Author: admin

തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലാണ് മഴ വീണ്ടും സജീവമാകുന്നത്.

Read More

ഡാ​​ക്ക​​ർ: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ ബോ​​ർ​​ണോ സം​​സ്ഥാ​​ന​​ത്ത് 40 ക​​ർ​​ഷ​​ക​​രെ ബൊ​​ക്കോ ഹ​​റാം ഭീ​​ക​​ര​​ർ കൊ​​ല​​പ്പെ​​ടു​​ത്തി. ഞാ​​യ​​റാ​​ഴ്ച​​യാ​​യിരുന്നു സംഭവം .2009 മു​​ത​​ൽ നൈ​​ജീ​​രി​​യ​​യി​​ൽ ബൊക്കോഹ​​റാം നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. ബൊ​​ക്കാ ഹ​​റാം ഭീ​​ക​​ര​​ർ​​ക്കൊ​​പ്പം സം​​ഘ​​ട​​ന​​യി​​ൽ​​നി​​ന്നു പി​​രി​​ഞ്ഞ് ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റു​​മാ​​യി അ​​ടു​​പ്പം സ്ഥാ​​പി​​ച്ച ഗ്രൂ​​പ്പും ചേ​​ർ​​ന്നാ​​ണ് ബോ​​ർ​​ണോ സം​​സ്ഥാ​​ന​​ത്തെ ഡും​​ബ​​യി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന് ഗ​​വ​​ർ​​ണ​​ർ ബാ​​ബ​​ഗ​​നാ ഉ​​മാ​​ര സു​​ലും അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പറഞ്ഞു. ജ​​ന​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ക​​ഴി​​യ​​ണ​​മെ​​ന്നും ഭീ​​ക​​ര​​രെ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​മെ​​ന്നും അദ്ദേഹം പ​​റ​​ഞ്ഞു. വിവിധ ആക്രമണങ്ങളിലായി 35,000 പേ​​രാ​​ണ് ഇ​​തു​​വ​​രെ കൊ​​ല്ല​​പ്പെ​​ട്ട​​ത്. നൈ​​ജീ​​രി​​യു​​ടെ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ പ്ര​​ദേ​​ശ​​ത്തു​​നി​​ന്ന് 20 ല​​ക്ഷ​​ത്തി​​ല​​ധി​​കം പേ​​ർ പ​​ലാ​​യ​​നം ചെ​​യ്തു.

Read More

കൊച്ചി: കൊച്ചിയില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ആവേശ വിജയം പിടിച്ചു. 3-2നാണ് ടീമിന്റെ ഗംഭീര പ്രകടനം. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഒഡിഷ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. ജെറി മാവിങ്തങ്കയിലൂടെ അവര്‍ ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ക്വാമി പെപ്ര (60), ജീസസ് ജിമെനസ് (73), നോഹ് സദൂയി (90) എന്നിവരുടെ ഗോളുകള്‍ ടീമിന്റെ ജയം നിര്‍ണയിച്ചു. ഒഡിഷയുടെ രണ്ടാം ഗോള്‍ ഡോറി 80ാം മിനിറ്റില്‍ നേടി. 83ാം മിനിറ്റില്‍ ഒഡിഷയുടെ കാര്‍ലോസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ അവസാന ഘട്ടത്തില്‍ അവര്‍ പത്ത് പേരായി ചുരുങ്ങി. ഈ കുറവ് ബ്ലാസ്റ്റേഴ്‌സ് സമര്‍ഥമായി തന്നെ മുതലെടുത്തു. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 8ാം സ്ഥാനത്ത്. ഒഡിഷ ഏഴാം സ്ഥാനത്തും.

Read More

തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചത്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജി. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

Read More

ഭോപ്പാല്‍: നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബ്രാഹ്മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലെ പരശുരാമ കല്യാണ്‍ബോര്‍ഡ്. ബ്രാഹ്മണ ക്ഷേമത്തിനായുള്ള പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റും, ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയയുടേതാണ് പ്രഖ്യാപനം. ബ്രാഹ്മണ ദമ്പതികള്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകരുത്. അല്ലെങ്കില്‍ നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കും. മതത്തെ ധിക്കരിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും എണ്ണം കൂടിവരികയാണ്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്നമാണ്. കുറഞ്ഞത് നാലു മക്കളെങ്കിലും വേണം. രജോരിയ പറഞ്ഞു. സനാതനധര്‍മ്മം പരിപാലിക്കപ്പെടണമെങ്കില്‍ ബ്രാഹ്മണരുടെ എണ്ണം ആവശ്യത്തിന് ഉണ്ടാകണം. 1951 നെ അപേക്ഷിച്ച് രാജ്യത്തെ ബ്രാഹ്മണരുടെ ജനസംഖ്യ പകുതിയായി കുറഞ്ഞുവെന്നും രജോരിയ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ, തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, സര്‍ക്കാര്‍ നയമല്ലെന്നുമാണ് വിഷ്ണു രജോരിയ വ്യക്തമാക്കിയത്.

Read More

കൊച്ചി: നിർമ്മാണ തൊഴിലാളികളെ അവഗണിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് എച്ച് എം എസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ആവശ്യപ്പെട്ടു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസ് – യുടിഎ യുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ – എസ് എൻ ടി യു വിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം കളക്ടറേറ്റിന് മുമ്പിൽ നടന്ന ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മാണ ക്ഷേമനിധി പെൻഷൻകാർക്ക് കഴിഞ്ഞ പതിനഞ്ച് മാസത്തെ പെൻഷൻ നല്കിയട്ടില്ല. നിലവിലുള്ള ക്ഷേമനിധി അംഗങ്ങൾക്ക് ചികിത്സ ധനസഹായവും വിവാഹ ധനസഹായവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളു രണ്ട് വർഷത്തിലേറെയായി കുടിശിഖയാണ്. തൊഴിലാളി സമരങ്ങൾക്ക് എന്നും മുൻപന്തിയിൽ നിന്നിരുന്ന ഇടത് പക്ഷം ഭരിക്കുന്ന സർക്കാരിന് ഇത് ഭൂഷണമല്ല. തൊഴിലാളികൾ സർക്കാരിൻ്റെ ഔദാര്യമല്ല മറിച്ച് അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ടി യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ അദ്ധ്യക്ഷനായിരുന്നു. യു ടി എ…

Read More

കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സുവർണ്ണ ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ആദരം 2025’ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.അഭിവന്ദ്യ മോൺ. മാത്യു കല്ലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി ആനിമേറ്റർ സി. മെൽന ഡിക്കോത്ത, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ദിൽമ മാത്യു മേഖല ഭാരവാഹികൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Read More

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റി നാലാം ദിനത്തിലേക്ക് .93ാം ദിനം9 പേർ നിരാഹാരമിരുന്നു. സിപിഎം ലിബറേഷൻ പാർട്ടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോൺസൺ അമ്പാട്ടും സംഘവും കണ്ണൂരിൽ നിന്നും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. മുനമ്പം തീരപ്രദേശത്ത് ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുനർ സ്ഥാപിച്ചില്ലെങ്കിൽ കേരളമൊന്നാകെ സിപിഎം ലിബറേഷൻ പാർട്ടി സമരമുഖത്തേക്ക് ഇറങ്ങുമെന്ന് ജോൺസൺ അമ്പാട്ട് പ്രസ്താവിച്ചു. നീതി ലഭിക്കാത്തവന്റെയും പാവപ്പെട്ടവരുടെയും കൂടെ എന്നും ഉണ്ടായിരിക്കുമെന്ന് നിരാഹാരസമരമിരിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

Read More

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും. ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വാദം. ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ബോബി ചെമ്മണ്ണൂര്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ഇയാൾ. ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് 1 ഉപവകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാത്ത രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

Read More

പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി ഭക്തര്‍. പര്‍ണ്ണശാലകള്‍ കെട്ടി ആയിരക്കണക്കിന് പേർ സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. സുരക്ഷയ്ക്കായി അയ്യായിരം പൊലീസുകാരെ വിന്യസിച്ച് കഴിഞ്ഞു. വൈകീട്ട് ആറേ കാലോടെ തിരുവാഭരണ ഘോഷയാത്ര കൊടി മരച്ചുവട്ടില്‍ എത്തും. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റ് വാങ്ങി ആറരയോടെ മഹാ ദീപാരാധന നടക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് മകരവിളക്ക് മകരജ്യോതി ദര്‍ശനം സാധ്യമാകും. മകരവിളക്ക് ദര്‍ശനത്തിന് ശേഷം ഭക്തരെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

Read More