Author: admin

കോഴിക്കോട്: മലബാറിന് ഈസ്റ്റർ സമ്മാനമായി വത്തിക്കാനിൽ നിന്നും ശുഭവാർത്തയെത്തി. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ഇവിടെ വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. അതിരൂപതയായി ഉയർത്തിയതോടെ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ആയി. കണ്ണൂര്‍, സുല്‍ത്താന്‍ പേട്ട രൂപതകള്‍ ഇനി മുതല്‍ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിലാകും. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം പിന്നിടുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്.2012 ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. തൃശൂര്‍ മാള സ്വദേശിയാണ്. 1923 ജൂൺ 12 ന് പയസ് പതിനൊന്നാമൻ മാർപ്പാപ്പ മംഗലാപുരം, മൈസൂർ രൂപതകളിൽ നിന്ന് ഇടവകകൾ ഏറ്റെടുത്തുകൊണ്ട് കോഴിക്കോട് രൂപത നിലവിൽ വന്നു. ഷൊർണൂർ മുതൽ കാസർഗോഡ് വരെ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ആറ് വടക്കൻ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. തിരുവിതാംകൂറിൽ നിന്നുള്ള സിറിയൻ റീത്ത് കത്തോലിക്കർ പശ്ചിമഘട്ടത്തിലെയും മലബാർ പ്രദേശത്തെയും…

Read More

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് വിപണന നടത്തുന്നത്. ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലായാണ് ഇത്തവണ വിഷു ഈസ്റ്റര്‍ സബ്‌സിഡി വിപണികള്‍ നടത്തുന്നത്. ചൂഷണം നടക്കുന്ന ഇടങ്ങളിലും നല്ല ഇടപെടലാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങളും 10 മുതല്‍ 35% വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുന്നുണ്ട്. 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്.

Read More

കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം. ഇന്ന് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ട് സർക്കാർ ബോർഡ് സ്ഥാപിച്ചിരുന്നു. എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കളക്ടർ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ബോർഡ് സ്ഥാപിച്ചത്. ടൗൺഷിപ്പ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാൻ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ച് മണിക്കൂറുകൾക്കകമാണ് സർക്കാർ ബോർഡു സ്ഥാപിച്ചത്. ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്താണ് ടൗൺഷിപ്പിന്‍റെ നിർമാണോദ്ഘാടനം നടത്തിയത്. എൽസ്റ്റൺ എസ്റ്റേറ്റിൽ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റി ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുവാദം നൽകിയിരുന്നു. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു. ഉയര്‍ന്ന തുക നഷ്ടപരിഹാരം…

Read More

കിഷ്ത്വാര്‍: സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലിൽ ജമ്മു – കശ്മീരിലെ കിഷ്ത്വാറിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. ജെയ്‌ഷേ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരരാണാ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനി ഭീകരരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേരെന്നാണ് റിപ്പോർട്ട്. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഔദ്യോ​ഗിക അറിയിപ്പുകൾ ലഭ്യമായിട്ടില്ല. കത്വയിലെ അതിർത്തി നുഴഞ്ഞുകടന്ന ഭീകരർക്കെതിരെയാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. 19 ദിവസത്തിനിടയിൽ കത്വ, ഉദ്ദംപുർ, കിഷ്‌ത്വാർ എന്നിവിടങ്ങളിൽ അഞ്ച്‌ ഏറ്റുമുട്ടലാണുണ്ടായത്‌. ഇതിൽ മൂന്ന്‌ ഭീകരരെ സൈന്യം വധിച്ചു. നാല്‌ പൊലീസ്‌ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അതേസമയം, അഖ്‌നൂർ സെക്ടറിലെ കെരി ബട്ടൽ പ്രദേശത്തെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ടുണ്ട്.

Read More

ബീജിംഗ്: യുഎസ്-ചൈന വ്യാപാര പോര് മുറുകുന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ശനിയാഴ്ച്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുളള വര്‍ധന. ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യുയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Read More

കണ്ണൂർ: അനീതിയിലൂടെ കൈവശപ്പെടുത്തിവെക്കുന്നതെല്ലാം അസ്വസ്ഥതയാണ് നല്‍കുകയെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. നാല്‍പ്പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഏഴിമല ലൂര്‍ദ്മതാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശുമല കയറ്റത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. കാല്‍വരിയിലെ കുരിശില്‍ ക്രിസ്തു ജീവന്‍ വെടിഞ്ഞപ്പോള്‍ അവിടുത്തെ പാറ രണ്ടായി പിളര്‍ന്നിട്ടും യൂദാസിന്റെ ഹൃദയമലിഞ്ഞില്ല. മുപ്പത് വെള്ളിക്കാരിന് ഒറ്റിക്കൊടുത്തിട്ടും അസ്വസ്ഥത പെരുകി ഒടുവില്‍ യൂദാസ് ആത്മഹത്യ ചെയ്തു. കുരിശിലെ സ്‌നേഹം തിരിച്ചറിയാന്‍ കഴിയാഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ ദൈവസ്‌നേഹം തിരിച്ചറിഞ്ഞിട്ടും നമ്മളില്‍ പലരും മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന സന്ദര്‍ഭമുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണം. യുവതലമുറയിലെ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നത് നമ്മെ സ്‌നേഹിക്കുന്ന ദൈവമുണ്ടെന്ന ബോധ്യമില്ലാത്തതിനാലാണെന്നും ബിഷപ് പറഞ്ഞു. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതലയുടേയും സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശ്ശേരിയുടേയും നേതൃത്വത്തിലാണ് മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്നും മലമുകളിലേക്ക് കുരിശിന്റെ വഴി നടത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരേയും രോഗികളേയും വയോജനങ്ങളേയും സമര്‍പിച്ചു കൊണ്ടുള്ള പ്രാരംഭ…

Read More

കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിംഗ് കൗൺസിൽ യോഗം ചേർന്നു . വരാപ്പുഴ അതിരൂപത ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, പ്രസിഡൻറ് സി ജെ പോൾ , ഡയറക്ടർ മാർട്ടിൻ തൈപ്പറമ്പിൽ, ട്രഷറർ എൻ.ജെ പൗലോസ് എന്നിവർ സംബന്ധിച്ചു .

Read More

കൊച്ചി: കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേഖല എക്സിക്യൂട്ടീവ്സ് മീറ്റ് കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി സിബി ജോയ് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, വരാപ്പുഴ അതിരൂപത കെ.എൽ.സി.എ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കെ.സി.വൈ.എം ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത കെ.സി.വൈ.എം എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വര്ഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, മേഖല ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു

Read More

കൊച്ചി: എറണാകുളത്ത് സമ്മേളിച്ച ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സമ്മേളനം വിവിധ കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. യുവജന കമ്മീഷന്‍ സെക്രട്ടറിയായി ഒ.എസ്.ജെ. സഭാംഗമായ ഫാ. അനൂപ് കളത്തിത്തറ, മാധ്യമ കമ്മീഷന്‍ സെക്രട്ടറിയായി പുനലൂര്‍ രൂപതാംഗം ഫാ. സ്റ്റീഫന്‍ ചാലക്കര, പ്രവാസി കമ്മീഷന്‍ സെക്രട്ടറിയായി കോട്ടപ്പുറം രൂപതാംഗം ഫാ. നോയല്‍ കുരിശിങ്കല്‍ എന്നിവര്‍ നിയമിതരായി. ഡോ. ജിജു ജോര്‍ജ് അറക്കത്തറ (യുവജന കമ്മീഷന്‍), ഫാ. ജോണ്‍ കപ്പിസ്താന്‍ ലോപ്പസ് (മാധ്യമം), റവ. ഫാ. ലിനു വിന്‍സെന്‍റ് ഒ.എസ്.എ (പ്രവാസി) എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.

Read More

കൊച്ചി: ജബൽപൂർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ വെച്ച് നടത്തിയ പ്രതിഷേധ ധർണ്ണകെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം സംസ്ഥാന സമിതി ജനറൽ സെക്രട്ടറി ജോബിൻ ജോസ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, മേഖല ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Read More