- ലോകത്തിലെ ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളുടെ ലിസ്റ്റ്: ആദ്യ പത്തിൽ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ
- വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സംഘവും നാളെ യുഎസ് സന്ദർശിക്കും
- നീതി, ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യം_പാപ്പാ
- അന്താരാഷ്ട്ര സമാധാന ദിനം
- അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ ഇടവകയിൽ ലെയോ പാപ്പ ദിവ്യബലി അര്‍പ്പിക്കും
- ഗാസയിൽ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം.
- ഇന്ന് ലോക അൽഷിമേഴ്സ് ദിനം
- സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
Author: admin
നിക് ബാര്‍കോവിന്റെ നോവലിനെ ആധാരമാക്കി റോള്‍ഫ് ഷൂബെലിന്റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് ‘ഗ്ലൂമി സണ്‍ഡേ’. പ്രസിദ്ധമായ ഹംഗേറിയന്‍ ‘സൂയിസൈഡ് സോങ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗാനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ഹംഗറിയിലാണ് കഥ പ്രധാനമായും ആവിഷ്‌കരിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഹംഗറിയെ വലച്ചിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രികോണ പ്രണയ കാവ്യമാണ് ഗ്ലൂമി സണ്‍ഡേ.
കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവാത്മകമായ തുടക്കം കുറിച്ചത് ക്രൈസ്തവരാണ്. വിദേശത്തു നിന്നെത്തിയ ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായത്. അയിത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ വിഭാഗക്കാരേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള സന്മനസും തന്റേടവും അവര്‍ പ്രദര്‍ശിപ്പിച്ചു.
സ്നേഹം എന്ന വാക്കിൽ തുടങ്ങുന്ന പേരിട്ട പതിനെട്ടു ക്രിസ്തീയഗാനങ്ങളുടെ സമാഹാരം ഒരേ ഗായകനും ഒരേ കമ്പനിയും പുറത്തിറക്കിയ അനിതരസാധാരണമായ ചരിത്രം മലയാളം ക്രിസ്തീയഭക്തിഗാനശാഖയിലുണ്ട്.
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) അനുശോചനമറിയിച്ചു. ദീര്‍ഘവീക്ഷണമുള്ള നേതാവും മനുഷ്യസ്നേഹിയുമായിരുന്ന രത്തന്‍ ടാറ്റയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സിസിബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗിനുള്ള സമയം നീട്ടി. ഈ മാസം 25 വരെയാണ് നീട്ടിയത്. നേരത്തെ, സെപ്റ്റംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന തരത്തിലായിരുന്നു സമയപരിധി. എന്നാല്‍ 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി ജി.ആര്. അനില്‍ സമയപരിധി നീട്ടിയെന്ന് അറിയിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ളവരുടെ കാര്‍ഡുകളുടെ ഇ-കെവൈസി അപ്ഡേഷന് തുടങ്ങിയത്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.
ടെൽ അവീവ്: ഗാസയിലും ലെബനാനലും അക്രമണം ശക്തമാകുന്നതിനിടെ ഇസ്രയേലിന് പിന്തുണ ആവർത്തിച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫോൺ സംഭാഷണം നടത്തി. അരമണിക്കൂറോളമാണ് ഇരുവരുടേയും സംഭാഷണം നീണ്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കമല ഹാരിസും നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്നായിരുന്നു വിശദീകരണം. ആക്രമണത്തിന് ഇസ്രയേൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായുളള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല ഹാരിസും അറിയിച്ചിരുന്നു. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
മുംബൈ: രത്തൻ ടാറ്റയുടെ മൃതദേഹം മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തോടെ മുംബൈ എന്‍സിപി ഓഡിറ്റോറിയത്തില്‍ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്ന് വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. നാലിന് ശേഷം വര്‍ളി ശ്മശാനത്തിലാണ് സംസ്കാരം. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി രത്തന്‍ ടാറ്റ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പര്‍ശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ്. തൻ്റെ ബിസിനസിൽ ഉയരങ്ങൾ കീഴടക്കി ജൈത്ര യാത്ര തുടങ്ങുമ്പോഴും അദ്ദേഹം തൻ്റെയുള്ളിലെ മനുഷ്യ സ്നേഹത്തേയും ദേശസ്നേഹത്തെയും കൈവിടാതെ കാത്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രത്തൻ ടാറ്റ, മുംബൈ ആസ്ഥാനമായ ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. അവിടെ…
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 86 റൺസിന്റെ വമ്പൻ ജയമാണ് ആതിഥേയർ കുറിച്ചത്. 34 പന്തിൽ 74 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിന് അടിത്തറയിട്ട നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റും നേടി ജയത്തിൽ നിർണായക പങ്കുവഹിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരുക്കിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ മുട്ടിടിച്ച ബംഗ്ലാദേശുകാർക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 39 പന്തിൽ 41 റൺസെടുത്ത മഹ്മൂദുല്ലക്ക് മാത്രമാണ് ബംഗ്ലാ നിരയിൽ പിടിച്ചുനിൽക്കാനായത്. നിതീഷ് കുമാർ റെഡ്ഡിയും വരുൺ ചക്രവർത്തിയുമാണ് മികച്ചുനിന്നത്. അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ്ക് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് നേടി. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ഹൈദരാബാദിൽ നടക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.