- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
Author: admin
ഒട്ടാവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ് പുതിയ വ്യവസായ മന്ത്രി. കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കാബിനറ്റ് നിയമനങ്ങളിലും അവര്‍ ഈ പാരമ്പര്യം തന്നെയാണ് പിന്തുടര്‍ന്നത്. 28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെയാണ് പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ കനേഡിയന്മാര്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതായി മിസ്റ്റര്‍ കാര്‍ണി പറഞ്ഞു. 2019 മുതല്‍ 2025 വരെ ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെയെ തന്നെ പ്രതിനിധീകരിച്ച് പൊതുസേവനം, പ്രതിരോധം, ഗതാഗതം, ആഭ്യന്തര…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.;കഴിഞ്ഞ 48 മണിക്കൂറിനിടെ ഭീകരരെ വധിക്കുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജെയിംസ് അഗസ്റ്റിൻ കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ഥന സദയം കേള്‍ക്കണമേ സ്വര്‍ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം മിശിഹായേദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശാദിവ്യാനുഗ്രഹമേകണമേപരിപാവനമാം ത്രിത്വമേദിവ്യാനുഗ്രഹമേകണമേ കന്യമേരി വിമലാംബേദൈവകുമാരനു മാതാവേരക്ഷകനൂഴിയിലംബികയെപ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായ് ‘പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു പദ്മരാഗം പുഞ്ചിരിച്ചു’ എന്ന ഗാനമടക്കം അനേകം സിനിമാ -നാടക ഗാനങ്ങള്‍ക്കു സംഗീതം നല്‍കി മലയാളസിനിമയില്‍ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഈണങ്ങള്‍ തീര്‍ത്ത മാളിയേക്കല്‍ കൊച്ചു കുഞ്ഞ് അര്‍ജുനന്‍ എന്ന പേര് 1968-ല്‍ നമ്മുടെ ഭക്തിഗാനചരിത്രത്തിലും മായ്ക്കാനാവാത്ത വിധം എഴുതപ്പെട്ടു. നമ്മുടെ തിരുക്കര്‍മങ്ങളില്‍ 1968 മുതല്‍ ആലപിച്ചു വരുന്ന മാതാവിന്‍റെ ലുത്തീനിയയ്ക്ക് സംഗീതം നല്‍കിയത് മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററാണ്. മലയാളത്തില്‍ തിരുക്കര്‍മഗീത ങ്ങള്‍ ഒരുക്കിയപ്പോള്‍ സിനിമകള്‍ക്കും നാടകത്തിനും സംഗീതം നല്‍കിയിരുന്ന അര്‍ജുനന്‍ മാസ്റ്റര്‍ക്കാണ് ലുത്തീനിയ ഒരുക്കാന്‍ ക്ഷണം ലഭിച്ചത്. ഫാ.ആബേല്‍ എഴുതിയ ലുത്തീനിയ ആദ്യമായി റെക്കോര്‍ഡ് ചെയ്തത് 1970 ലാണ്. ജോളി അബ്രഹാമിനായിരുന്നു ആദ്യറെക്കോര്‍ഡിങ്ങിനു ശബ്ദം നല്‍കാനുള്ള ഭാഗ്യമുണ്ടായത്. ജോളി അബ്രഹാമിന്‍റെ ആദ്യഗാ നവും ഇതായിരുന്നു. യേശുദാസിന്‍റെ ശബ്ദവും ആദ്യ…
തിരുവനന്തപുരം : യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയേണ്ടതാണ്. യുവ അഭിഭാഷകയ്ക്ക് നേരിട്ട മര്‍ദനം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. യുവതിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു. വഞ്ചിയൂർ കോടതിയിൽ സീനിയർ അഭിഭാഷകൻ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവും പറഞ്ഞു. മർദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമപരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്താൻ ആണ് ബാർ കൗൺസിൽ തീരുമാനം.…
ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി. ഇയാൾക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചു. വിജയ് ഷാ നടത്തിയ പരാമര്‍ശം പ്രഥമദൃഷ്ട്യാ കുറ്റകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിഎന്‍എസ് നിയമത്തിലെ 196 വകുപ്പനുസരിച്ച് കേസെടുക്കണം. മന്ത്രിയുടെ പരാമര്‍ശം അപകടകരമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു. കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ അതുല്‍ ശ്രീധര്‍, അനുരാധ ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിർദേശം. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവെന്ന് ഹൈക്കോടതിയുടെ മറുപടി.
ന്യൂഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വൈസ് പ്രസിഡന്റ് വി പി ധന്‍കര്‍, മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുന്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് (ബുധനാഴ്ച ) വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
കോഴിക്കോട് : കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിന്റെ നവീകരിച്ച ഫിസിയോതെറാപ്പി സെൻറർ ,പുതുതായി ആരംഭിക്കുന്ന ഹോം കെയർ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും നിർമ്മല ഹോസ്പിറ്റൽ ലബോറട്ടറിക്ക് ലഭിച്ച എൻഎ.ബി.എൽ അംഗീകാര പത്ര സമർപ്പണവും കോഴിക്കോട് എം. പി എം കെ രാഘവൻ നിർവഹിച്ചു . 90 വർഷം പൂർത്തിയാക്കുന്ന നിർമ്മല ഹോസ്പിറ്റൽ ആതുര ശുശ്രൂഷ രംഗത്തെ മലബാറിന്റെ സ്നേഹനിധിയായ അമ്മ ആണെന്ന് എംപി അഭിപ്രായപ്പെട്ടു . നവീകരിച്ച ഫിസിയോതെറാപ്പി സെന്ററിന്റെ ആശീർവാദം കോഴിക്കോട് അതിരൂപത വികാരി ജനറൽ .മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ നിർവഹിച്ചു. സ്വകാര്യ ആശുപത്രികൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കൈയ്യടക്കുമ്പോൾ ചികിൽസാ ചെലവുകളിൽ ഉണ്ടാവുന്ന വർദ്ധനവ് സാധാരണക്കാരെ ബാധിക്കുമെന്നും എംപി പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത മിതമായ ചികിത്സാ ചി ലവിലൂടെ പ്രവർത്തനം നടത്തുന്നതിന് നിർമ്മല ഹോസ്പിറ്റലിന് സാധിക്കുന്നത് ആതുരശുശ്രൂഷ രംഗത്തും വിദ്യാഭ്യാസ രംഗത്തും മിഷനറി മാർ കാണിച്ച പ്രവർത്തനങ്ങൾ ഇന്നും പിന്തുടരുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു ചടങ്ങിൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
