- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
Kochi: 2025 കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ, കേരള ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദം കൊച്ചി രൂപതയിലെ 51 ഇടവകകളിലേക്കും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം കൊച്ചി രൂപത ആവിഷ്കരിച്ചിരിക്കുന്ന യുവജീവനാദം പദ്ധതി 2025ൻ്റെ ഉദ്ഘാടനം കെ.സി.വൈ.എം-ൻ്റെ സ്വർഗീയ മധ്യസ്ഥനായ വി.തോമസ് മൂറിൻ്റെ ദിനത്തിൽ _തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവെച്ച്_, പോസ്റ്റർ പ്രകാശനം ചെയ്ത് കൊണ്ട് ജീവനാദം ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര നിർവ്വഹിച്ചു. കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന, യൂണിറ്റിനെ പ്രതിനിധീകരിച്ച് കൊണ്ട് പോസ്റ്റർ ഏറ്റുവാങ്ങി. _യുവജീവനാദം പദ്ധതിയുടെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ രൂപതയിലെ 51 ഇടവകകളിലും നടത്തപ്പെടുന്നതാണ് എന്ന് കെ. സി.വൈ.എം കൊച്ചി രൂപത ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇന്ന് രാവിലെ കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. മന്ത്രിമാരും പൊതുപ്രവർത്തകരും വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു . ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിലാണ് . ഇന്നലെ അമ്മയുടെ ഡിഎൻഎ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. സർക്കാർ ജോലിയിൽ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് അതിന്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.
കോഴിക്കോട്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മൂർച്‌ഛിക്കേ തുടരുന്നതിനിടെ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രകൾ പ്രതിസന്ധിയിലായി. ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചിട്ടതോടെ യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടച്ചു . ഇത് കേരളത്തെയും വലിയ തോതിൽ ബാധിച്ചുകഴിഞ്ഞു . കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് യാത്ര ഏറെക്കുറെ സ്‌തംഭിച്ച അവസ്ഥയിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെല്ലാം കുടുങ്ങിയിരിക്കുകയാണ്. കരിപ്പൂരിൽ നിന്നുള്ള പത്ത് വിമാനസർവീസുകളാണ് തുടർച്ചയായി റദ്ദാക്കിയത്. ഇന്ന് രാവിലെ 8:15ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം റദ്ദാക്കി. 8:50 ന് പുറപ്പെടേണ്ടിയിരുന്ന ദോഹ എയർ ഇന്ത്യ എക്‌സ്‌പ്രസ്, 9:10ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്, 2:40 ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം, 2 50ന് റാസൽഖൈമയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം, രാത്രി 8:25ന് റിയാദിലേക്ക് യാത്രതിരിക്കുന്ന…
ഹൈദരാബാദ്: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ആം ആദ്‌മി പാർട്ടിക്കും വിജയം. ബിജെപിയും തൃണമൂൽ കോൺഗ്രസും ശക്തികേന്ദ്രങ്ങൾ നിലനിർത്തി. ജൂൺ 19 നാണ് കേരളത്തിലുൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ യുഡിഎഫിൻ്റെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. സിപിഎം സ്ഥാനാർഥി എം സ്വരാജിനെ 11,077 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ കാഡിയിൽ ബി ജെ പി യിലെ രാജേന്ദ്രകുമാർ ചാവ്ഡ 39,452 വോട്ടുകൾക്ക് കോൺഗ്രസിൻ്റെ രമേശ് ചാവ്ഡയെ പരാജയപ്പെടുത്തി.രാജേന്ദ്രകുമാറിന് 99,742 വോട്ടുകൾ ലഭിച്ചു. രമേശ് ചാവ്ഡെ 60,290 വോട്ടുകൾ നേടി. ഗുജറാത്തിലെ വിസവദർ മണ്ഡലത്തിൽ എഎപി വൻ മുന്നേറ്റം നടത്തി. എഎപി യുടെ ഗോപാൽ ഇറ്റാലിയ ബിജെപിയുടെ കിരിത് പട്ടേലിനെ 17,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഗോപാൽ ഇറ്റാലിയ 75,942 വോട്ടുകൾ നേടിയപ്പോൾ കിരിത് പട്ടേൽ 58,388 വോട്ടുകൾ നേടി. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ എഎപി കോൺഗ്രസിൻ്റെ ഭരത് ഭൂഷൺ ആഷുവിനെ 10,000…
ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളത്തിനുനേരെ ഇറാന്റെ ആക്രമണം. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ദോഹയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു.അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്നും ഇറാൻ അറിയിച്ചു. അമേരിക്കയ്ക്കെതിരെ “ഓപ്പറേഷൻ ബഷാരത് അൽ ഫത്ത്’ തുടങ്ങിയെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി.
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘഷത്തെത്തുടർന്ന് ഇസ്രയേലിൽനിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും. ഇസ്രയേലിൽനിന്നും ജോർദാനിൽ എത്തിച്ചശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിക്കുന്നത്. ഇറാനിൽനിന്നും രണ്ട് വിമാനങ്ങളാണ് ഇന്ന് ഡൽഹിയിലെത്തുക. മൂന്ന് വിമാനങ്ങളിലുമായി ഇരുപതോളം മലയാളികൾ ഉണ്ടെന്നാണ് അറിയുന്നത് . ഇറാനിൽനിന്നും ഇതുവരെ രണ്ട് മലയാളിൽ ഉൾപ്പെടെ 1713 പേരെയാണ് ഒഴിപ്പിച്ചത്.
കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ യു.ഡി. എഫിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം.
ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നതായി കെസിബിസി ജാഗ്രത കമ്മീഷൻ.
കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ യോഗം കെ. സി. വൈ. എം കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ അനുസ്മരണ യോഗം കെ. സി. വൈ. എം കൊച്ചി രൂപത സംഘടിപ്പിച്ചു. കെ. ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആൻ്റൺ OSJ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. എം കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കേരള ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദം കൊച്ചി രൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം കൊച്ചി രൂപത ആവിഷ്കരിച്ച യുവജീവനാദം പദ്ധതി 2025ൻ്റെ ഉദ്ഘാടനം ജീവനാദം ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര യോഗത്തിൽ വച്ച് നിർവ്വഹിച്ചു. രൂപത ജോയിന്റ്…
ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
