- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
Author: admin
കേരളത്തിന് അകത്തും പുറത്തുമായി ഇരുന്നൂറോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ പ്രത്യക്ഷപ്പെട്ട സെബാസ്റ്റിയന് കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ കേരളനാടകരംഗത്തെ കുലപതിയായിരുന്നു.
ബൈബിളിന്റെ വെളിച്ചത്തില്‍ ചരിത്രവും മിത്തും സംസ്കാരവും കൂട്ടിക്കലര്‍ത്തി മനോഹരമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് കഥകള്‍ പറയുന്നു.
ഈ ചിത്രത്തിലെ നായകനായ എട്ടുവയസുകാരന് അമരിഗോയെ നമ്മള്, എത്രയോ തവണ നമ്മുടെ പരിസരങ്ങളില്‍ കണ്ടിട്ടുണ്ടെന്നോ!
ലോകത്തോടു വിട പറഞ്ഞ ഗായകന് ജയചന്ദ്രനെ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ എല്ലാവരും ഓര്‍ക്കുമ്പോള്‍ ഗായിക മിന് മിനി അദ്ദേഹത്തെക്കുറിച്ചു പറയുന്നത് നന്ദി നിറഞ്ഞ മനസ്സോടെയാണ്.
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ തുടങ്ങും. ആരിഫ് മുഹമ്മദ് ഖാന് സ്ഥാനമൊഴിഞ്ഞ ശേഷം കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത അര്‍ലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്.ഏകദേശം മൂന്നു മാസത്തോളം നീണ്ടു നില്ക്കുന്ന അതിദീര്‍ഘമായ സമ്മേളനമാണിത്. ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തിന് ശേഷം ജനുവരി 20 മുതല്‍ 22 വരെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങള്‍ ഈ ദിവസങ്ങളില്‍ അടിയന്തിര പ്രമേയമായി സഭയിലുയര്‍ത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാനായിരിക്കും പ്രതിപക്ഷ ശ്രമം എന്നതു വ്യക്തമാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ ഇന്ന് പൊളിച്ച് പരിശോധിക്കാൻ പോലീസ് എത്തി. ഹൈക്കോടതി അനുകൂല നിലപാടെടുത്തതോടെയാണ് പോലീസും ജില്ലാ ഭരണകൂടവും നടപടിക്കൊരുങ്ങുന്നത്. പ്രതിഷേധം കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് സ്ഥിതിചെയ്യുന്നുണ്ട്. കല്ലറയുടെ സ്ലാബ് പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന് സ്വാമിയെന്ന പേര് ചര്‍ച്ചയായത്. അച്ഛന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന് നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന് രാജശേഖരന് പറഞ്ഞിരുന്നു. കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.…
എബോളയോളം മാരകമായ വൈറസനാണ് മാര്‍ബര്‍ഗ് ഡൊഡൊമ: വടക്കന്‍ ടാന്‍സാനിയയില്‍ എബോളയോളം മാരകമായ മാര്‍ബര്‍ഗ് രോഗം ബാധിച്ച് എട്ട് പേര് മരിച്ചതായി ലോകാരോഗ്യ സംഘടന.രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ 8 പേര് മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയില്‍ അറിയിച്ചു. പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസ് വ്യാപനം നടക്കുക. രോഗബാധിതരായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം വഴി രോഗം പടരുന്നു. രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും മാര്‍ബര്‍ഗ് മാരകമായേക്കാം. പനി, പേശി വേദന, വയറിളക്കം, ഛര്‍ദ്ദി, ബാഹ്യ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍. മാര്‍ബര്‍ഗിന് അംഗീകൃത വാക്സിനോ ചികിത്സയോ ഇല്ല. സെപ്റ്റംബര്‍ 27 നാണ് റുവാണ്ടയതില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 66 പേരില്‍ 15 പേര് മരിച്ചതായി റുവാണ്ടന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ആദ്യം രോഗം സ്ഥിരീകരിച്ചവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ സമ്പര്‍ക്കപട്ടിക തിരിച്ചറിഞ്ഞിട്ടുണ്ടെന്നും…
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരളത്തിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും കൊളീജിയം പരിഗണിച്ചു. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന് 2023 മാര്‍ച്ചിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990ലാണ് കെ വിനോദ് ചന്ദ്രൻ അഭിഭാഷകനായി എൻറോൾ ചെയ്തത്. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നൽ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. വരുന്ന ഞായറാഴ്ച (19/01/2025) നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
