുപിറവി ദേവാലയത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കർത്താവിന്റെ മനുഷ്യാവതാരം നടന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട ഗ്രോട്ടോയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ഫ്രാൻസിസ്കൻ വൈദികരുടെ നേതൃത്വത്തിലുള്ള കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും സംയുക്തമായി തീരുമാനമെടുക്കുകയായിരിന്നു.

Read More

മുപ്പതാമത് സമർപ്പിതരുടെ ആഗോള ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ലേഖനത്തിൽ സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണമെന്നു ലെയോ പാപ്പ. അന്തസ്സ് മുറിവേൽപ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമർപ്പിതരുടെ പ്രവാചക സാന്നിധ്യം എന്ന തലക്കെട്ടോടെയാണ് സന്ദേശം. പരീക്ഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും, പ്രത്യാശയുടെ അടയാളമായും, സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ പാപ്പ നന്ദിയോടെ അനുസ്മരിച്ചു.

Read More

റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്ന് മാർപാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി. ശൈത്യകാലത്ത് റഷ്യ യുക്രൈനിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായി നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയ്ക്കു സമാനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

കണ്ണൂർ: കണ്ണൂർ കയ്റോസിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളുടെ പരിരക്ഷയ്ക്കായി നടപ്പിലാക്കുന്ന Kairos Elderly Care Scheme (KECS) ന്റെയും പോഷകാഹാര കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കയ്റോസ് ട്രെയിനിങ് ഹാളിൽ വച്ച് നടന്നു. കണ്ണൂർ രൂപത ബിഷപ്പ് അഭിവന്ദ്യ അലക്സ്‌ വടക്കുംതല പിതാവിന്റെ അദ്ധ്യക്ഷത വഹിച്ചു. സമൂഹം വളരുന്നത് കൂട്ടായ്മയിലൂടെയും പരസ്പരം ചേർന്ന് നിൽക്കലിലൂടെയും ആണെന്നും പ്രയാസപ്പെടുന്നവർക്കിടയിൽ അന്യോന്യം സഹായിക്കാനും പങ്കു വയ്ക്കാനുമുള്ള മനസ് വരുമ്പോഴാണ് സമൂഹത്തിനു വികസിക്കുവാൻ സാധ്യമാകുന്നതെന്നും പിതാവ് അദ്ധ്യക്ഷഭക്ഷണത്തിൽ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര പ്രോഗ്രാം ഉദ്ഘാടനവും പ്രശസ്ത സിനിമ സംവിധായകൻ ശ്രീ ലാൽ ജോസ് KECS പദ്ധതിയുടെ ഉദ്ഘാടനവും, കണ്ണൂർ രൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡെന്നിസ് കുറുപ്പശ്ശേരി പിതാവ് പോഷകാഹാര കിറ്റ് വിതരണോദ്ഘാടനവും നിർവ്വഹിച്ചു. കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് മാത്യു, സാമൂഹ്യ പ്രവർത്തക ഡോ. മേരി ഉമ്മൻ, കണ്ണൂർ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി…

Read More

രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ‍ നടത്തി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്ന ബജറ്റ് പ്രസംഗം കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു തുടങ്ങിയത്.

Read More