- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
Author: admin
പേപ്പല്‍ വസ്ത്രങ്ങളും വെളുത്ത വട്ടതൊപ്പിയുമില്ലാതെ ഫ്രാന്‍സിസ് പാപ്പായുടെ ദൃശ്യങ്ങള്‍ ആദ്യമായാണ് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍ നിന്ന് പുറത്തുവരുന്നത്. വത്തിക്കാന്‍ സിറ്റി: പേപ്പല്വസ്ത്രങ്ങള്ക്കു പകരം, കറുത്ത പാന്റ്സും മുഴുക്കൈയന്‍ വെള്ളഷര്‍ട്ടും വരയന്‍ കമ്പിളിപോഞ്ചോയുമണിഞ്ഞ് ഫ്രാന്‍സിസ് പാപ്പാ ആദ്യമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കാണപ്പെട്ടു. വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് ‘ശുദ്ധവായുവിനായി പുറത്തേക്കിറങ്ങിയപ്പോള്‍’ താന്‍ അണിഞ്ഞിരുന്ന ‘അതേവേഷത്തില്‍’ ബസിലിക്കയിലേക്കു പോകാന്‍ പെട്ടെന്ന് പാപ്പാ തീരുമാനിക്കുകയാണുണ്ടായതെന്ന് വത്തിക്കാന്‍ വക്താവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബസിലിക്കയില്‍ വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ കബറിടത്തിലും വിശുദ്ധ പത്രോസിന്റെ പുരാതന കസേരയുടെ മുന്‍പാകെയും പത്തു മിനിറ്റോളം പ്രാര്‍ഥനയില്‍ ചെലവഴിച്ച പരിശുദ്ധ പിതാവ്, ബസിലിക്കയിലുണ്ടായിരുന്ന തീര്‍ഥാടകരോടൊപ്പമുള്ള കുഞ്ഞുങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു. തൂവെള്ള പേപ്പല്‍ ളോഹയും സുക്കെറ്റോ എന്നറിയപ്പെടുന്ന വെളുത്തവട്ടതൊപ്പിയും കുരിശുമാലയുമണിയാതെ പാപ്പായുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്. റോമിലെ ജെമെല്ലി പോളിക്ലിനിക്കില്‍ അഞ്ചാഴ്ചത്തെ ചികിത്സയ്ക്കുശേഷം രണ്ടുമാസത്തേക്ക് തുടര്‍ചികിത്സയും വിശ്രമവും നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ വത്തിക്കാനിലേക്കു മടങ്ങാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച…
ഉര്‍ദുവില്‍ ‘പ്രത്യാശ’ എന്ന് അര്‍ഥമുള്ള ‘ഉമ്മീദ്’ (UMEED) യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ്) എന്ന പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി രാഷ് ട്രപതി ഒപ്പുവച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.
കൗമാരകാലത്തെയും അവരുടെ രക്ഷിതാക്കളുടേയും സമൂഹത്തെ തന്നെയും ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ വിഷയമാക്കിയ സീരിയലാണ് നെറ്റ്ഫ്ളക്സില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ‘അഡോളസന്‍സ്’. നെറ്റ്ഫ്ളിക്സ് പ്രേക്ഷകരുടെ പട്ടികയെടുത്താല്‍ ഇന്ത്യയുള്‍പ്പെടെ 71 രാജ്യങ്ങളില്‍ തകര്‍പ്പന്‍ ഹിറ്റാണ് ‘അഡോളസന്‍സ്’.
ഡോക്ടര്‍ ഷിവാഗോ വെറുമൊരു പ്രണയകഥയല്ല, ചരിത്രം വ്യക്തി ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ധ്യാനമാണിത്. ഇതിലെ കഥാപാത്രങ്ങള്‍ റഷ്യന്‍ സമൂഹത്തിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കുന്നു, അതിന്റെ ദുരന്തസ്വരം ഒരു യുഗത്തിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നു. വൈകാരിക ആഴം, അതിശയിപ്പിക്കുന്ന ഛായാഗ്രഹണം, പ്രണയം, നഷ്ടം, വിധി എന്നിവയുടെ വേട്ടയാടുന്ന പ്രമേയങ്ങള്‍ മൂലം ഈ സിനിമ ഒരു കാലാതീതമായ ക്ലാസിക് ആയി തുടരുന്നു.
ദിവ്യബലിയെ കുറിച്ചുള്ള ആര്‍ക്കാഞ്ചലോ എം. രചിച്ച ലഘുഗ്രന്ഥത്തിന്റെ പ്രധാന്യം വലുതാണ്.
‘ദിവ്യബലി: അര്‍ത്ഥവും അനുഭവവും’ വായന പൂര്‍ത്തികരിക്കുമ്പോള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ദിവ്യബലിയില്‍ പങ്കാളികളാക്കാന്‍ സഹായകരമാകും.
എന്ജനമേ ചൊല്ക ചൊല്ക
എന്തു ഞാന്‍ ചെയ്തപരാധം
എന്തൊരു താപം ഞാനേകി
കൊച്ചി: വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പകരം, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേര്‍ന്നതായും കേന്ദ്രധനകാര്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത യോഗം ദുരന്തബാധിതരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും, വായ്പാ തിരിച്ചടവിന് അധികസമയം അനവദിച്ചതായും തിരിച്ചടവ് പുനഃക്രമീകരിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തി പ്രാപിച്ചത്. വരുംമണിക്കൂറുകളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര…
വാഷിങ്ടണ്‍: ഇന്ത്യയടക്കം 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎസ് വ്യാപാര നിയമം വകുപ്പ് 301 പ്രകാരമുള്ള നടപടി ഇന്ത്യന്‍ സമയം പകല്‍ 9.30 ഓടെ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ നിയമം അനുസരിച്ച് ചൈനയ്ക്ക് മേല്‍ 104 ശതമാനം പകരം തീരുവയാണ് ട്രംപ് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. യുഎസ് ഉത്പന്നങ്ങള്‍ക്ക് ചൈന ചുമത്തിയ 34 ശതമാനം അധിക തീരുവ പിന്‍വലിക്കാത്ത പശ്ചാത്തലത്തിലാണ് തീരുവ നൂറ് ശതമാനത്തിലധികം ചുമത്തിയിരിക്കുന്നത്. നികുതി കുറയ്ക്കുന്നതിനായി ചൈനയ്ക്ക് തിങ്കളാഴ്ച വരെ ട്രംപ് സമയം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ചൈന തയ്യാറായില്ല. തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 77 രാജ്യങ്ങള്‍ ഇതുവരെ യുഎസിനെ സമീപിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാന്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരിക്കും ഇത് സംബന്ധിച്ച ആദ്യ ചര്‍ച്ചകള്‍. യുഎസിന്റെ പകരം തീരുവ പ്രഖ്യാപനം ആഗോള ഓഹരി വിപണിയില്‍ ഉണ്ടാക്കിയ തിരിച്ചടി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
