- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
ജൂൺ 13, 14 ദിവസങ്ങളിൽ രാത്രിയിൽ ആണ് ആക്രമണം ഉണ്ടായത്. കാത്തോലിക് മിഷന്റെ സംരക്ഷണയിൽ ആയിരയിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളും പരസ്‌പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്‌ച രാത്രിയും ഇന്നലെ രാവിലെ യുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആ ക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.
കോട്ടയം: മഴകനത്തതോടെ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്കൂളുകൾക്കും അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ എന്നിവയ്ക്കു മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്തും വയനാട്ടിലും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത പൂനെ: ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇന്ദ്രായണി നദിക്കു കുറുകെയുള്ള പാലം തകർന്നു . വീതി കുറഞ്ഞ ഒരു നടപ്പാലമാണ് തകർന്നത്. പാലത്തിൽ ഒരുസ്ഥലത്ത് ഒരേസമയം 125 പേരുണ്ടായിരുന്നെന്നും, ഇതാണ് പാലം തകർന്നു വീഴാൻ കാരണമായതെന്നും ദെഹു റോഡ് കന്റോൺമെന്റ് മുൻ വൈസ് പ്രസിഡണ്ട് രഘുവീർ ഷേലാർ പറഞ്ഞു . പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത. ഇരുപതിലധികം ആളുകൾ ഒഴുകിപ്പോയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിനോദസഞ്ചാരികളാണ് ഓ ഴുക്കിൽ പെട്ടവർ അധികവും . മുപ്പത്തിരണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.നാലോ അഞ്ചോ പേർ പാലത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നതായും സംശയമുണ്ട് . സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി മഹാരാഷ്ട്ര അജിത് പവാർ. ഇന്ദ്രയാനി പാലം തുരുമ്പു പിടിച്ചതായിരുന്നുവെന്നും അതിനുമുകളിൽ നിരവധി പേർ കയറിയതാകാം അപകട കാരണമെന്നും അദ്ദേഹം പറഞ്ഞു എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.
കൊച്ചി : പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്‍കിയ പരാതികളില്‍ സ്കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും അത് പുനസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രീമെട്രിക് സ്കോളർഷിപ്പ് 9, 10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയും അവഗണന തന്നെയെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയത്. 17.10. 2023 ല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ…
കൊച്ചി: ലൂർദ് ആശുപത്രി ബ്ലഡ് സെന്ററിന്റെയും ലൂർദ് കോളേജ് ഓഫ് നേഴ്സിംഗിന്റെയും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും, സെന്റർ സ്‌ക്വയർ മാളിന്റെയും സഹകരണത്തോടെ എറണാകുളം സെൻ്റർ സ്ക്വയർ മാളിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഈ വർഷത്തെ രക്തദാന ദിന സന്ദേശമായ “രക്തം നൽകൂ, പ്രതീക്ഷ നൽകൂ – ഒരുമിച്ച് നമുക്ക് ജീവൻ രക്ഷിക്കാം”എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനൂപ് ചാക്കോ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ലാബ് ഇൻചാർജ് സിസ്റ്റർ ജോത്സ്ന, കൊച്ചിൻ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ് സലിം ഷുക്കൂർ, സെക്രട്ടറി ഷംസു യാക്കുബ്, സെന്റർ ഹെഡ് ശ്രീ. ബ്ലിസ്സൺ ആന്റണി, സിസ്റ്റർ ജോത്സ്ന, കോർഡിനേറ്റർ വാഹിത, സെന്റർ സ്‌ക്വയർ മാൾ ടെക്നിക്കൽ മാനേജർ പോൾ, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് നാസീം എന്നിവർ സംസാരിച്ചു . ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ലൂർദ് നഴ്സിംഗ് കോളേജിലെ വിദ്യാത്ഥികളുടെ ഫ്ലാഷ് മോബും, ക്ലാസ്സും ഇതിനോടനുബന്ധിച്ച്…
ആലപ്പുഴ : രൂപതാ കേരള ലാറ്റിൻകത്തലിക് വിമൻസ് അസോസിയേഷൻ (KLCWA) സ്ഥാപക ദിനാഘോഷവും ആനിമസ്ക്രീൻ ജന്മദിനാചരണവും നടത്തി. മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി അങ്കണത്തിൽ രൂപത പ്രസിഡന്റ് സോഫിരാജു പതാക ഉയർത്തി. അഡ്വ. റെയ്‌നി.എം. കുര്യാക്കോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.രൂപത പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാദർ ഫ്രാൻസിസ് കൊടിയനാട്, KLCWA രൂപതാ ഡയറക്ടർ സിസ്റ്റർ അംബി ലിയോൺ, മേരി ഗീതാ ലിയോൺ,ഫാദർ ആൻസൺ, സവിതാഷിബു, മേയ്ബിൾ എന്നിവർ പ്രസംഗിച്ചു.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വേച്‌ഛാ ഭരണത്തിനെതിരെ ‘നോ കിംഗ്സ്’ പ്രതിഷേധം അമേരിക്കയിൽ വ്യാപകം . വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് ആതിഥേയത്വം വഹിക്കുന്ന സൈനിക പരേഡിനെതിരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ . പതിവിൽനിന്ന് വ്യത്യസ്തമായി നിയമനിർമ്മാതാക്കളും യുഎസ് യൂണിയൻ നേതാക്കളുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ന്യൂയോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ജനക്കൂട്ടമാണ് ട്രംപിനെതിരെ സംഘടിച്ചിരിക്കുന്നത്. ട്രംപിനെ വിമർശിക്കുന്ന പ്ലക്കാർഡുകളും മുദ്രാ വാക്യങ്ങളും ഇതിനോടകം പലയിടങ്ങളിലും ഉയർന്നുകഴിഞ്ഞു . ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചൽസിലും പ്രതിഷേധം ശക്തമാണ് . യുഎസ് ആർമിയുടെ 250-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക പരേഡ് സംഘടിപ്പിക്കുന്നത്. ഇന്നലെ ട്രംപിന്റെ ജന്മദിനമായിയിരുന്നു.പ്രതിഷേധ പ്രകടനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഫെഡറൽ കെട്ടിടത്തിന് സമീപം പ്രതിഷേധക്കാരും നാഷണൽ ഗാർഡ് സൈനികരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ അഞ്ച് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആകെ 2007 പേരാണ് ചികിത്സയിൽ ഉള്ളത്.രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. അതിൽ ഇതുവരെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഡൽഹിയിൽ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് കണക്ക് . ഈ സീസണിൽ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് കൊവിഡ് കണക്കിൽ കാണിക്കുന്നത് .പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങൾ. രോഗികളുടെ വർദ്ധനവ് കണക്കിലെടുത്ത്, കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്‌സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . വിജയ് രൂപാണിയുടെ മൃതദേഹം അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് കൊണ്ടുപോകുകയും രാജ്കോട്ടിൽ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്യും. ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‌വിയാണ് മുന്‍ മുഖ്യമന്ത്രിയെ തിരിച്ചറിഞ്ഞതായി അറിയിച്ചത്.മുൻ മുഖ്യമന്ത്രിയുടേതടക്കം 31 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത് . ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ബിജെ മെഡിക്കൽ കോളജ് പ്രൊഫ. ഡോ. രജനീഷ് പട്ടേൽ പറഞ്ഞു. 12 പേരുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. മൂന്ന് ദിവസം മുമ്പ്, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് വിമാനം മിനിറ്റുകൾക്കുള്ളിൽ സമീപത്തുള്ള ബിജെ മെഡിക്കൽ കോളജിന് മുകളിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത് . സംഭവത്തിൽ രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉൾപ്പെടെ 241 പേർ മരിച്ചു. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ പെട്ടു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
