Author: admin

വിജയപുരം : പരി.പിതാവ് ഫ്രാൻസിസ് പാപ്പാ ഈശോയുടെ തിരുപ്പിറവിയുടെ 2025 ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി വർഷത്തിൻ്റെ വിജയപുരം രൂപതാതല ഉൽഘാടനം കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് സെബാസ്ററ്യൻ തേക്കെത്തേച്ചേരിൽ നിർവഹിച്ചു. സഹായ മെത്രാൻ ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ, ചാൻസലർ മോൺ.ജോസ് നവസ്, മോൺ.ഹെൻറി കൊച്ചുപറമ്പിൽ,എന്നിവരും അമ്പതോളം വൈദികരും സഹകാർമികരായി ബിഷപ്പ് സെബാസ്ററ്യൻ തെക്കെത്തെചേരിൽ മുഖ്യകാർമികത്വം വഹിച്ച ആഘോഷമായ സമൂഹബലിയോടെ ആയിരുന്നു ജൂബിലി വർഷം പ്രഖ്യാപിച്ചത്. തുടർന്ന് അനേകം സന്ന്യസ്ഥരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ജൂബിലി മുദ്ര പതിപ്പിച്ച കുരിശു ബിഷപ്പ് ആശീർവദിച്ചു അൾത്താരയീൽ സ്ഥാപിച്ചു .രൂപതയിലെ എല്ലാ ഇടവകകളിലും ജൂബിലീവർഷം ആചരിക്കുന്നതിനുവേണ്ടി 8 ഫൊറോന വികാരിയച്ചൻമാർക്കും ബിഷപ്പ് ലോഗോ ആലേഖനം ചെയ്ത കുരിശുകൾ കൈമാറി

Read More

കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഫെലിക്സ് നതാലിസ്” മഹാക്രിസ്തുമസ് ഘോഷയാത്ര 4-ന് വൈകുന്നേരം 4 മണി മുതൽ 7 മണി വരെ നടക്കും . കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകളെ പറത്തിവിട്ട് ഘോഷയാത്ര ഉത്‌ഘാടനം ചെയ്യും . ആയിരത്തിൽപരം ക്രിസ്തുമസ് പപ്പമാരുടെ അകമ്പടിയോടു കൂടെ പങ്കെടുക്കുന്നവരെല്ലാം ചുവപ്പ് വസ്ത്രമായിരിക്കും ധരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് രൂപത മീഡിയ സെന്റർ പാക്സ് കമ്മ്യൂണിക്കേഷൻ സജ്ജമാക്കിയ ഫ്ലാഷ് മോബോടുകൂടി ഘോഷയാത്ര ആരംഭിക്കും.വയനാട് റോഡ് വഴി സി എച്ച് ഓവർബ്രിഡ്ജിലൂടെ സഞ്ചരിച്ച് നഗരത്തിലെ പ്രമുഖ കേന്ദ്രമായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ കോഴിക്കോട് മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനാകും .കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. പാക്സ് കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന തീം സോങ് പ്രസന്റേഷൻ,മേരിക്കുന്ന് നിർമ്മല നഴ്സിംഗ് സ്കൂൾ, പ്രോവിഡൻസ് കോളേജ് എന്നിവർ…

Read More

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാൻ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ മതാചാര്യനെന്ന് വിശേഷിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സനാതന ധർമത്തിന്റെ വക്താവായിരുന്നില്ല ഗുരുവെന്നും എന്നാൽ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ഗുരുവിനെ മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങിയത്. അത്തരമൊരു മനുഷ്യനെ സനാതനധർമത്തിന്റെ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണ ​ഗുരുവിനെ കേവലം ഒരു മതനേതാവായോ മത സന്യാസിയായോ കുറച്ചു കാണിക്കാനുള്ള സ്രമങ്ങളെ തിരിച്ചറിയണം. നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി ​ഗുരുവിനെ തളച്ചിടുന്ത് ശരിയാണോ എന്ന് ചിന്തിക്കണം. ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാന സമ്മേളനത്തിലാണ്…

Read More

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം.കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗാളുമായി കേരളം ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്‌പോര്‍ട്‌സിലും എസ്എസ്ഇഎന്‍ ആപ്പിലൂടെയും കാണാം. സന്തോഷ് ട്രോഫി സ്വന്തമാക്കി ന്യൂയര്‍ ഹാപ്പിയാക്കാനുള്ള അവസരമാണ് കേരളത്തിനു മുന്നിലുള്ളത്. അപരാജിത മുന്നേറ്റത്തോടെയാണ് കേരളം ഫൈനലില്‍ ഇറങ്ങുന്നത്. കേരളത്തിന്റെ 16ാം ഫൈനല്‍. ബംഗാളിന് 47ാം കലാശപ്പോര്. അവര്‍ക്ക് 32 കിരീടങ്ങള്‍. കേരളത്തിന് ഏഴും. ബംഗാള്‍ ടീം സന്തുലിതമാണ്. കടുത്ത എതിരാളികളെയാണ് കേരളത്തിനു ഫൈനല്‍ നേരിടേണ്ടത്. കേരളം 5-4-1 ശൈലിയിലാണ് വിന്ന്യസിക്കുന്നത്. മിന്നും ഫോമിലുള്ള അജ്‌സല്‍ ഏക സ്‌ട്രൈക്കറാകും. നിജോ ഗില്‍ബര്‍ട്ട് അടക്കമുള്ളവരാണ് മധ്യനിര. ബംഗാള്‍ 4-3-3 ഫോര്‍മേഷനായിരിക്കും പരീക്ഷിക്കുക.

Read More

കൊച്ചി: പതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ വരുന്നവർ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപ്പികളുണ്ടാവും . ന​ഗരത്തിലാകെ പൊലീസ് സന്നാഹമുണ്ടാകും. 1000 പൊലീസുകാരെ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നു കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. പാർക്കിങ്ങിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് വൈകിട്ട് നാല് മണി വരെ മാത്രമേ ഉണ്ടാകുകയുള്ളു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്‌ക്വാഡ് ഉണ്ടാകും . പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റൽ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു. ഫോർട്ട് കൊച്ചി ഏഴ് മണിവരെ റോ-റോ സർവീസ് ഉണ്ടാകുയുള്ളു. ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസും ഏഴു മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. പുതുവർഷ ആഘോഷങ്ങൾക്കു ശേഷം തിരിച്ചു പോകുന്നവർക്കായി ഗതാഗത സംവിധാനം ഒരുക്കാൻ ശ്രമിക്കുന്നുണ്ട്.ഫോർട്ട് കൊച്ചിയിൽ താമസിക്കുന്നവരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അവയെല്ലാം പ്രത്യേക പാർക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റും. പുറമെ നിന്നെത്തുന്നവർക്കായി ഫോർട്ട് കൊച്ചിയിൽ…

Read More

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ഡോക്കിങ് സാങ്കേതികവിദ്യ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ സ്വപ്നദൗത്യമായ ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചു. രാത്രി 10 മണിയോടെയാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ‘സ്‌പെഡെക്സ്’ വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ് 02) ഉപഗ്രഹങ്ങൾ വഹിച്ച് പിഎസ്എല്‍വി സി60 റോക്കറ്റാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ജനുവരി ഏഴിന് ഒന്നായി ചേരുന്ന ഡോക്കിങ് പൂർത്തിയാക്കും. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയാണ് സ്പേസ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ഇതിനാൽ, ഭാവിയിലെ ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലേക്കു‍ള്ള ആദ്യ ചുവടു വയ്പായി ഇതിനെ കാണാം. നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡോക്കിങ് സംവിധാനം ഉള്ളത്. അതിനാൽ തന്നെ ദൗത്യം വിജയിപ്പിച്ചെടുക്കുക എന്നത് നിർണായകമാണ്. ഈ ദൗത്യം വിജയിച്ചാൽ വീണ്ടും ബഹിരാകാശ രംഗത്ത് ഇന്ത്യ ചരിത്രമെ‍ഴുതും. ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന്…

Read More

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ല. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വയറില്‍ നടത്തിയ സ്‌കാനില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഉമാ തോമസ് എംഎല്‍എുടെ വൈറ്റല്‍സ് സ്‌റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിലേറ്റ സാരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ട സാഹചര്യമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിശദമായി നടത്തിയ സ്‌കാനില്‍ അണ്‍ഡിസ്‌പ്ലേസ്ഡ് സെര്‍വിക്കല്‍ സ്പൈൻ ഫ്രാക്ചര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കില്‍ ചികിത്സാ നടപടികള്‍ കൈക്കൊള്ളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Read More

തിരുവനന്തപുരം: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ അതി തീവ്രദുരന്തമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.ഒടുവില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല. അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. എന്നാല്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് നടപടി ക്രമങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Read More

കൊച്ചി :2025 വർഷത്തെ വരാപ്പുഴ അതിരൂപത സി.എൽ.സി യുടെ പ്രവർത്തന കലണ്ടർ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങൾ വരാപ്പുഴ അതിരൂപത സി.എൽ.സി പ്രസിഡന്റ് അലന്‍ ടൈറ്റസ് അവതരിപ്പിച്ചു.വരാപ്പുഴ അതിരൂപത സി.എൽ.സി ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, ആനിമേറ്റർ സി. ടീന, ജനറൽ സെക്രട്ടറി ഡോണ എണസ്റ്റിൻ ട്രഷറർ അമൽ മാർട്ടിൻ വൈസ് പ്രസിഡന്റ്മാരായ അഖിൽ ജോർജ്, അനീറ്റ ജോൺ ജോയിന്റ് സെക്രട്ടറിമാരായ ആൻ മേരി എവുസേവിയുസ്, സുജിത് അർമീഷ് മീഡിയ ഫോറം കോർഡിനേറ്റർ അന്റോണിയോ ടോം ജെസ്വിൻ വുമൺസ് ഫോറം കോർഡിനേറ്റർ ഡോ നേഹ ആൻ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു. പുതിയ ഭാരവാഹികൾ ഫാ. ജോബി ആലപ്പാട്ട്-ഡയറക്ടർ , സി. ടീന CTC-ആനിമേറ്റർ ,അലൻ പി ടൈറ്റസ്-പ്രസിഡൻറ് , ഡോണ ഏണസ്റ്റിൻ-ജനറൽ സെക്രട്ടറി , അമൽ മാർട്ടിൻ-ട്രഷറർ , സെബാസ്റ്റ്യൻ അഖിൽ ജോർജ്-വൈസ് പ്രസിഡന്റ്, അനീറ്റ ജോൺ-വൈസ് പ്രസിഡന്റ് -ആൻ…

Read More

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്ത സഹായത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.സംസ്ഥാന സർക്കാരും അതിവേഗം നീങ്ങുന്നുണ്ടെന്നും സംസ്ഥാന സർക്കാരിനെ കുറ്റം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നും വ്യാപ്തി തീരുമാനിക്കുക ദുരന്തത്തിന്റെ കണക്ക്‌ എടുത്ത ശേഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ ആദ്യഘട്ടം മുതൽ അതിവേഗ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സമ്മതിക്കേണ്ടി വന്നു കേന്ദ്രമന്ത്രി ജോർജ് കുര്യന്. സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയാനില്ലെന്നും ജോർജുകുര്യൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ എല്ലാ രേഖകളും നൽകിയിട്ടുണ്ട്. അതേസമയം കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാനും ജോർജ് കുര്യനായില്ല .കേരളത്തിലെ ഒരു പ്രത്യേക സഹായവും നൽകാത്ത കേന്ദ്രസർക്കാരിനോടുള്ള കേരളത്തിൻറെ വികാരത്തെ തിരിച്ചറിയുന്നുണ്ടെന്നും കേന്ദ്രം ഇതൊക്കെ പരിശോധിക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഉള്ള രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. വയനാട്…

Read More