Author: admin

ഹൈദരാബാദ് : തെലുഗു ചിത്രവുമായി യുവതാരം ദുൽഖർ സൽമാൻ വീണ്ടുമെത്തുന്നു. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക്‌ ശേഷം ദുൽഖർ എത്തുന്ന അടുത്ത തെലുഗു ചിത്രമാണ്‌ ‘ആകാശം ലോ ഒക താര’. ഏറ്റവും പുതിയ ദുൽഖർ ചിത്രം ഒരുക്കുന്നത് സംവിധായകൻ പവൻ സാദിനേനിയാണ്. ദുൽഖർ സൽമാന്‍റെ ജന്മദിനത്തോടനുബന്ധിച്ച്‌ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും പുറത്തുവിട്ടു. 1986 ൽ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിലെ സൂപ്പർസ്റ്റാർ കൃഷ്‌ണയെ അവതരിപ്പിക്കുന്ന ആകാശം ലോ ഒക താര എന്ന ഗാനത്തിൽ നിന്നാണ് ചിത്രത്തിന്‍റെ പേര് കടമെടുത്തത്.

Read More

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം. നാല് പേര്‍ക്ക് പരിക്ക്. മാര്‍ക്കറ്റിലെ ഫാസ്‌റ്റ് റെസ്‌റ്റോറന്‍റിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴ് അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ‘പുലർച്ചെ 3:20നാണ് തീപിടിത്തത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് സ്‌റ്റേഷൻ ട്രെയിനിങ് ഓഫിസർ മനോജ് മെഹ്‌ലാവത്ത് പറഞ്ഞു. 7 അഗ്നിശമന വാഹനങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശരീരത്തിലെ വെള്ളത്തിന്‍റെ അളവ്. ശാരീരിക പ്രക്രിയകള്‍ സുഗമമാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത്‌ അനിവാര്യമാണ്.കടുത്ത വേനല്‍ അതല്ലെങ്കില്‍ രോഗങ്ങള്‍, പ്രത്യേകിച്ചും വയറിളക്കം പോലുള്ള അസുഖങ്ങള്‍ ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്‌ടപ്പെടാനിടയാക്കും . ഇത്തരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത്‌ കാരണം നിരവധി പേര്‍ മരിക്കുന്ന സാഹചര്യങ്ങളും ഉണ്ട് . നിര്‍ജലീകരണം കാരണം മരിക്കുന്നവരില്‍ കുട്ടികളാണ് കൂടുതല്‍.ലോകത്ത് 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണകാരണം പരിശോധിച്ചാല്‍ അതില്‍ പകുതിയിലധികവും വയറിളക്കം സംബന്ധിച്ചുള്ള രോഗം ബാധിച്ചുള്ളവയായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒആര്‍എസ് ലായനി നല്‍കിയാല്‍ ആ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാകും. ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ കുറവ് നികത്തുകയാണ് ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെയുണ്ടാകുന്നത്. വയറിക്കം ഭേദമാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ ചികിത്സ രീതിയാണിത്. കുട്ടികളില്‍ വയറിളക്കവും ഛർദ്ദിയും ഉണ്ടാകുമ്പോൾ ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒആര്‍എസ് കലക്കി നല്‍കിയാല്‍ അത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെ കുടലില്‍ സോഡിയത്തിനൊപ്പം ഗ്ലൂക്കോസും വെള്ളവും…

Read More

കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത് . മത്സ്യബന്ധന മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതി കണ്ടെത്തിയത് . കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പാണ് സമിതിയുടെ ചെയര്‍മാന്‍. പെരിയാറില്‍ മത്സ്യക്കുരുതി ഉണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും കാരണക്കാരായവര്‍ക്കെതിരായ നടപടിയും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും ഒന്നുമായിട്ടില്ല. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വിലയിരുത്തല്‍ ശാസ്ത്രീയമല്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമിതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

Read More

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Read More

പെരിന്തൽമണ്ണ : ജെബി കോശി കമ്മീഷൻ റിപ്പോർട്ട്‌ അടിയന്തരമായി പുറത്തു കൊണ്ടുവന്നു പ്രവർത്തികമാക്കണം എന്നാവശ്യപ്പെട്ടു പെരിന്തൽമണ്ണ ലൂർഡ് മാതാ ദേവാലയത്തിൽ കെ ൽ സി എ കൺവെൻഷൻ നടത്തി. രൂപത ട്രഷറർ ഫ്ലോറ മെൻഡോൻസാ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കറുകപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ്‌ ബിനു എഡ്വേഡ് ഉൽഘടനം ചെയ്തു. കെ ൽ സി എ സംസ്ഥാന മാനേജിങ് കൌൺസിൽ അംഗം ശ്രീ. പ്രകാശ് പീറ്റർ സെമിനാരിന് നേതൃത്വം നൽകി ആശംസകൾ നേർന്നു മേഖല പ്രസിഡന്റ്‌ സെബാസ്റ്റ്യൻ മാസ്റ്റർ, രൂപത വൈസ് പ്രസിഡന്റ്‌ സണ്ണി എ ജെ, പാരിഷ് സെക്രട്ടറി വിൻസെന്റ് കൊയ്പറമ്പിൽ, സുപ്പീരിയർ സിസ്റ്റേഴ്സ് sr മോളി,sr ജോളി, അസിസ്റ്റന്റ് വികാർ ഡിലൂ റഫൽ എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി ലില്ലി ജോർജ് സ്വാഗതം പറഞ്ഞു. ജോസ് എ ടി യൂണിറ്റ് ട്രഷർ നന്ദിയും പറഞ്ഞു .

Read More

കൊച്ചി: ഓരോ രൂപതയിലെയും യുവജനങ്ങളുടെ പ്രവർത്തനങ്ങളെയും, പദ്ധതികളെയും അറിയുക, ആശയങ്ങൾ പങ്കുവയ്ക്കുക, നിർദ്ദേശങ്ങൾ നൽകുക എന്നതിലൂടെ യുവജനങ്ങളെയും യുവജന പ്രവർത്തനങ്ങളെയും അടുത്തറിയുക എന്ന ലക്ഷ്യവുമായി കെ.സി വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ രൂപതാ സന്ദർശന പരിപാടിയായ യുണൈറ്റ് 2k24 ന് കൊച്ചി രൂപത വേദിയൊരുക്കി…കെ. സി. വൈ. എം ലാറ്റിൻ സംസ്ഥാന ഡയറക്ടറും കെ.ആർ.എൽ. സി.സി യൂത്ത് കമ്മീഷൻ സെക്രട്ടറിയുമായ ഫാ.ഡോ. ജിജു ജോർജ് അറക്കത്തറ, സംസ്ഥാന പ്രസിഡന്റ്‌ കാസി പൂപ്പന, വൈസ് പ്രസിഡന്റ്‌മാരായ അനുദാസ് സി.എൽ, മീഷ്മ ജോസ് എന്നിവർ നേതൃത്വം നൽകിയ ഈ സന്ദർശന പരിപാടിയിൽ രൂപതയിലെ യുവജന നേതാക്കളുമായി ഫാ. ജിജു ജോർജ് അറക്കത്തറയും ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് ശ്രീ. കാസി പൂപ്പനയും ചർച്ചകൾ നടത്തി. കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ, ജീസസ് യൂത്ത് കോ-ഓർഡിനേറ്റർ മനു ആൻ്റണി, രൂപത യുവജന ശുശ്രൂഷാ സമിതി കൺവീനർ സനൂപ്…

Read More

കോട്ടപ്പുറം:കിഡ്സിന്റെയും (കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റി )ബി.സി.സി.യുടെയും സംയുക്ത ആഭിമുഖ്യത്തിൽ രൂപത തല സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം സംഘടിപ്പിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിലെ സാമൂഹ്യോന്മുഖമായ വിവിധങ്ങളായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായ് വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ കോട്ടപ്പുറം രൂപത വികാർ ജനറൽ വെരി റവ. മോൺ. റോക്കി റോബിൻ കളത്തിൽ ഉദ്ഘാടനം നടത്തി. യോഗത്തിൽ കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷനായിരുന്നു. W.l.Fന്റെ മുൻ ദേശീയ പ്രസിഡണ്ട് ശ്രീ. ജോയ് ഗോതുരുത്ത്, സംസ്ഥാന പ്രസിഡൻറ് ശ്രീ. ബാബു തണ്ണിക്കോട് ,കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം പ്രസിഡണ്ട് അഡ്വക്കേറ്റ് അഞ്ജലി സൈറസ് എന്നിവർ ആമുഖ സന്ദേശം നൽകി. സോഷ്യൽ മിനിസ്ട്രി കോഡിനേറ്റർ ശ്രീ ജോയി കല്ലറക്കൽ കോട്ടപ്പുറം രൂപത ബി. സി. സി. ഡയറക്ടർ ഫാ. അഗസ്റ്റിൻ നിമേഷ് കട്ടാശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മതിലകം ഫിനാൻഷ്യൽ കൗൺസിലർ ശ്രീ അരുൺ പത്മനാഭൻ, ഹെൽത്ത് കമ്മിഷൻ കോഡിനേറ്റർ റവ.…

Read More

കോട്ടപ്പുറം: കെ.സി.വൈ.എം. കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 25 തീയതി കെസിവൈഎം സെൻറ് തോമസ് കൊടുങ്ങല്ലൂർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ വെച്ച് നടത്തപ്പെടാനിരിക്കുന്ന “BLAZE N’ GLOW”ലോഗോ പ്രകാശനം കോട്ടപ്പുറം രൂപത ഡയറക്ടർ നോയൽ കുരിശിങ്കൽ കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി ലോഗോ കൈമാറി. കൊടുങ്ങല്ലൂർ സെൻറ് തോമസ് ദേവാലയത്തിലെ വികാരി ഫ്രാൻസിസ് താണിയൻ കെസിവൈഎം പതാക കെ സി വൈ എം സെൻറ് തോമസ് യൂണിറ്റ് പ്രസിഡണ്ട് ആമോസ് മനോജ് യൂത്ത് കൺവീനർ നിതിൻ വർഗീസ് കൈമാറി.

Read More

ചെല്ലാനം:ആഗോള കത്തോലിക്കാസഭയിൽ അപ്പൂപ്പനമ്മൂമ്മമാരുടെ നാലാം അന്താരാഷ്ട്ര ദിനം ചെല്ലാനം സെന്റ് സെബാസ്റ്റീൻസ് പള്ളിയിൽ ആഘോഷിച്ചു. പരിശുദ്ധ കന്യാമറിയത്തിൻ്റെ മാതാപിതാക്കളും ഈശോയുടെ അപ്പൂപ്പനമ്മൂമ്മമാരുമായ വി. ജൊവാക്കീമിൻ്റെയും വി. അന്നയുടെയും തിരുനാളിനോടനുബന്ധിച്ചാണ് 2021-ൽ ഫ്രാൻസിസ് പാപ്പ ഇങ്ങനെയൊരു തീരുമാനമെടുത്തത്. “എൻ്റെ വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ” എന്ന സങ്കീർത്തനശകലമാണ് ഈ വർഷത്തെ ആപ്തവാക്യം. ചെല്ലാനം ഇടവകയിൽ 70 വയസ്സു കഴിഞ്ഞ 400 മാതാപിതാക്കന്മാരെആദരിച്ചു. KCYM ന്റെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതു്. ഫാ.സിബിച്ചൻ ചെറുതിയിലിന്റെ ദിവ്യബലിയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്നു നടന്ന അനുമോദനചടങ്ങിൽ വയോജനങ്ങൾക്ക് നേരം പോക്കിനായി ഓരോ റേഡിയോ സമ്മാനിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ഫാ.ജോർജ്ജ് സെബിൻ തറേപ്പറമ്പിൽ , സിസ്റ്റർ ചന്ദ്രാമ, ഗ്രീന ജോസഫ് എന്നിവർ നേതൃത്വം നല്കി.

Read More