- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
Author: admin
തിരുവനന്തപുരം: റെഡ് അലർട്ടടക്കമുള്ള മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ നിരോധിച്ചു . ശനിയാഴ്ച മുതൽ ഈ മാസം 27 വരെയാണ് നിരോധനം . മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു. മലപ്പുറം ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ ഇന്നു മുതൽ നിലമ്പൂർ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നൽകി. കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ശനിയാഴ്ച പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം…
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും.റവന്യൂ മന്ത്രി കെ രാജന് ചടങ്ങില്‍ അധ്യക്ഷനാകും. സമാപന സമ്മേളനത്തില്‍ അമ്പതിനായിരത്തോളം പേര് പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര് അനിലും അറിയിച്ചു.
പാലക്കാട്: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ചു സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണ (42) നാണ് പിടിയിലായത്. മെയ് 16 ന് പങ്കുവച്ച പോസ്റ്റ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ എത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മനപൂർവമായി ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവർത്തിച്ചു എന്നാണ് ഉണ്ണികൃഷ്ണനെതിരായ എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 353(1)(ബി),192 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാഷിങ്ടൺ : വിദേശ വിദ്യാര്‍ഥികള്‍ക്ക് കോളേജ് പ്രവേശനം നല്കുന്നതില് നിന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ വിലക്കി ട്രംപ് . ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ഥികളുടെ സ്റ്റുഡൻ്റ് വിസ റദ്ദാക്കുമെന്നുമാണ് മുന്നറിയിപ്പ്. ട്രംപ് അടുത്തിടെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സര്‍വകലാശാലയ്ക്കെതിരെ ഭരണകൂടം കടുത്ത നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടിയെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുമുണ്ട്.ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140-ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം ഏകദേശം 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് കണക്കുകൾ .
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് നാളെ കാലവര്‍ഷമെത്തുമെന്നാണ് പ്രവചനം. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍, കുഴത്തൂര്‍…
തേവൻപാറ: ഫാത്തിമ മാതാ മതബോധ സമിതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ശതാബ്ദി അനുസ്മരണ കയ്യെഴുത്ത് ബൈബിൾ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാദർ വിനോദ് ജെയിംസിന്റെ അധ്യക്ഷത വഹിച്ചു.കയ്യെഴുത്ത് പ്രതി, മോൺ. ഡോക്ടർ വിൻസൺ കെ. പീറ്റർ കൺവീനർ ലിൻസി ജി പി , ഡൊമിനിക്, ഉപദേശി , ലൂസി വിദ്യാർത്ഥിയായ അക്സ എന്നിവർക്ക് ബൈബിൾ കൈമാറി കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. അധ്യാപിക കൂടിയായ കൺവീനർ ലിൻസി ജിപി ആണ് എഴുത്തിന് നേതൃത്വം കൊടുത്തത്. മതബോധന പ്രധാന അധ്യാപകൻ വിജയനാഥ് ശതാബ്ദിയോട് അനുബന്ധിച്ച് പ്ലാനിങ്ങിൽ ഉണ്ടായിരുന്ന സ്വപ്ന ബൈബിൾ എഴുത്ത് കോഡിനേറ്റ് ചെയ്തു. 2500, A3 സൈസ് പേജുകളിലായി 44 ഇടവക വിശ്വാസികൾ ചേർന്നാണ് ബൈബിൾ എഴുതി പൂർത്തിയാക്കിയത്.
കൊടുംകാടുകള്‍ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മലമ്പനിയോടും പൊരുതി പരദേശത്ത് പുതുജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെട്ട പാവപ്പെട്ട മനുഷ്യരുടെ യാതനകളില്‍ അവരെ അനുയാത്ര ചെയ്ത കോഴിക്കോട് രൂപതയിലെ യൂറോപ്യന്‍ മിഷണറിമാരുടെയും തദ്ദേശീയ വൈദികരുടെയും സന്ന്യസ്തരുടെയും കാരുണ്യശുശ്രൂഷയുടെ മഹാസുവിശേഷം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളസഭയുടെ ആ ചരിത്രഗാഥ.
വടക്കന്‍ കേരളത്തിന്റെ മാതൃരൂപതയായ കോഴിക്കോട്ടെ (ലത്തീനില്‍, കാലികുത്തെന്‍സിസ്) റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലകനായി 32 കൊല്ലം കൃപാപൂരിതമായ ശുശ്രൂഷ ചെയ്ത പത്രോണി പിതാവില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ച വര്‍ഗീസ് ചക്കാലക്കലിന് വൈദികപട്ടം ലഭിച്ചത് രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് മാക്സ് വെല്‍ വാലന്റൈന്‍ നൊറോണ പിതാവില്‍ നിന്നാണ്.
മലയാള ക്രിസ്തീയഭക്തിഗാനചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ അനുതാപസങ്കീര്ത്തന ഗാനമാണിത്. നാല്‍പ്പതു വര്‍ഷത്തിലധികമായി ഈ ഗാനം നാം ആലപിക്കുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച മഞ്ഞുമ്മല്‍ കര്‍മ്മലീത്താ വൈദികരുടെ പോപ്പുലര്‍ മിഷന് ധ്യാനങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനുകളിലും പതിനായിരങ്ങളെ കുമ്പസാരത്തിനൊരു ക്കിയ ഗാനമാണിത്.
ലില്ലിപ്പൂവും തൊട്ടാവാടി പെണ്ണും, നക്ഷത്രക്കൊട്ടാരത്തിലെ കുഞ്ഞന്‍ നക്ഷത്രം, കുഞ്ഞിപ്രാവിന്റെ ഭാഗ്യം, സിക്കമുര്മരം പൂത്തപ്പോള്‍, ചില്ലിക്കാശും ചിരിക്കും, കുഞ്ഞുബാലന്, കുറുമ്പന് കുഞ്ഞാട് തുടങ്ങി സുന്ദരങ്ങളായ ഏഴു കഥകളുടെ സമാഹാരം. വളരെ രസകരവും കുട്ടികള്‍ക്ക് തന്നെ വായിക്കാവുന്നതും ചെറിയ കുട്ടികളെ വായിച്ചു കേള്‍പ്പിക്കാനാവും വിധത്തിലുമാണ് ഇതിന്റെ രചന.
Subscribe to Updates
Get the latest creative news from FooBar about art, design and business.
