Author: admin

സൗരോര്‍ജ പ്ലാന്റുകളും തമിഴ്നാട്ടിലെ കാറ്റാടിയന്ത്രപ്പാടങ്ങളില്‍ ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം ഒട്ടേറെ നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട അറുപതോളം കേസുകളില്‍ പ്രതിയായ ഒരു ‘അവതാരത്തെ’ കരുവാക്കി കേരള രാഷ്ട്രീയത്തിലെ പരമ നികൃഷ്ടവും ദുര്‍ഗന്ധപൂരിതവുമായ ഉത്തരാധുനിക ലൈംഗികാപവാദ ചരിതം മെനഞ്ഞവരെ കാലം പ്രതിക്കൂട്ടില്‍ കയറ്റുകയാണ്. സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറ് സമുന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് സിബിഐ നല്‍കുന്ന ക്ലീന്‍ചിറ്റ്, ജനാധിപത്യത്തിന്റെ അഭിജാതമര്യാദകളും പ്രതിപക്ഷബഹുമാനവും സത്യസന്ധതയും നീതിനിഷ്ഠയും എന്തെന്നറിയാത്ത പിണറായി വിജയനെ തുടര്‍ഭരണത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന അഭിശാപങ്ങളില്‍ മറ്റൊരു കനത്ത പ്രഹരംതന്നെയാണ്. വലതുപിന്തിരിപ്പന്‍ശക്തികളുടെ തട്ടിപ്പിനും വെട്ടിപ്പിനും അഴിമതിക്കും സദാചാരഭ്രംശത്തിനും ധാര്‍മ്മികച്യുതിക്കുമെതിരായ വിപ്ലവപാര്‍ട്ടിയുടെ നിതാന്ത പോരാട്ടത്തില്‍ സോളാര്‍ കേസിലെ വിവാദ നായിക സരിത എസ്. നായരെ പോലുള്ള ഒരു ‘ഇരയെ’ മുന്നില്‍നിര്‍ത്തി രണ്ടു തിരഞ്ഞെടുപ്പുകളില്‍ അദ്ഭുതം സൃഷ്ടിച്ച പിണറായിക്ക്, പി.സി ജോര്‍ജിനെയും സ്വപ്ന സുരേഷിനെയും പോലെ തന്നെ അലോസരപ്പെടുത്തുന്നവരെ ഇടതുമുന്നണിയുടെ സുസ്ഥിരഭരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കേസില്‍ അകപ്പെടുത്താനും അതേ…

Read More