- സവർക്കർ പരാമർശം; രാഹുൽ ഗാന്ധിയെ തടയാനാവില്ല; കോടതി
- നെയ്യാറ്റിൻകര കത്തീഡ്രലിൽ പട്ടാപകൽ മോഷണം
- നവരാത്രി ; മധ്യപ്രദേശിലെ രണ്ട് ജില്ലകളിൽ മാംസാഹാരത്തിനു വിലക്ക്
- എം എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ ജെ യേശുദാസ്സിനു
- 38 ദിവസങ്ങൾക്ക് ശേഷം രാഹുൽ പാലക്കാടെത്തി
- കർത്താവിനോട് ചേർന്നു നിന്നാൽ മഹത്തായ കാര്യങ്ങൾ സംഭവിക്കും, ലെയോ പാപ്പാ
- മെക്സിക്കൊയുടെ ഹൃദയ ഭാഗത്ത് ജപമാല റാലി നടത്താൻ പുരുഷന്മാരുടെ സംഘം
- ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് ഗാല്ലഗെർ
Author: admin
ഇന്ത്യയില്‍ നിന്നും ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക നടപ്പിലാക്കിയിട്ടുള്ള നിരോധനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു. കടലാമകളെ സംരക്ഷിക്കുന്നതിന്റെ പേരിലാണ് 2019 ല്‍ അമേരിക്ക ഈ നിരോധനം നടപ്പിലാക്കിയത്.
2050 ആകുമ്പോഴേക്കും മനുഷ്യായുസ് ഏതാണ്ട് 125 വയസ് ആകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന് വഴിയൊരുക്കുന്ന പല കണ്ടുപിടിത്തങ്ങളും ഇപ്പോള്‍ തകൃതിയായി നടക്കുന്നു.
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പണിമുടക്കി. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍,ആരോഗ്യ സംവിധാനങ്ങള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറായി. ഇന്ത്യ, ഓസ്‌ട്രേലിയ, ജര്‍മ്മനി, യുഎസ്, യുകെ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനങ്ങളെ ഈ സൈബര്‍ തകരാര്‍ ബാധിച്ചതായാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ എടിഎമ്മു കളും ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇതോടെ വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് നിലനില്‍ക്കുന്നത്. വിമാനക്കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ,ചെക്ക് ഇന്‍ ,ബോര്‍ഡിങ് പാസ് ആക്‌സസ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്.യുഎസില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് നേരിട്ട തടസമാണ് വ്യാപക പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുന്നു എന്നാണ് ഭൂരിഭാഗം പരാതികളും . ഇന്ന് രാവിലെ മുതലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നീലനിറം പ്രത്യക്ഷപ്പെടുകയോ…
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. അതേസമയം കുട്ടിയുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ടീസറിനു ലഭിക്കുന്നത്. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടർച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബേസിൽ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷ നൽകുന്ന റീലീസുകളിൽ ഒന്നാണ്. വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തെരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തെരഞ്ഞെടുത്തു. 6 ടീമുകൾ സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികൾ: 1. പ്രിയദർശൻ, ജോസ് പട്ടാറ,2. സോഹൻ റോയ്, ഏരീസ് ഗ്രൂപ്പ്,3. സജാദ് സേഠ്, ഫൈനസ്സ് കൺസോർഷ്യം,4. ടി.എസ്. കലാധരൻ, കൺസോർഷ്യം,5. സുഭാഷ് ജോർജ് മാനുവൽ, എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ്,6. സഞ്ജു മുഹമ്മദ്, ഇ കെ കെ ഇൻഫ്രാസെട്രക്ചർ ലിമിറ്റഡ്
തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ശക്തമായ തിരയിൽ വെള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവിയർ മരണപ്പെടുകയായിരുന്നു. ജോൺസൺ, അനീഷ് എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അങ്കോള: കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി. മോശം കാലവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. പ്രദേശത്ത് അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്നും എത്തിച്ച റഡാര്‍ ഉപയോഗിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ തിരച്ചിലിന്റെ ഭാഗമാണ്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം വെന്തുമരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്. v/malayali-family-of-four-died-due-to-fire-incident-in-kuwait
നെയ്യാറ്റിന്‍കര :അബോര്‍ഷനിലൂടെ കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ മാത്രമല്ല ദയാവധത്തിലൂടെ കൊലചെയ്യപ്പെടുന്നതും ക്രൂരതയെന്ന് കൊല്ലം രൂപതാ മെത്രാനും കെസിബിസി പ്രൊ ലെഫ് പ്രസിഡന്‍റുമായ ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി. ഇന്ന് അബോര്‍ഷനിലൂടെ കൊല്ലപ്പെടുന്ന കോടാനുകോടി കുഞ്ഞങ്ങള്‍ക്ക് വേണ്ടി വിലപിക്കാന്‍ ആരുമില്ലെന്നും ബിഷപ്പ് പറഞ്ഞു. കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 2 ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്ര നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിച്ചു നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, ജയിംസ് ആഴ്ചങ്ങാടന്‍, ഫാ.ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്‍സണ്‍ ചൂരേപറമ്പില്‍, ഫാ.ജോസഫ് രാജേഷ്, സാബു ജോസ്, ജോര്‍ജ്ജ് എഫ് സേവ്യര്‍, ആന്‍റണി പത്രോസ് ,പോള്‍ പി ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്ന സന്ദേശ യാത്രയെ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ വിന്‍സെന്‍റ് സാമുവലിന്‍റെ നേതൃത്വത്തില്‍ സ്വികരിച്ചു. സന്ദേശയാത്രയുടെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.