Author: admin

കണ്ണൂര്‍: വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള യുഡിഎഫിന്റെ സംസ്ഥാന മലയോര സമര യാത്ര ഇന്ന് തുടങ്ങും . പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന സമര യാത്ര ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ കരുവന്‍ചാലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.മലയോര മേഖലയിലെ മത – സാമുദായിക നേതാക്കളെയും യാത്രയുടെ ഭാഗമായി പങ്കെടുപ്പിക്കാന്‍ ശ്രമിക്കും.

Read More

മുനമ്പം ഭൂ സമരം 104ാം ദിനത്തിലേക്ക്കൊച്ചി: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷന്റെ അവസാന ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു.ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആന്റണി സേവിയർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകൻ കാതികുളത്ത്, അഡ്വക്കേറ്റ് സിദ്ധാർത്ത് വാര്യർ തുടങ്ങിയവർ പങ്കെടുത്തു. 1948 ൽ കരീം സേട്ടുവിന്റെ മകളായ ജംബുബായിയിൽ നിന്നും 5200 രൂപയ്ക്ക് വാങ്ങിയതാണ് 404 ഏക്കർ ഭൂമിയെന്നും 1946 lൽ ജമ്പുബായിയുടെ സഹോദരനായ മൂസ സേട്ടു മരിക്കുമ്പോൾ മൂസാസേട്ടുവിന്റെ മകളായ ആമിനയ്ക്ക് 6 വയസ്സു മാത്രം പ്രായമുണ്ടായിരുന്നുള്ളൂ എന്നും ജോസഫ് ബെന്നി കമ്മീഷനു മുൻപാകെ വാദം ഉന്നയിച്ചു. മൈനറായ ആമിനയുടെ കെയർടേക്കർ ആയി വന്ന ആളാണ് സിദ്ദിഖ് സേട്ടു എന്നും ആമിന പ്രായപൂർത്തിയാകുമ്പോൾ ഭൂസ്വത്തിൽ തർക്കം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ അവകാശം ഉണ്ടെന്നിരിക്കെ 404 ഏക്കർ ഭൂമി പെർമനന്റായി വഖഫ് ആയി കൊടുക്കാൻ…

Read More

കൊച്ചി. ഏകസ്ഥര്‍ തങ്ങളുടെ ജീവിതം പ്രാര്‍ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി. കെസിബിസി ഫാമിലികമ്മീഷന്റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ മാട്ടുകട്ടയിലുള്ള സെന്റ് ആന്‍സ് വില്ലയുടെ ആശീര്‍വാദകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീവിതസാഹചര്യത്തില്‍ അഭിമാനിക്കണമെന്നും ദൈവം നല്കിയ സിദ്ധികളും കഴിവുകളും സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്‍സ് വില്ല ചാപ്പലിന്റെ ആശീര്‍വാദ കര്‍മ്മം കാഞ്ഞിരിപ്പിള്ളി രൂപപതാദ്ധ്യക്ഷനും കെസിബിസി ഫാമിലികമ്മീഷന്‍ വൈസ് ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. കേരള കത്തോലിക്കാ സഭയിലെ അവിവാഹിതരായ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി രജിസ്റ്റര്‍ ചെയ്ത ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ് ‘സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ്.’ പ്രസ്തുത സൊസൈറ്റി അവിവാഹിതരായ സ്ത്രീകളുടെ ഉന്നമനത്തിനായി സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. കെസിബിസി ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഒമ്പത് അംഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് സൊസൈറ്റിയുടെ ഭരണം നിര്‍വഹിക്കുന്നത്. പ്രസ്തുത സൊസൈറ്റിക്ക് ഇപ്പോള്‍ മൂന്ന് വീടുകളാണുള്ളത്. കോതമംഗലം രൂപതയുടെ കീഴിലുള്ള ഫ്‌ളവര്‍വില്ല (ഊന്നുകല്‍), എറണാകുളം രൂപതയുടെ…

Read More

കൊല്ലം തീരത്തുനിന്ന് 27 – 33 കിലോമീറ്റര്‍ പടിഞ്ഞാറായി ഏതാണ്ട് 48 – 62 മീറ്റര്‍ ആഴമുള്ള ജലപരപ്പിനടിയില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുള്ള മണല്‍ നിക്ഷേപത്തിന്റെ മൂന്നു ബ്ലോക്കുകള്‍ ഖനനത്തിനായി കേന്ദ്ര ഖനി മന്ത്രാലയം സ്വകാര്യ സംരംഭകര്‍ക്കായി ലേലത്തിനു വച്ചിരിക്കുന്നു. കടലില്‍ 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി 302.42 ദശലക്ഷം ടണ്‍ മണല്‍ – കെട്ടിടനിര്‍മാണത്തിനും കോണ്‍ക്രീറ്റിങ്ങിനും പറ്റിയത് – ഖനനം ചെയ്യാനുള്ള ഖനന പാട്ടം അടക്കമുള്ള സംയുക്ത ലൈസന്‍സിനുവേണ്ടിയാണ് ഇ-ലേലം. ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.

Read More

സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളോട് നിരന്തരം പടവെട്ടി വിജയം വരിച്ച ഒരു വ്യാപാരിവ്യവസായി. ജീവിതത്തിന്റെ ഗതിവിഗതികളിലും വിധിവൈപര്യങ്ങളിലും തളരാതെ മുന്നേറിയ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു മനുഷ്യസ്നേഹി. അതായിരുന്നു ഈരശ്ശേരില്‍ ജോസ്. എ ടു ഇസഡ് ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജോസിനെ സംബന്ധിച്ച് ഈ വിശേഷണത്തിന്റെ മുഴുവന്‍ സത്തയും അലിഞ്ഞുചേര്‍ന്ന ജീവിതത്തിനുടമയായിരുന്നു.

Read More

ജീവിതത്തെ സാര്‍ത്ഥകമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് നല്‍കുന്ന ഉത്തരം വിവരിക്കാന്‍ ഉതകുന്ന വാക്കുകളുടെ അതിശേഖരം എന്നില്‍ ഇല്ല. എന്നാല്‍ ‘ദൈവത്തിന്റെ വഴി’ എന്ന് നാമകരണം ചെയ്തിട്ടുള്ള പി. ദേവദാസ് രചിച്ചിട്ടുള്ള പുസ്തകം ആഴത്തില്‍ മോണ്‍. ക്രിസ്തുദാസിന്റെ ജീവിതയാത്ര അടയാളപ്പെടുത്തുന്നു.

Read More

ബിജോ സില്‍വേരി ‘കണ്ടാലിരക്കുന്ന മനുഷ്യരുണ്ടോ കാക്കാന്‍ മടിക്കുന്നു തരം വരുമ്പോള്‍’… എന്നാണ് ചൊല്ല്. ഉലകില്‍ മോഷണങ്ങള്‍ പലതാണ്, പതിവാണ്. ചിലര്‍ക്കത് ഉപജീവനമാര്‍ഗമാണെങ്കില്‍ മറ്റു ചിലര്‍ക്കത് വിനോദമായിരിക്കും. തനിക്ക് ഒരാവശ്യവുമില്ലാത്ത സാധനങ്ങള്‍ അടിച്ചുമാറ്റുന്ന മനോരോഗികളുമുണ്ട്-ക്ലിപ്‌ടോമാനിയ എന്നാണിതിനെ വിളിക്കുന്നത്. ആര്‍മി ഓഫ് തീവ്സ് സാഹസികമായി മോഷണം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ കഥയാണ് പറയുന്നത്. വിനോദമോഷണ വിഭാഗത്തില്‍ ഇതിനെ ഉള്‍പ്പെടുത്താമെങ്കിലും മോഷ്ടാക്കള്‍ അല്ലെങ്കില്‍ മോഷ്ടാവായ നായകന്‍ വെല്ലുവിളി ആഗ്രഹിക്കുന്നയാളാണെന്നു പറയാം. ജര്‍മ്മനിയിലെ പോട്സ്ഡാമിലാണ് കഥ നടക്കുന്നത്. ഒരു ബാങ്ക് ക്ലര്‍ക്കായ സെബാസ്റ്റ്യന്‍ ഷ്ലെഞ്ചിന് ഒരു അത്യുഗ്രന്‍ കഴിവുണ്ട്. സേഫുകള്‍ തുറക്കാനുള്ള കഴിവാണത്. പക്ഷേ, അയാളൊരു മോഷ്ടാവല്ല; നിഷ്‌കളങ്കനുമാണ്. പ്രായോഗികമായി ഇതുവരെ തന്റെ കഴിവ് പരീക്ഷിച്ചിട്ടുമില്ല. തന്റെ കഴിവുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടണം എന്നയാള്‍ക്ക് അറിഞ്ഞുകൂട. സിനിമ ആരംഭിക്കുമ്പോള്‍ സെബാസ്റ്റ്യന്‍ തന്റെ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് യൂ ട്യൂബില്‍ പോസ്റ്റിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സേഫ് നിര്‍മാതാക്കളിലൊരാളായ ഹാന്‍സ് വാഗ്നറെകുറിച്ചാണ് അയാള്‍ സംസാരിക്കുന്നത്. സെബാസ്റ്റ്യന്‍ ജനിക്കുന്നതിനും ഏറെ വര്‍ഷം മുമ്പ് ജീവിച്ചിരുന്ന…

Read More

മൈക്കിൾ ജാക്സൺ മുതൽ ബീറ്റിൽസ് വരെയുള്ള പ്രഗത്ഭ ഗായകരുടെയും ബാൻഡുകളുടെയും പാട്ടുകൾ ലോകം കൂടുതൽ കേട്ടിട്ടുള്ളത് ഇ.എം.ഐ.യുടെ ലേബലിൽ നിന്നുമാണ്. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇ.എം.ഐ. ഇവിടെ ആൽബങ്ങൾ നിർമ്മിച്ചിരുന്നത്. വളരെ അപൂർവമായാണു ഒരു മലയാളം ക്രിസ്ത്യൻ ഗാന സമാഹാരം ഇവർ നിർമ്മിക്കുന്നത്.

Read More

ന്യൂഡൽഹി : ഡൽഹിയിൽ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് ദേവേന്ദ്ര യാദവ്. ബദ്‌ലി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അദ്ദേഹം. ആം ആദ്‌മി പാർട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ശക്തമായ ഒരു കോൺഗ്രസ് സർക്കാർ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പെൻഷൻ, റേഷൻ കാർഡ്, മലിനജലം എന്നിവയുടെ കാര്യത്തിൽ കെജ്‌രിവാള്‍ നൽകിയ ഉറപ്പുകളൊന്നും പ്രാവർത്തികമാക്കിയില്ല. മൊഹല്ലയിൽ സ്‌കൂളുകളോ ക്ലിനിക്കുകളോ പോലുമില്ല. അതിനാൽ തന്നെ 2025ൽ ശക്തമായ ഒരു കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ജനങ്ങള്‍ തയാറായിക്കഴിഞ്ഞുവെന്നും ദേവേന്ദ്ര യാദവ് പറഞ്ഞു. ബദ്‌ലി നിയമസഭാ മണ്ഡലത്തിൽ എഎപിയുടെ അജേഷ് യാദവ്, ബിജെപിയുടെ ദീപക് ചൗധരി എന്നിവരാണ് ദേവേന്ദ്ര യാദവിൻ്റെ എതിരാളികള്‍. അതേസമയം, വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഡൽഹിയിൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങിയ എംപി പപ്പു യാദവും കൽക്കാജി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബയും ആംആദ്‌മിക്കെതിരെ ആഞ്ഞടിച്ചു.

Read More