Author: admin

കൊച്ചി: വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആർച്ച് ബിഷപ്പ് ഡോ.ഡാനിയേൽ അച്ചാരുപറമ്പിൽ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് റുവാണ്ട ദേശീയ ഫുട്ബോൾ ടീമംഗം ഇയാട്ടുറിൻസ് ലൂസിഉദ്ഘാനം ചെയ്തു. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് മുൻവശത്തുള്ള സെന്റ് ആൽബർട്സ് കോളേജിന്റെ ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടന യോഗത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. സെന്റ് ആൽബർട്സ് കോളേജ് ചെയർമാൻ റവ.ഡോ.ആന്റണി തോപ്പിൽ മുഖ്യാതിഥിയായിരുന്നു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ഡയറക്ടർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ,സെന്റ് ആൽബർട്സ് കോളേജ് അസി. മാനേജർ ഫാ.നിബിൻ കുര്യാക്കോസ്,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിആൻ്റി ടി.ജെ, കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെസിവൈഎം അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്,പ്രോഗ്രാം കൺവീനർ നിക്സൺ വേണാട്ട്, ആർട്സ് ഫോറം കൺവീനർ ടി എ ആൽബിൻ,അതിരൂപത ട്രഷറർ എൻ.ജെ. പൗലോസ്,സെക്രട്ടറി സിബിജോയ്…

Read More

കൊച്ചി: കൊച്ചി നഗരത്തിൻ്റെ സാമൂഹീക സാംസ്ക്കാരിക മണ്ഡലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് ഇ. എസ്. ജോസ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. വരാപ്പുഴ അതിരൂപതയുമായും കേരളസഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ പലർക്കും ദിശാബോധം നൽകിയിട്ടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻറെത് എന്ന് അനുശോചന കുറുപ്പിൽ ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഇ എസ് ജോസ് നഗരത്തിൻ്റെ സാമൂഹീക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഹിന്ദി പ്രചാര സഭയുടെ കേരള ഘടകത്തിൻ്റെ ആദ്ധ്യക്ഷനും സ്പോർട്സ് കൗൺസിലിൻ്റെ വൈസ് ചെയർമാനുമായിരുന്നു. വ്യവസായ വാണിജ്യ മേഖലയിലെ സംഘടനകളുടെ സാരഥ്യവും അദ്ദേഹം വഹിച്ചിരുന്നു. 2015 ൽ കെആർഎൽസിസി പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.സമുദായത്തിൻ്റെ വികസന കാര്യങ്ങളിൽ അദ്ദേഹം അതീവ താല്പര്യത്തോടെ പങ്കെടുത്തിരുന്ന അദ്ദേഹം കേരള ടൈംസിൻ്റെ ചെയർമാനായിരുന്നു.

Read More

മുനമ്പം :റവന്യൂഅവകാശങ്ങൾ സ്ഥാപിച്ചു കിട്ടുവാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 98ആം ദിനത്തിലേക്ക് കടന്നു. 97ആം ദിനത്തിൽ സ്ത്രീകൾ അടക്കം 10 പേർ നിരാഹാര സമരത്തിൽ പങ്കെടുത്തു. ബി ജെ പി കോട്ടുവള്ളി പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കോട്ടുവള്ളി രണ്ടാം വാർഡ് മെമ്പർ M S സതീഷ് സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജു മാടവന, ബിജെപിപഞ്ചായത്ത്‌യൂണിറ്റ് പ്രസിഡന്റ്‌ രഞ്ജിത്ത് , സെക്രട്ടറി മുരളി കോവിലകത്ത്, ഇരുപതാം വാർഡ് മെമ്പർ സിന്ധു നാരായണൻ കുട്ടി തുടങ്ങിയവരും സമരപ്പന്തലിൽ എത്തിച്ചേർന്നു. JSS എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി കെ സുനിൽകുമാർ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി.

Read More

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍.വിന്‍സെന്‍റ് കെ. പീറ്ററിനെ ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ നിയമിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 75-ാം ജന്‍മദിനാഘോഷങ്ങള്‍ക്കിടെ മോണ്‍. ജി ക്രിസ്തുദാസ് വികാരി ജനറല്‍ സ്ഥാനത്തു നിന്ന് വരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ബിഷപ്പ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നിയമന ഉത്തരവ് കൈമാറി.നിലവില്‍ കാട്ടാക്കട റീജിയന്‍ ശുശ്രൂഷ കോ ഓഡിനേറ്റര്‍, തെക്കന്‍ കുരിശുമല ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിച്ച് വരികയായിരുന്നു. ഡോ.വിന്‍സെന്‍റ് കെ. പീറ്റര്‍. 14 വര്‍ഷത്തോളം സെന്‍റ് സേവ്യഴ്സ് സെമിനാരി റെക്ടറായി സേവനമനുഷ്ടിച്ചശേഷമാണ് തെക്കന്‍ കുരിശുമലയുടെ ഡയകറക്ടറായി ചുമതലയേല്‍ക്കുന്നത്. 1965 ല്‍ കൊച്ചുകുഞ്ഞ് – ശുശീല ദമ്പതികളുടെ മകനായി കിളിയൂരില്‍ ജനനം. വെളളറടക്ക് സമീപം കിളിയൂര്‍ ഉണ്ണിമിശിഖാ പള്ളി അംഗമായ മോണ്‍. വിന്‍സെന്‍റ് കെ പീറ്റര്‍ 1989 ലാണ് പൗരോഹിത്യം സ്വീകരിച്ചത്‌.

Read More

കൊച്ചി: കേരളത്തിൻ്റെ കടൽത്തീരത്തുനിന്നും ധാതുക്കൾ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം കേരള തീരത്തിൻ്റെ പരിസ്ഥിതിയെ താറുമാറാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുമെന്നും കെആർഎൽസിസി. നവംബർ 28 ന് പ്രസിദ്ധീകരിച്ച ടെണ്ടർ നടപടികളിൽ പതിമൂന്ന് മിനറൽ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം കൊല്ലം തീരത്താണ്.242 ചതുരശ്ര കിലോമീറ്ററിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള മണലാണ് ഖനനം ചെയ്യുന്നത്. മുന്നൂറിലധികം മെട്രിക് ടൺ മണൽ നിഷേപമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2003 ൽ നിയമം ഭേദഗതി ചെയ്താണ് ഖനനത്തിനുള്ള അവകാശം കേന്ദ്ര സർക്കാർ കവർന്നെടുത്തത്, ചുരുക്കം ചില കോർപ്പറേറ്റ് കമ്പനികൾക്ക് ഗുണമെന്നതിനപ്പുറം ഇത് കേരളത്തിന് പ്രയോജനകരമാവില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി ഉപജീവനം നഷ്ടപ്പെടുത്തുന്നു വിനാശകരമായ തീരുമാനമാണിതെന്ന് കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് വ്യക്തമാക്കി.

Read More

ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 21 കുട്ടികളും 25 സ്ത്രീകളും ഉള്‍പ്പെടെ 87 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം സുരക്ഷാ മന്ത്രിസഭാ യോഗം കരാറില്‍ വോട്ടെടുപ്പ് നടത്തും. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുമെന്ന് രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാര്‍ ഭീഷണി മു‍ഴക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി രണ്ടാമത്തെ പൂര്‍ണ മന്ത്രിസഭാ യോഗം നടക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഞായറാഴ്ച രാത്രി അവസാനിക്കുന്ന നിര്‍ബന്ധിത 24 മണിക്കൂര്‍ ഗ്രേസ് പിരീഡിനു ശേഷം മാത്രമേ കരാര്‍ അംഗീകരിക്കാന്‍ കഴിയൂ. അതിനാല്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് പ്രാബല്യത്തില്‍ വരിക. വെടിനിര്‍ത്തലിന് മുന്നോടിയായി ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ വീടിന് നേരെയുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിലെ പലസ്തീനികളെ പാര്‍പ്പിച്ച കൂടാരങ്ങള്‍ക്ക് നേരെയും…

Read More

തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനാം തുടങ്ങി . ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമായിരുന്നു . വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാത്തതും ഗ്രാന്റുകള്‍ കുറച്ചതും സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു . സംസ്ഥാന സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കിയത് മുതല്‍ ഡിജിറ്റല്‍ സര്‍വെ നടപടികള്‍…

Read More

ന്യൂഡൽഹി 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി സുബിയാ​ന്തോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇരുരാജ്യങ്ങളും തമ്മിൽ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. സമ​ഗ്രപരവും, തന്ത്രപവുമായ പങ്കാളി എന്ന നിലയിൽ ഇന്തോനേഷ്യയെന്ന രാജ്യം ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആയിരുന്നു പ്രധാന അതിഥി.

Read More

മുനമ്പം: സർക്കാരും ജുഡീഷ്യറിയും മുൻകൈയ്യെടുത്ത് എത്രയും വേഗം മുനമ്പം പ്രശ്നം പരിഹരിക്കണമെന്ന് ഡോ. ശശി തരൂർ എംപി. മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഈ ഭൂമിയിൽ ജീവിക്കുക തദ്ദേശവാസികളുടെ അവകാശമാണ്. ഇതൊരു മനുഷ്യവകാശ പ്രശ്നമാണ്. മുനമ്പം വഖഫ് ഭൂമിയല്ലെന്നും എംപി അഭിപ്രായപ്പെട്ടു..ഇത് സമുദായ തർക്കമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ റോക്കി റോബി കളത്തിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി എന്നിവർ പ്രസംഗിച്ചു. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 97-ാം ദിനത്തിലേക്ക് കടന്നു . 96 -ാം ദിനത്തിലെ ഉപവാസ സമരത്തിൽ സ്ത്രീകൾ അടക്കം 14 പേർ പങ്കെടുത്തു. , ഫാ ഫ്രാൻസിസ് താണിയത്ത്, ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ ,സെക്രട്ടറി കുരുവിള മാത്യൂസ്, ജോർജ്ജ് ഷൈൻ , ജോസഫ് റോക്കി, ജോസഫ് ബെന്നി കുറുപ്പശ്ശേരി , എസ്എൻഡിപി മുനമ്പം ശാഖ…

Read More

പഞ്ചാബിലെ ഫരീദ്കോട്ടില്‍ ഡല്ലേവാള്‍ ഗ്രാമത്തിലെ തന്റെ 17 ഏക്കര്‍ കൃഷിയിടത്തില്‍ നാല് ഏക്കര്‍ മകനും രണ്ട് ഏക്കര്‍ മകന്റെ ഭാര്യയ്ക്കും പത്തര ഏക്കര്‍ പേരക്കുട്ടിക്കുമായി ഭാഗംവച്ചിട്ടാണ് നൂറിലേറെ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ് ട്രീയേതരം) കണ്‍വീനര്‍ ജഗജിത് സിങ് ഡല്ലേവാള്‍ 51 ദിവസം മുന്‍പ് പഞ്ചാബ്-ഹരിയാണ സംസ്ഥാനങ്ങളുടെ ഖനൗരി-ജീന്ത് അതിര്‍ത്തിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.

Read More