Author: admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നാണ് നിര്‍ദേശം.

Read More

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് തുടങ്ങും. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഈ മാസം ഏഴിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്.

Read More

റായ്പൂര്‍: ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന 12 നക്‌സലുകളെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം.ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ സൂചിപ്പിച്ചു. വധിച്ച മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More

കോട്ടയം: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവൻ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു . ആർച്ച് ബിഷപ്പ് തോമസ് തറയിലാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത് . ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്ന് സഭ സര്‍ക്കുലറിൽ ആരോപിക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ?. കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കനത്തപ്രതിസന്ധി നേരിടുകയാണ്. അധ്യാപക- അനധ്യാപക നിയമനങ്ങൾ വിവിധ കാരണത്താൽ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ കണ്ണിൽ കാണുകയാണെന്നും സര്‍ക്കുലറിൽ വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്. അടുത്ത ശനിയാഴ്ച അവകാശ പ്രഖ്യാപന സമ്മേളനവും…

Read More

വെള്ളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിൽ വൈദ്യുതി കണക്ഷൻ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആറുകാണി ജനകീയ സമിതിയും തെക്കൻ കുരിശുമല വികസന സമിതിയും സംയുക്തസമിതിയും ചേർന്ന് ആറു കാണിയിൽ ധർണ സംഘടിപ്പിച്ചു. തമിഴ് നാട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി സെക്രട്ടറി ആമോസ് ധർണ ഉദ്ഘാടനം ചെയ്തു. തമിഴ് നാട് സർവ്വകക്ഷി കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പത്തു കാണി എസ്. ജ്ഞാന ദാസ് അധ്യക്ഷത വഹിച്ചു. ടി.എൻ.എം.എസ്. തമിഴ് നാട് സംസ്ഥാന വൈസ് പ്രവിഡന്റ് അഡ്വ. നെൽസൺ മുഖ്യ സന്ദേശം നൽകി. എം.ഡി.എം.കെ. കന്യാകുമാരി ജില്ലാ സെക്രട്ടറി ഹൈഡൻ സോണി, കടയാലുംമൂട് എം.മണി, ലൂയീസ് ഉപദേശി, എസ്.ബാലരാജ്, തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പ്രസംഗിച്ചു. തെക്കൻ കുരിശുമല അസിസ്റ്റന്റ് ഡയറക്ടർ ഫാ. അരുൺ പി. ജിത്ത്, ആറുകാണി ഇടവക വികാരി ഫാ. റ്റോജി പറമ്പിൽ എന്നിവർ സംബന്ധിച്ചു.തെക്കൻ കുരിശുമലയിൽ വൈദ്യുതി കണക്ഷൻ നൽകുക, ക്കൈൻകുരിശുമയിലെ കാണിക്കപ്പെട്ടി തകർത്ത…

Read More

കൊച്ചി : കേരള സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക അമ്പത് ശതമാനമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പ്രതിഷേധ പോസ്റ്റ് കാർഡുകൾ അയച്ചു . എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും ആദ്യ പ്രതിഷേധ പോസ്റ്റ്കാർഡ് അയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് കാമ്പയിൻ ഉത്‌ഘാടനം ചെയ്തു . അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രതിഷേധ പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയച്ച് പ്രതിഷേധം രേഖപ്പെടുത്തിയതെന്നും മേഖല,യൂണിറ്റ്, തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ട‌ർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, വൈപ്പിൻ മേഖല പ്രസിഡന്റ് റൂബൻ മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.

Read More

വെരി റവ. മോൺ. ഡോ. ഡി. സെല്‍വരാജനെ നെയ്യാറ്റിന്‍കര രൂപതയുടെ സഹബിഷപ്പായി (പിന്‍തുടര്‍ച്ചാവകാശമുളള ബിഷപ്പായി) ഫ്രാന്‍സിസ്പാപ്പ നിയമിച്ചു. നിലവില്‍ നെയ്യാറ്റിന്‍കര റീജിയണല്‍ കോ-ഓർഡിനേറ്ററും രൂപതയുടെ ജൂഡീഷ്യല്‍ വികാറുമാണ് മോൺ. ഡി. സെല്‍വരാജന്‍.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പകല്‍ സമയത്ത് താപനിലയില്‍ വര്‍ദ്ധനവിന് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 11 മുതല്‍ ഉച്ചക്ക് 3വരെ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ അധിക താപനിലക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

Read More

ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബിജെപി. പത്ത് വർഷമായി ഡൽഹി ഭരിക്കുന്ന എഎപിയെ തൂത്തെറിഞ്ഞാണ് ബിജെപിയുടെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വോട്ടെണ്ണി തീര്‍ന്നു. 70ല്‍ 48 സീറ്റുകള്‍ സ്വന്തമാക്കി ബിജെപിയുടെ വമ്പന്‍ തിരിച്ചു വരവാണ് അന്തിമ ഫലം വരുമ്പോള്‍ ഉറപ്പാകുന്നത്. ശേഷിക്കുന്ന 22 സീറ്റുകള്‍ എഎപിയും ജയിച്ചു. കോണ്‍ഗ്രസ് ഇത്തവണയും പൂജ്യം സീറ്റില്‍ തന്നെ. കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനു ശേഷം ഡല്‍ഹി ബിജെപി ഭരിക്കും. 45.91 ശതമാനം വോട്ട് വിഹിതവുമായാണ് ബിജെപി ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചത്. വന്‍ പരാജയം സംഭവിച്ചെങ്കിലും എഎപിയുടെ വോട്ട് വിഹിതം 43.56 ശതമാനമുണ്ട്. ബിജെപിയുമായി 2.35 ശതമാനം മാത്രമാണ് വ്യത്യാസം. വിജയത്തിനൊപ്പം വോട്ട് വിഹിതത്തില്‍ ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കായി. 38.51 ശതമാനം വോട്ട് വിഹിതമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായിരുന്നത്. ഇത്തവണ 7.4 ശതമാനം വോട്ട് വിഹിതം വര്‍ധിച്ചു.

Read More

ഡെറാഡൂണ്‍: ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ കേരളം ചാംപ്യന്മാര്‍. ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം സ്വര്‍ണം നേടിയത്. 28 വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ ഗെയിംസില്‍ പുരുഷ ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്.  53ാം മിനിറ്റില്‍ എസ് ഗോകുല്‍ ആണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്.

Read More