Author: admin

ബിഷപ്പ് മത്യാസ് കാപ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ അഭിമുഖ്യത്തിൽ പത്തനാപുരം സിഎംഎച്ച്എസ് വെച്ച് ഞാറ്റുപാട്ട് മത്സരം നടത്തി. പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് മുഖ്യ സന്ദേശം നൽകി. സജീവ് ബി. വയലിൽ പത്തനാപുരം,ഞാറ്റുപാട്ട് മത്സരം ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും 7 ടീമുകൾ പങ്കെടുത്തു.മത്സരത്തിൽ മരുതിമൂട് സെൻറ് ജോർജ്ജ് ദേവാലയം ഒന്നാം സ്ഥാനവുംകിഴക്ക്പുറം ലിറ്റിൽ ഫ്ലവർ ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഞാറ്റുപാട്ട് മത്സരത്തിന് ഇൻസ്റ്റ്യൂട്ട് ഡയറക്ടർ റവ .ഫാദർ സ്റ്റീഫൻ ദാസ് നേതൃത്വം നൽകി.

Read More

കൊച്ചി : പടക്ക ഉപയോഗം നിയന്ത്രിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കെ സി ബി സി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ വിശദീകരണം നൽകി. വൻതോതിൽ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ടുകളും ആഘോഷങ്ങളും ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സുപ്രീം കോടതിയുടെ ദീർഘകാല ഇടപെടലുകളെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പലപ്പോഴായി നൽകിയിട്ടുള്ളതാണ്. 2016 മുതൽ സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുള്ള വിവിധ ഹർജികൾ പ്രകാരം ഈ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴായി ഉയർന്നിട്ടുള്ള ഇത്തരം നിർദ്ദേശങ്ങൾ പ്രകാരം ചില സംസ്ഥാനങ്ങൾ വെടിമരുന്ന് ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ 2020 -21മുതൽ വെടിമരുന്ന്/ പടക്ക ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളാണ് ഹരിയാനയും…

Read More

കൊച്ചി : കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വന്ന സാഹചര്യത്തിൽ കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിവേദനം സമർപ്പിച്ചു. കൊച്ചിയുടെ സുപ്രധാന പ്രദേശമായ തോപ്പുംപടിയിൽ ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്നും ഇതിനായി ഉടൻ നടപടി സ്വീകരിക്കണമെന്നും തോപ്പുംപടി യൂണിറ്റ് പ്രസിഡൻറ് സയന ഫിലോമിന ഹെൽത്ത് ഇൻസ്പെക്ടറിനെ അറിയിച്ചു. കെ.സി.വൈ.എം സംസ്ഥാന ലാറ്റിൻ പ്രസിഡൻറ് കാസി പൂപ്പനയും, ആനിമേറ്റർ സുമിത് ജോസഫും അവരുടെ ആശങ്കകൾ അറിയിച്ചു. തുടർന്ന് എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഫോഗിംഗ്, സ്പ്രേയിങ് മുതലായ നടപടികൾ സ്വീകരിച്ച് ഡെങ്കിപ്പനിയുടെ വർദ്ധനവ് കുറക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അന്ന ഡയാന ഉറപ്പ് അറിയിച്ചു. C.M.സെബിൻ, ബേസിൽ റിച്ചാർഡ്, ആഷന M.J.,നേഹ വിൻസൻറ്,ആൻ മേരി, ആഗ്നൽ ജൂഡ് എന്നിവർസംസാരിച്ചു.

Read More

മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എട്ടാം ദിനത്തിലേക്ക് . ഏഴാം ദിനത്തിൽ വിസിറ്റേഷൻ സന്യാസിനി സഭാംഗവും,മുനമ്പം – കടപ്പുറം ബീച്ചിലെ വിസിറ്റേഷൻ കോൺവെന്റിലെ സുപ്പീരിയറുമായ സിസ്റ്റർ മെറ്റിൽഡ ലോറൻസ് നിരാഹാരമനുഷ്ഠിച്ചു . സമരത്തിനു ഐക്യദാർഢ്യവുമായി ആലപ്പുഴ ശാന്തിഭവൻ ആശ്രമത്തിലെ ഫാ.വിൻസെന്റ് ചിറ്റിലപ്പിള്ളി എംസിബിഎസ്, നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി മുക്കപ്പുഴ നന്ദകുമാർ,എന്നിവർ സമര പന്തലിലെത്തി . കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആൻറണി സേവ്യർ തറയിൽ, സഹവികാരി ഫാ. ആൻ്റണി തോമസ് പോളക്കാട്ട്, സമരസമിതി ചെയർമാൻ ജോസഫ് റോക്കി ,കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വഖഫ് ബോർഡ് 2019 ൽ മുനമ്പം – കടപ്പുറത്തു താമസിക്കുന്ന 610-ത്തോളം വരുന്ന ഭൂ ഉടമകൾക്ക് നോട്ടീസുപോലും നൽകാതെ അവരുടെ ഭൂമി അന്യായമായി ബോർഡിൻ്റെ ആസ്ഥി വിവരക്കണക്കിൽ എഴുതിച്ചേത്തത് സാമാന്യ നീതിക്ക് നിരക്കാത്തതും മനുഷ്യാവകാശ ലംഘനവുമാണെന്ന്…

Read More

വാരണാസി : യുപിയിലെ വിദ്യാഭ്യാസ വിചക്ഷണർക്കുള്ള ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ് 2024 സെപ്റ്റംബർ 27ന് വാരണാസിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഉത്തർപ്രദേശ് ആയുഷ് – ഭക്ഷ്യ സുരക്ഷാവകുപ്പുകളുടെ മന്ത്രി ഡോ. ദയാശങ്കർ മിശ്രയിൽ നിന്നും ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് ഏറ്റുവാങ്ങി. മാതൃകാപരമായ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സൗഹൃദ വികസനങ്ങൾ, നൂതനാശയങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നൈപുണ്യ ഉന്നമനത്തിനായുള്ള ശ്രമങ്ങൾ എന്നിവയിൽ ബ്രൂണോ നൽകിയ സംഭാവനകൾ അദ്ദേഹത്തെ അവാർഡിന് അർഹനാക്കി. ഫീഡ്‌ബാക്ക് ഫോമുകളിലൂടെയും ഇമെയിലുകളിലൂടെയും വിദ്യാർത്ഥികൾ നൽകിയ ഫീഡ്‌ബാക്ക്, മാതാപിതാക്കളുടെ പൊതു അഭിപ്രായങ്ങൾ, വ്യക്തിഗത, ടെലിഫോണിക് അഭിമുഖങ്ങൾ, ഡിജിറ്റൽ മീഡിയയിലൂടെ ശേഖരിച്ച വിദ്യാഭ്യാസ പ്രൊഫഷണലുകളുടെ ഫീഡ്‌ബാക്ക്എന്നിവ ഡോ. ബ്രൂണോയുടെ സംഭാവനകളെ വിലയിരുത്താൻ ഉപയോഗിച്ചു. കിഴക്കൻ യുപിയിലെ 104 സ്കൂൾ പ്രിൻസിപ്പൽമാരിൽ നിന്നാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത് പാഠ്യപദ്ധതി വിദഗ്ധൻ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിസോഴ്‌സ് പേഴ്‌സൺ, അക്കാദമിക് ഓഡിറ്റർ, സ്‌കൂൾ അഫിലിയേഷനുള്ള ഇൻസ്പെക്ഷൻ കമ്മിറ്റി അംഗം, ദേശീയ അന്തർദേശീയ…

Read More

പാലക്കാട്: പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ചേലക്കരയിൽ മുൻ എംഎൽഎയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. സരിന് പാർട്ടി ചിഹ്നമുണ്ടാകില്ലെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. പാലക്കാട് എൽഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടം. ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിന് ഇപ്പോഴാണ് വിവേകം ഉണ്ടായത്. സരിനെ പുറത്താക്കാനുള്ള ഒരു അവസരത്തിനായി കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു. സാഹചര്യം ഒത്തുകിട്ടിയപ്പോൾ സരിനെയും കോൺഗ്രസ് പുറത്താക്കി. പാർട്ടി വിട്ടുപോയ പലകണ്ണികളും ഇത്തവണ ഒന്നിക്കും. ഷാഫി പറമ്പിലിന് കിട്ടിയ വോട്ടുകൾ എന്തായാലും ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കില്ല. പാലക്കാട് സുരക്ഷിതമാണെന്നത് കോൺഗ്രസിന്റെ തെറ്റായ ധാരണ മാത്രമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഇത്തവണ പ്രകടമാകും.

Read More

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് 45 ദിവസത്തെ ആദ്യ ബാച്ചിലെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ തുടക്കം കുറിച്ചു. NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം മാനേജർ ഡൊമിനിക് തോമസ്, ലൈവിലിഹുഡ് പ്രോഗ്രാം അസി.മാനേജർ ബിജു സി.സി., അസോസിയേഷൻ പ്രസിഡൻറ് തങ്കമണി, പ്രോജക്ട് ഓഫീസർ . ബിജു ആൻ്റണി,പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ് എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ,ടീച്ചേഴ്സ് ഷൈനി ജോൺ, ദീപ്തി വിൻസൻ്റ്, സോന എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും.

Read More

മുനമ്പം: മുനമ്പം – കടപ്പുറം ഭൂപ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരത്തിന്റെ ആറാം ദിനത്തിൽ പ്രദേശവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ കെആർഎൽസിസി അംഗങ്ങൾക്കൊപ്പം സമരപന്തലിലെത്തിയതായിരുന്നു അദ്ദേഹം . ഇതൊരു മാനുഷിക പ്രശ്നമായി കാണണം. പ്രദേശവാസികളുടെ മാനസിക സംഘർഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികൾ സ്വീകരിക്കണമെന്നും നീതി നടപ്പിലാക്കണമെന്നും ബിഷപ്പ് ചക്കാലക്കൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വഖഫ് ബോർഡിനോടും ആവശ്യപ്പെട്ടു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ,വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്,കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് , സമരസമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ , ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, കെആർഎൽസിസി അസോസിയേറ്റ് സെക്രട്ടറി റവ.ഡോ. ജിജു…

Read More

ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ഉപഗ്രഹമായ ഹണ്ടേഴ്‌സ് മൂണിൻ്റെ മാസ്മരിക ദൃശ്യം ഇന്നലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി . ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് ഒരു സൂപ്പർമൂൺ സംഭവിക്കുന്നത് . സാധാരണയേക്കാൾ 14% വലിപ്പവും 30% തെളിച്ചവും കാണപ്പെട്ടു.രാത്രിയിലെ ആകാശത്തെ ആകർഷണീയമാക്കിയ സൂപ്പർമൂണിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ X-ൽ എത്തി.

Read More

കലാപം രൂക്ഷമായ മണിപ്പൂരിൽ ബിജെപി സർക്കാരിൽ പൊട്ടിത്തെറി. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ബിരേൻ സിങിനെ ഉടൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് എംഎൽഎമാർ അഭിപ്രായപ്പെട്ടു. മെയ്തേയ്, കുക്കി, നാഗ എംഎൽഎമാർ എന്നിവർ ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തെ തുടർന്നാണ് ഈ കത്ത്. ഭരണകക്ഷിയിലെ അഞ്ച് എംഎൽഎമാർ ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനും പൗരന്മാരുടെ ദുരിതം ലഘൂകരിക്കുന്നതിനുമുള്ള ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൻ്റെ കഴിവിനെ മണിപ്പൂരിലെ ജനങ്ങൾ ചോദ്യം ചെയ്യുകയാണെന്ന് എംഎൽഎമാർ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ തങ്ങളുടെ പ്രതിനിധികൾ രാജിവെക്കണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെടുന്നതായി അവർ ചൂണ്ടിക്കാട്ടി. “ബിജെപിയുടെ തീക്ഷ്ണമായ അനുഭാവികൾ എന്ന നിലയിലും ജനങ്ങളിൽ നിന്ന് ജനവിധി ലഭിച്ചവർ എന്നനിലയിലും മണിപ്പൂരിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങക്കുണ്ട് . ഒപ്പം സംസ്ഥാനത്ത് ബിജെപിയെ തകർച്ചയിൽ…

Read More