- ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അസ്സീറിയൻ സഭ
- നൈജീരിയയിൽ വൈദീകൻ കൊല്ലപ്പെട്ടു
- അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ
- പൃഥ്വിരാജിൻറെയും ദുൽഖർ റഹ്മാന്റേയും വീടുകളിലുൾപ്പടെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്
- ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ഇന്ന്; രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങും
- ബിഷപ്പ് എഡ്വിൻ കൊളാക്കോ അന്തരിച്ചു
- ഔസ്മാൻ ഡെംബെലെ 2025 ലെ ബാലൺ ഡി ഓർ ജേതാവായി
- പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ
Author: admin
അന്ധനായി ജനിച്ചിട്ടും ‘തോല്‍ക്കാന്‍ ഞാനില്ല’ എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകമായി പ്രശോഭിച്ച സൂര്യതേജസ്വിയായിരുന്നു രവീന്ദ്ര ജയിന്‍. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും രചയിതാവായും അദ്ദേഹം ഇന്ത്യന്‍ ബിഗ് സ്‌ക്രീനില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തോടൊപ്പം ഗിറ്റാര്‍ വായിക്കാന്‍ ഭാഗ്യം ലഭിച്ച ജെര്‍സണ്‍ ആന്റണി അനുഭവം പങ്കുവയ്ക്കുന്നു.
വംശീയതയും വെറുപ്പും, തന്മൂലമുള്ള യുദ്ധങ്ങളും ആധുനിക മനുഷ്യരെ പുറകോട്ട് നയിക്കുന്നു എന്ന ഗൗരവകരമായ വിഷയമാണ് ആക്ഷേപഹാസ്യത്തിലൂടെ സിനിമ ചര്‍ച്ച ചെയ്യുന്നത്. നുണ പ്രചരണങ്ങളിലൂടെ സാധാരണ മനുഷ്യരുടെ ഈഗോയെ വളര്‍ത്തിയെടുത്ത് തീവ്ര ദേശീയത നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം. ബാല്യങ്ങള്‍ എങ്ങിനെ തീവ്രവാദ ചിന്തകളിലേക്ക് എത്തപെടും എന്ന് അതിശയപ്പെടേണ്ടതില്ല, അത് വര്‍ത്തമാനകാല പരിസരങ്ങളില്‍ നാം നേരില്‍ കാണുന്നതാണ്. തീവ്രദേശീയത, നേതൃത്വത്തിനോടുള്ള അന്ധമായ ആരാധന ഇതെല്ലാം അവരെ വെറുപ്പിലേക്കും അക്രമങ്ങളിലേക്കും എളുപ്പം കൊണ്ടുപോകും.
‘കേരളത്തിലെ പക്ഷികള്‍’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം ഒരുതവണയെങ്കിലും കൈയിലെടുത്തില്ലെങ്കില്‍ നമ്മുടെ പ്രകൃതിസ്‌നേഹത്തിനും അറിവിനും കുറവുണ്ടാകും.
പഴയ പദങ്ങളുടെ അര്‍ഥവും ഇന്നു കാണാനില്ലാത്ത ആചാരവിശേഷങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിശദീകരണവും ഉള്‍പ്പെടെ അറുനൂറ്റിഎഴുപതില്‍പ്പരം അടിക്കുറിപ്പുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഭാഷാന്തരണത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഡോ. പ്രീമൂസ് പെരിഞ്ചേരി സംസാരിക്കുന്നു:
അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളി അച്യുതപുരത്തുള്ള എസൻഷ്യ അഡ്വാൻസ്‌ഡ് സയൻസസ് ഫാർമ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 60ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന 500 കെഎൽ ശേഷിയുള്ള റിയാക്‌ടർ ബുധനാഴ്‌ച ഉച്ചയോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. എസി യൂണിറ്റുകൾക്ക് തീപിടിച്ച് നിമിഷങ്ങൾക്കകം തീ പടർന്നു. റിയാക്‌ടർ പൊട്ടിത്തെറിച്ച് കമ്പനിയുടെ മേൽക്കൂര തകർന്നതിനൊപ്പം തൊഴിലാളികൾ 30 മുതൽ 50 മീറ്റർ വരെ തെറിച്ചുവീണു. എൻഡിആർഎഫ് ഉദ്യോഗസ്ഥർ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്‌തു. മരുന്ന് നിര്‍മാണ കമ്പനിയിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. 33 പേരെ അഗ്നിശമന സേനാംഗങ്ങൾ കൂറ്റൻ ഫയർ എൻജിനുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. അദ്ദേഹം മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, ഗുരുതരമായി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയെക്കും. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ അക്രമണത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഹ്ഡലാൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. 45 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.പോളണ്ടും, യുക്രെയ്നും സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് മോദി ബുധനാഴ്ച യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈൻ യുദ്ധഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയിലും മോദി ഇന്ത്യൻ സമൂഹത്തിന് നന്ദി പറഞ്ഞു. വാർസയിലെ ഗുഡ് മഹാരാജ സ്ക്വയർ സന്ദർശിച്ചു. ജാംനഗറിലെ മുൻരാജാവിൻ്റെ സ്മാരകമാണിത്. മഹാരാജാ സ്ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങൾ കൂടി അദ്ദേഹം സന്ദർശിച്ചു. പോളണ്ട് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദർശിക്കും. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ആശയം വ്യക്തമാണ് – ഇത് യുദ്ധത്തിന്റെ കാലമല്ല. പ്രശ്ന പരിഹാരത്തിന് സംവാദത്തിലും നയതന്ത്രത്തിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്’. പ്രധാനമന്ത്രി പറഞ്ഞു
കൊച്ചി. വല്ലാർപാടം പള്ളിയുടെ മഹാജൂബിലിയോടനുബന്ധിച്ചു നടത്തിയ ജൂബിലി മാരത്തോൺ 2024, കൊച്ചിൻ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ ഐ പി എസ് ഉത്ഘാടനം ചെയ്തു. വിജയികൾക്ക് ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോത്ത്, അസിസ്റ്റന്റ് വികാരി ഫാ. സാവിയേ തെക്കേപ്പാടത്ത് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡി.പി. വേൾഡ് സീനിയർ മാനേജർ മഹേഷ് കുമാർ ആശംസകൾ നേർന്നു. ആദ്യത്തേ എട്ട് വിജയികൾക്ക് ക്യാഷ് അവാർഡും, ആദ്യം ഓടിയെത്തിയ 25 പേർക്ക് മെഡലുകളും, പങ്കെടുത്ത എല്ലാവർക്കും പ്രശസ്തിപത്രവും വിതരണം ചെയ്തു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാം അപ്പ് സൂംബ ഡാൻസിൽ മത്സരാർത്ഥികളോടൊപ്പം കാണികളും പങ്കാളികളായി. മാരത്തോൺ വല്ലാർപാടം ബസിലിക്കയിൽ നിന്നാരംഭിച്ച് എറണാകുളം ഹൈക്കോടതി ജംഗ്‌ഷനിലെത്തി, തിരിച്ച് ബസിലിക്കയിൽ സമാപിച്ചു.മഹാ ജൂബിലി ജനറൽ കൺവീനർ പീറ്റർ കൊറയ, കെ. സി.വൈ.എം പ്രസിഡണ്ട് ടിൽവിൻ തോമസ്, ആഷിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. വല്ലാർപാടം കെ.സി.വൈ.എം. യൂണിറ്റ് പ്രവർത്തകരാണ് പരിപാടികൾക്ക് നേതൃത്വം നല്കിയത്.
ആലപ്പുഴ: കേരളത്തിലെ ക്രൈസ്തവരുടെയും മത്സ്യത്തൊഴിലാളികളുടെയും പിന്നാക്ക അവസ്ഥയെ സംബന്ധിച്ച് ബെഞ്ചമിൻ കോശിയുടെ നേതൃത്വത്തിലുള്ള സമിതി പഠിച്ച് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആലപ്പുഴ രൂപത രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല കമ്മീഷൻ മെമ്പർ ആയിരുന്ന ശ്രീ ക്രിസ്റ്റി ഫെർണാണ്ടസ് ഇതിനകം അന്തരിച്ചു. റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതിനാൽ ക്രൈസ്തവരുടെയും തീരദേശവാസികളുടെയും പിന്നാകാവസ്ഥ പരിഹരിക്കുന്നതിന് ശുപാർശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ കാലവിളംബം ഉണ്ടായിട്ടുണ്ട് നിയമസഭയിൽ നൽകിയ ഉറപ്പിന്മേൽ സ്ഥാപിച്ച കമ്മീഷന്റെ റിപ്പോർട്ട് പൊതുജനമധ്യത്തിൽ പ്രസിദ്ധീകരിക്കാതിരിക്കുന്നതും തുടർ നടപടി സ്വീകരിക്കാതിരിക്കുന്നതും ഈ പിന്നാക്ക ജനവിഭാഗത്തോടുള്ള തികഞ്ഞ അവഗണനയായി മാത്രമേ കാണാൻ കഴിയു . മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം മനുഷ്യത്തൊഴിലാളി ഇൻഷുറൻസ് മത്സ്യബന്ധന യാ നങ്ങളുടെ രജിസ്ട്രേഷൻ ഫീസ് എന്നിവ വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ് ആലപ്പുഴ കർമസദനിൽ നടന്ന രാഷ്ട്രീയക്കാര്യ സമിതിയുടെ യോഗത്തിൽ മോൺസിഞ്ഞോർ ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ. തോമസ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.