- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
- സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
- സമുദായ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ടായിരിക്കണം – ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
- തിരുവനന്തപുരം വിമാനത്താവളത്തില്‍ കഞ്ചാവു വേട്ട; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റിൽ
- പലസ്തീൻ രാഷ്ട്രമുണ്ടാകില്ല; ഉടൻ തീവ്രവാദത്തിനുള്ള മറുപടി : നെതന്യാഹു
- ഇൻഡ്യക്കാർക്കെതിരെ ചാർളി കെർക്കിന്റെ പോസ്റ്റ് ചർച്ചയാകുന്നു
- മനുഷ്യജീവിതത്തിന്റെ നിലവാരം, സ്നേഹത്തെ ആശ്രയിച്ചു: ലിയോ പാപ്പാ
Author: admin
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ന്യൂ ഡൽഹി : ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നീക്കമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി .കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും ഇതിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ‘ഇന്ധനവില വര്‍ദ്ധനവിനെതിരെ ക്യാപയിൻ നടത്തും. ഇലക്ടറല്‍ ബോണ്ടില്‍ നിര്‍മല സീതാരാമനെതിരെ കൃത്യമായ അന്വേഷണം ഉണ്ടാകണം. തൊഴിലില്ലായ്മയ്ക്കും അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരെ പ്രക്ഷോഭം നടത്തും. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പലസ്തീനിതെരായ ഇസ്രയേല്‍ വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തില്‍ ഒക്ടോബര്‍ 7 പ്രതിഷേധ ദിനം ആചരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
കാൺപൂർ : ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് എന്ന ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റിന്‌റെ രണ്ടാം സെഷനില്‍ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത്തിനെ നഷ്ടമായി. 45 പന്തില്‍ 51 റണ്‍സ് എടുത്ത ജയ്‌സ്വാളും പുറത്താകാതെ 28 റണ്‍സെടുത്ത് കൊഹ്ലിയും ചേര്‍ന്ന് 18-ാം ഓവറില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു .ആദ്യ മൂന്ന് ദിവസങ്ങളില്‍ മഴ കാരണം കളി തടസപ്പെട്ടിരുന്നു. അതിനുശേഷം ബേസ്‌ബോള്‍ ശൈലിയില്‍ കളിച്ചാണ് ഇന്ത്യ വിജയം നേടിയത്. 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന് നിലയില്‍ ഇന്ന് കളി ആരംഭിച്ച ബംഗ്ലാദേശ് ആദ്യ സെഷനില്‍ തന്നെ 146 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി ബുമ്ര, അശ്വിന്‍, ജഡേജ, എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപ ഒരു വിക്കറ്റും വീഴ്ത്തി
ഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്ഡല്‍ഹിയില്‍ നിരോധനാജ്ഞ. ന്യൂ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഒക്ടോബര്‍ ഏഴ് വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്‍, സദര്‍ ബസാര്‍ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഇതിന് പുറമേ ഡല്‍ഹി എം സി ഡി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിംഗു അതിര്‍ത്തിയില്‍ നിന്നാണ് സോനം വാങ്ചുകിനേയും 120 ഓളം പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. സോനം വാങ്ചുകിനെ കസ്റ്റഡിയില്‍ എടുത്ത നടപടിയെ…
ഡൽഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളിൽ സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയിൽ എന്നാൽ കേരളത്തിന്റെ പേരില്ല. ഗുജറാത്ത്, മണിപ്പൂർ ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ഡിആർഎഫിൽ നിന്നുള്ള കേന്ദ്രവിഹിതവും എൻഡിആർഎഫിൽ നിന്നുള്ള തുകയും ചേർന്നാണ് പണം അനുവദിച്ചത്. ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നും ശക്തമായ മഴക്കെടുതിയും പ്രളയവും മണ്ണിടിച്ചിലും നേരിട്ട സംസ്ഥാനങ്ങളാണ്. പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം സദാ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസ്സം, മിസോറാം, കേരള, ത്രിപുര, നാഗാലാന്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഇത്തവണ ശക്തമായ മഴയും പ്രളയും മണ്ണിടിച്ചിലുമാണ് നേരിട്ടത്. നാശനഷ്ടങ്ങൾ തത്സമയം വിലയിരുത്താൻ ഈ ബാധിത സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ടീമുകളെ (ഐഎംസിടി) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങൾക്കുള്ള അധിക ധനസഹായം ഐഎംസിടി റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനിക്കും.
വൈപ്പിൻ : പതിറ്റാണ്ടുകളായി പൂർവ്വീകർ പണംകൊടുത്തു വാങ്ങിയ ഭൂമിയിൽ മുന്നു നാലും തലമുറകളായി താമസിക്കുന്ന മുനമ്പം കടപ്പുറം നിവാസികളെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് കോട്ടപ്പുറം രൂപത ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റി പ്രതിഷേധ കൺവെൻഷൻ അഭിപ്രായപ്പെട്ടു. മഞ്ഞു മാത ബസ്സലിക്ക റെകർ റവ. ഡോ. ആൻ്റണി കുരിശിങ്കൽ ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ് ജിസ്മോൻ ഫ്രാൻസീസ് അദ്ധ്യക്ഷതവഹിച്ചു. കോട്ടപ്പുറം രൂപത സ്വിരിച്ചൽ ഡയറക്ടർ ഫാ. ബാബു മുട്ടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ജോജോമനക്കിൽ വിഷയാവതരണം നടത്തി. കറുത്തേടം സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ബിജു തുണ്ടിയിൽ മെമ്പർ ഷിപ്പ് വിതരണം നടത്തി. റൈജു രണ്ടു തൈക്കൽ,റോയ് മുനമ്പം, സോഫി ജോജോ, ജോൺസൺ കൂട്ടുകാട് എന്നിവർ പ്രസംഗിച്ചു.
കാസറകോഡ്: കാസറകോഡ് യൂണിയൻ ബാങ്ക് ആർസെറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം കെയ്റോസ് വികസന സമിതി നേതൃത്വം നൽകിയ 6 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് മേക്കിങ് കോഴ്സും പരിയാരം സെൻ്റ് മേരിസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആയി നടത്തിയ പേപ്പർബാഗ് നിർമ്മാണ കോഴ്സും വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇടവക വികാരി ഫാ . മാർട്ടിൻ മാത്യു ഉല്ഘാടനം ചെയ്തു. ഇൻസ്റിറ്റ്യൂട്ട് ഡയറക്ടർ ഗോപി വി പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാക്കൽറ്റി ലിൻഡ ലൂയിസ്,കെയ്റോസ് പിലാത്തറ റീജിയണൽ കോർഡിനേറ്റർ റീജ , ആനിമേറ്റർ മേബിൾ ക്രിസ്റ്റഫർ , എന്നിവർ സംസാരിച്ചു. കോഴ്സിൽ മാർക്കറ്റിംഗ് , വിവിധതരം വായ്പ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ജെ സി ഐ ട്രൈയനർ ഹരീഷ് കെവി, ജില്ലാ വ്യവസായ കേന്ദ്രം റിട്ട മാനേജർ ദിനേശൻ ടി എന്നിവർ കൈകാര്യം ചെയ്തു. 6 ദിവസത്തെ കോഴ്സ് പരിശീലിപ്പിച്ച അധ്യാപകരായ ഷബാന ഇരിക്കൂർ, രമ ചെറുവത്തൂർ എന്നിവരെ പരിപാടിയിൽ…
കൊച്ചി : യൂറോപ്പിൽ വിവിധ ഇടങ്ങളിൽ ആയി ശുശ്രൂഷ ചെയ്യുന്ന വരും പഠിക്കുന്നവരും ആയ മലയാളി ലത്തീൻ ഇടവക – സന്യസ വൈദികരുടെ ഓൺലൈൻ യോഗം നടത്തി . പ്രവാസി കമ്മീഷന്റെ ചെയർമാനും വിജയപുരം രൂപത അധ്യക്ഷനുമായ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തെച്ചേരി പിതാവ് യോഗം ഉദ്ഘാടനം ചെയ്തു , കമ്മീഷൻ വൈസ് ചെയർമാനും പുനലൂർ രൂപത അധ്യക്ഷനുമായ ഡോ. സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ . തോമസ് തറയിൽ , അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ . ജിജു അറക്കത്തറ , പ്രവാസി കമ്മീഷൻ റീജണൽ സെക്രട്ടറി ഫാ. വിൻസൻറ് ലിനു എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ വൈദികരും തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു.
കൊച്ചി: ചെറായി മുനമ്പം തീരദേശഭൂമിയിലെ വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കുക പ്രദേശവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി നടത്തപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ സമ്മേളനത്തിന് മുന്നോടിയായി കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് പള്ളിപ്പുറം മാണിബസാറിൽ സംഘടിപ്പിക്കപ്പെട്ടു. കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡൻറ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ച യോഗം കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. വഖഫ് നിയമങ്ങളുടെ പേരിൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നത് മുനമ്പം കടപ്പുറം പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും ഭരണഘടനാപരമായ എല്ലാ ആനുകൂല്യങ്ങളും ഈ ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് ലഭ്യമാകണമെന്നും അദ്ദേഹം പ്രസ്താവിക്കുകയും വഖഫ് ഭൂമിയിലെ ഇതുവരെയുള്ള മുഴുവൻ പ്രശ്നങ്ങളും ഉൾപ്പെടുത്തി വിഷയാവതരണവും അദ്ദേഹം നടത്തുകയുണ്ടായി . കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ സന്ദേശം നൽകി. രൂപതാ ഭാരവാഹികളായ ഷിഫ്നാ ജീജൻ, പോൾ ജോസ്, ആൽഡ്രിൻ ഷാജൻ ,ജീവൻ ജോസഫ് ,ഹിൽന പോൾ എന്നിവർ പ്രസംഗിച്ചു.…
വരാപ്പുഴ: സമ്പൂർണ്ണ ബൈബിളിൻ്റെ കയ്യെഴുത്തുപ്രതി മൂന്നാം തവണയും തയ്യാറാക്കിയിരിക്കുകയാണ് വരാപ്പുഴ ബസിലിക്ക ഇടവകാംഗമായ സിബി സാംസൺ. ഇത്തവണ 450 ദിവസങ്ങൾകൊണ്ടാണ് സിബി സ്വന്തം കൈപ്പടയിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയത്. ബൈബിളിൻ്റെ പ്രകാശനകർമ്മം സെപ്റ്റംബർ 29 ഞായറാഴ്ച വരാപ്പുഴ ബസിലിക്ക ദൈവാലയത്തിൽ റെക്ടർ ഫാ. ജോഷി കൊടിയന്തറയുടെ സാന്നിദ്ധ്യത്തിൽ ഫാ. ഡേവിഡ് നിർവ്വഹിച്ചു. സിബിയുടെ ഭർത്താവ് വരാപ്പുഴ പങ്കേത്ത് സാംസൺ, മകൾ വിനയ സാംസൺ.
Subscribe to Updates
Get the latest creative news from FooBar about art, design and business.