- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
ന്യൂഡൽഹി: മോദി സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇറാനിലെ അമേരിക്കൻ ബോംബാക്രമണത്തെയും ഇസ്രായേലിൻറെ പ്രകോപനത്തെയും അപലപിക്കാൻ തയാറാകാത്തത്തിലാണ് പ്രതിഷേധം . ഇറാനിൽ സമാധാന ശ്രമങ്ങൾ നടത്തുവെന്ന യു.എസ് പ്രസിഡൻറ് ട്രംപിൻറെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഇറാനുമായി അടിയന്തരമായി നയതന്ത്ര ചർച്ചയിൽ ഏർപ്പെടാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇറാനുമായി ഇന്ത്യ നയതന്ത്ര ചർച്ച നടത്തേണ്ടതിൻറെ അനിവാര്യതയെക്കുറിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഊന്നിപ്പറയുകയാണ്. ഇതുവരെ കാണിച്ചതിനേക്കാൾ ധാർമിക സ്ഥൈര്യം മുന്നോട്ടുവെക്കാൻ ഇന്ത്യൻ സർക്കാറിനാകണം. യു.എസ് ബോംബാക്രമണത്തെയോ ഇസ്രായേലിൻറെ പ്രകോപനത്തെയോ അപലപിക്കാൻ മോദി സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഗസ്സയിൽ ഫലസ്തീനികളെ വംശഹത്യ നടത്തുന്നതിലും സർക്കാർ മൗനം പാലിക്കുകയാണ്” -ജയ്റാം രമേശ് എക്സിൽ പറയുന്നു .
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും, തീരം സംരക്ഷിക്കാൻ നിലവിലുള്ള കടൽഭിത്തി പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ ആലപ്പുഴ രൂപത കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമവും ധർണയും നടത്തി
ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിന്റെ ‘ട്രൂ ബ്ലൂ’ എന്ന സംഗീത ആല്‍ബത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഹിന്ദു ദേവതയോട് സാദൃശ്യം തോന്നുന്ന വിധത്തില്‍ അർദ്ധ നഗ്നയായി കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
:കൊടുങ്ങല്ലൂർ: കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തിൽ പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ ദിനാഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ് കൊത്തൊലെൻഗോ ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടത്തപ്പെട്ടു. കെ.സി.വൈ.എം പ്രവർത്തകർ വിശുദ്ധ തോമസ് മൂറിൻ്റെ ജീവിതമാതൃക ഉൾക്കൊണ്ട് സമൂഹത്തിൽ നടമാടുന്ന അനീതിക്കെതിരെ പോരാടണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് കൊത്തൊലെൻഗോ ഇടവക വികാരി ഫാ. ജോൺ പോൾ കുരിശിങ്കൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിന് കോട്ടപ്പുറം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം. ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആനിമേറ്റർ സി. മേരി ട്രീസ, സംസ്ഥാന കെ.സി.വൈ.എം അഡ്വൈസറി കൗൺസിൽ മെമ്പർ ജെസ്സി ജെയിംസ്, ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, സി. റൂബി, അവിനാശ്, അമോസ് മനോജ്, ഷിഫ്ന ജീജൻ, അനഘ ടൈറ്റസ്, ഡാനിയേല റോസ്, ആൽബിൻ എന്നിവർ സംസാരിച്ചു.
എഴുപുന്ന: അന്താരാഷ്ട്ര മയക്കുമരുന്ന് ദിനമായ ജൂൺ 26 ന് ശേഷം വരുന്ന ഞായറാഴ്ച ജൂൺ 29 ഞായറാഴ്ച വൈകുന്നേരം 4 ന് KLCA എഴുപുന്ന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മയക്ക്‌മരുന്ന് വിരുദ്ധ റാലി സംഘടിപ്പിയ്ക്കും. ആലോചനാ യോഗത്തിൽ KLCA യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വികാരി റവ ഫാ രാജു കളത്തിൽ , സഹ വികാരി റവ ഫാ ബിബിൻ ആന്റണി അരേശ്ശേരിൽ , KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിജു ജോസി കരുമാഞ്ചേരി , KLCA യൂണിറ്റ് ട്രഷറർ ശ്രീ ടോണി വില്യംസ് പണിക്കാവീട് എന്നിവർ പ്രസംഗിച്ചു. KLCA യൂണിറ്റ് വൈസ് പ്രസിഡന്റ് രാജു ജോസഫ് അഞ്ചുതൈയ്ക്കൽ സ്വാഗതവും , KLCA യൂണിറ്റ് ജനറൽ സെക്രട്ടറി ആഷ്‌ലി ഉമ്മച്ചൻ വലിയതൈയിൽ നന്ദിയും പറഞ്ഞു.
കൊച്ചി :വല്ലാർപാടം ബസിലിക്ക ഇടവക അംഗമായ കെൽവിൻ കെ ജോസഫ് എറണാകുളം ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വല്ലാർപാടം കെസിവൈഎം യൂണിറ്റും ഫാദർ ജെറോം ചമ്മിണിയോടത്തും അഭിനന്ദനങ്ങൾ അറിയിച്ചു, കരീത്തറ വീട്ടിൽ ജോളി ജോസഫിന്റെയും പോളി ഡിക്കുഞ്ഞയുടെയും മകൻ . കെൽവിൻ കെ ജോസഫ് സഹോദരൻ ആൽവിൻ കെ ജോസഫ് നാഷണൽ സുബ്രതോ കപ്പ് ജേതാവുമാണ് സെന്റ് ആൽബർട്ട്സ് ഹൈസ്കൂൾപത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
നിലമ്പൂർ :നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു .11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം എല്‍ഡിഎഫ് കോട്ടകളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം പഞ്ചായത്തിലും തിരിച്ചടിയേറ്റു . വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. സ്വരാജിന്‍റെ വീടിരിക്കുന്ന പോത്തുകല്‍ പഞ്ചായത്തില്‍ ഷൗക്കത്ത് 425 വോട്ടിന്‍റെ ലീഡ് നേടി. നിലമ്പൂരില്‍ തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തിയ യു.ഡി.എഫ്. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ലീഡ് നേടിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം ആരംഭിച്ചു . 2016നു ശേഷം ആദ്യമായാണ് യു ഡി എഫ് നിലമ്പൂർ മണ്ഡലത്തിൽ വിജയിക്കുന്നത്.എൽ ഡി എഫിനും സ്വതന്ത്രനും സിറ്റിങ് എം എൽ എയുമായിരുന്ന പി വി അൻവറിനും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് 66660 വോട്ടും യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 77737 വോട്ടും ലഭിച്ചു. പി വി അൻവർ 19760 വോട്ടുകൾ…
സിറിയ : സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിയിൽ നടന്ന ചാവേറാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയൻ സർക്കാർ അറിയിച്ചു. ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തവർ തിങ്ങിനിറഞ്ഞ ഒരു ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഒരു ചാവേർ ബോംബർ വെടിയുതിർക്കുകയും തുടർന്ന് ഒരു സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസിന്റെ പ്രാന്തപ്രദേശത്തുള്ള ഡ്വീലയിലെ മാർ ഏലിയാസ് പള്ളിക്കുള്ളിലാണ് ആക്രമണം നടന്നത് . മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സംസ്ഥാന മാധ്യമമായ സന റിപ്പോർട്ട് ചെയ്തു. ബ്രിട്ടൻ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് കുറഞ്ഞത് 19 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പറഞ്ഞെങ്കിലും കൃത്യമായ എണ്ണം നൽകിയില്ല. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്‌റാൻ : ഇറാനെതിരെയുള്ള അമേരിക്കൻ ആക്രമണത്തിന് പിന്നാലെ വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഏഷ്യൻ വിപണികൾ ഇടിയുകയും ചെയ്തിട്ടുണ്ട് . ലോകത്തെ 20 ശതമാനം എണ്ണ ടാങ്കർ നീക്കമുള്ള ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കവും എണ്ണ വില കൂടുന്നതിന് കാരണമാണ്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്.ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാൻ. എണ്ണവില ഇപ്പോൾ രണ്ട് ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ അഞ്ച് മാസത്തെ ഉയർന്ന വിലയാണിത്.യുഎസ് ക്രൂഡ് ഓയിൽ 2.8 ശതമാനം ഉയർന്ന് 75.98 ഡോളറിലെത്തി.ഇറാൻ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നതായാണ് കണക്ക് . ബാക്കിയാണ് ആഭ്യന്തര ഉപഭോഗത്തിനായി സൂക്ഷിക്കുന്നത്.
ബഹ്‌റൈൻ: ഇറാനിലെ അമേരിക്കൻ ആക്രമണം കനത്തതോടെ ഗൾഫ് രാജ്യങ്ങൾ ജാഗ്രതയിലായി. ബഹ്റൈനിൽ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട് . കെട്ടിടങ്ങളിൽ ഷെൽട്ടർ ഒരുക്കാൻ കുവൈത്ത് സർക്കാരും നിർദേശം നൽകിയിട്ടുണ്ട് . ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങളാണ് അവരുടെ ജാഗ്രതയ്ക്ക് കാരണം. യു.എസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ പ്രത്യാക്രമണം ഉണ്ടാകുമെന്ന കരുതലിലാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. ജനങ്ങൾ രാജ്യത്തെ പ്രധാനറോഡുകൾ ഉപയോഗിക്കുന്നതിന് ബഹ്റൈൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് . സർക്കാർ ജീവനക്കാരിൽ എഴുപതുശതമാനത്തിന് വർക്ക് ഫ്രം ഹോം സംവിധാനം ഏർപെടുത്തിയിട്ടുമുണ്ട് . സൗദിയും ജാഗ്രതാനിർദേശം നൽകിയെന്നാണ് വിവരം . അമേരിക്കൻ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ പറഞ്ഞു . സംഘർഷം മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാനിൽ ആണവച്ചോർച്ചയ്ക്കുള്ള സാധ്യതയും ഗൾഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്. ഇറാനെ ആക്രമിച്ച യു.എസ്. നടപടിക്കെതിരെ റഷ്യയും രംഗത്തെത്തി. ഇത് ഉത്തരവാദിത്തമില്ലാത്ത നടപടിയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് റഷ്യ അപലപിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
