Author: admin

മുനമ്പം ഭൂസമരം നൂറാം ദിനത്തിലേക്ക് മുനമ്പം: ഭൂ സമര ത്തിന്റെ നൂറാം ദിനമായ ഇന്ന് ഇന്ത്യയിലെ ക്രൈസ്തവ സഭകളുട കൂട്ടായ്മയായ ആക്സിന്റെ നേതൃത്വത്തിൽ മുനമ്പം കടപ്പുറം പള്ളി അങ്കണത്തിൽ രാപ്പകൽ സമരം നടത്തും. രാവിലെ 11 മുതൽ ചൊവ്വ രാവിലെ 11 വരെയാണ് സമരം . പി വി അൻവർ എക്സ് എംഎൽഎ ആക്സിന്റെ നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനം ചെയ്യും. ആക്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, ബിഷപ്പ് മാർ മാത്യൂസ് മാർ സിൽവാനിയോസ് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ആക്സിന്റെ ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്, അഡ്വ. ചാർലി പോൾ, മഞ്ജു തോമസ്, കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ കോട്ടപ്പുറം വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി,…

Read More

കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഇടവകകളിൽ നിന്നുള്ള കേന്ദ്രസമിതി അംഗങ്ങളും, ശുശ്രൂഷ സമിതി (വിദ്യാഭ്യാസം, അജപാലനം, അൽമായം, കുടുംബ പ്രേഷിതം, യുവജനം, സാമൂഹികം) കൺവീനർമാരും കോട്ടപ്പുറം വികാസിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവക തലത്തിൽ 2025 മുതൽ 2027 വരെ കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബിഷപ്പ് ഓർമ്മപ്പെടുത്തി. കോട്ടപ്പുറം രൂപത വികാർ ജനൽ മോൺ. റോക്കി റോബി കളത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാൻസിർ .ഫാ. ഷാബു കുന്നത്തൂർ പ്രസംഗിച്ചു. ബൈബിൾ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ കേന്ദ്ര സമിതിയും ശുശ്രൂഷ സമിതി കൺവീനേഴ്‌സും ബിഷപ്പിൻ്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുകയും ഭാരവാഹിത്വം ഏറ്റെടുക്കുകയും ചെയ്തു. രൂപത മിനിസ്ട്രി കോഡിനേറ്റർ ഫാ. ജോയ് കല്ലറക്കൽ, സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്, യുവജന ശുശ്രൂഷ…

Read More

ഗാസ: ഇസ്രായേലും ഹമാസും താല്ക്കാലിക വെടിനിറുത്തൽ കരാർ അംഗീകരിച്ച വാർത്ത പ്രത്യാശാദായകമെന്ന് ഗാസയിലെ തിരുക്കുടുംബ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനേല്ലി. ഫീദേസ് പ്രേഷിതവാർത്താ ഏജൻസിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ  ഈ പ്രതികരണം.  ഇത് നവജീവനും പ്രത്യാശയും പകരുന്നുവെങ്കിലും യുദ്ധാനന്തര കാലഘട്ടം ഭീകരമായിരിക്കുമെന്ന ആശങ്കയും ഫാ. റൊമനേല്ലി പ്രകടപ്പിച്ചു. താല്ക്കാലിക വെടിനിറുത്തലുണ്ടാകുമെന്ന വാർത്തയ്ക്കു ശേഷവും ആക്രമണങ്ങളും മരണങ്ങളും ഉണ്ടായതിലും തൻറെ ആശങ്ക അദ്ദേഹം രേഖപ്പെടുത്തി. പ്രാർത്ഥനയിൽ ശരണം വച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ഫാ.റൊമനേല്ലി തങ്ങൾ മൂന്നും നാലും മണിക്കൂറുകൾ ദേവാലയത്തിൽ ചിലവഴിക്കാറുണ്ടെന്നും അതുപോലെതന്നെ, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെയും മറ്റു സംഘടനകളുടെയും സഹായത്തോടെ കുടുംബങ്ങൾക്കും സാധ്യമായതൊക്കെ ചെയ്തുകൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദൈവസഹായത്തോടെ ആ പ്രവർത്തനം തങ്ങൾ തുടരുമെന്നും പറഞ്ഞു.

Read More

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാംപ്യന്‍സ് ട്രാഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നാണെന്ന ആരോപണവുമായി ശശി തരൂര്‍ എംപി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നും ശശി തരൂര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ട്രെയിനിങ് ക്യാംപില്‍ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു കെസിഎയെ അറിയിച്ചിരുന്നു. പിന്നീട് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് കെസിഎക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നിട്ടും കെസിഎ വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. ‘വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും(212*), ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ 56.66 ബാറ്റിങ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ സാധ്യത കൂടിയാണ് കെസിഎ തകര്‍ത്തതെന്നും ശശി തരൂര്‍’ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Read More

ആലപ്പുഴ: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ ബസലിക്ക തിരുനാള്‍ പ്രമാണിച്ച് നാളെ. 20ന് രാവിലെ 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിൽ മുഖ്യ കാര്‍മികത്വം നല്‍കും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ ദിവ്യബലി നടക്കും. 4:30ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. ഫാ. സെബാസ്റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ സന്തോഷ് പുളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ കാര്‍മികരാകും. രാത്രി 10ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോസ് പ്രമോദ് ശാസ്താപറമ്പില്‍ മുഖ്യകാര്‍മികനാകും. 27ന് നടക്കുന്ന എട്ടാമിടത്തോടെ 17 ദിവസം നീണ്ട പെരുന്നാളിന് കൊടിയിറങ്ങും. തിരുന്നാളിനോട് അനുബന്ധിച്ച് ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. അര്‍ത്തുങ്കല്‍ പെരുന്നാള്‍ പ്രമാണിച്ച്…

Read More

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത് വിമാന സർവീസുകളെ സാരമായി ബാധിച്ചു. ഡൽഹിയിൽ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്നേക്കും. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. അതിനിടെ രാവിലെ ഏഴ് മുതൽ പത്ത് വരെയുള്ള 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21ന് രാവിലെ 08.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 21ന് രാവിലെ 02.30 വരെ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍…

Read More

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം തീരജനത നടത്തുന്ന നിരാഹാര സമരം 99 -ാം ദിനത്തിലേക്ക്.98-ാം ദിനത്തിൽ സ്ത്രീകളടക്കം നിരവധിപേർ നിരാഹാരമിരുന്നു. ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി പാലക്കൽ സമരത്തിനിരുന്നവരെ പൊന്നാടയണിയിച്ച് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതയിലെ ഫാ.സജി കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ വൈദികരും അമ്പതോളം വരുന്ന സെമിനാരി വിദ്യാർത്ഥികളും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. മുനമ്പം തീരജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്‌ അടിയന്തിര പരിഹാരം കാണണമെന്നും മുനമ്പം ജനത്തിനൊപ്പം കോട്ടയം അതിരൂപത എപ്പോഴും ഉണ്ടായിരിക്കുമെന്നും ഫാ.സജി പ്രസ്താവിച്ചു.

Read More

തിരുവനന്തപുരം :കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഗ്രീഷ്മ കുറ്റവാളിയെന്ന് വിധി പറഞ്ഞത്. ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്.

Read More

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ വെ​ടി​നി​ർ‌​ത്ത​ലി​നും ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നു​മു​ള്ള ക​രാ​ർ സ​മ്പൂ​ർ​ണ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചു. വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന ക​രാ​റും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഇ​സ്ര​യേ​ൽ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫി​സ് അ​റി​യി​ച്ചു. വോട്ടെടുപ്പിലൂടെയാണ് 11 അംഗ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയത്. കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. 33 അംഗ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉടനുണ്ടാകും. അംഗീകാരം നല്‍കിയാല്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച നിലവില്‍ വരും. ഹ​മാ​സു​മാ​യു​ള്ള പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ഞാ​യ​റാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫി​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Read More