Author: admin

കൊച്ചി: വരാപ്പുഴ അതിരൂപത അംഗം ഡോ. ജിൻസൺ ജോസഫിന് കുസാറ്റിൽ മത്സ്യ ഉല്‌പന്ന സംരംഭകർക്കുവേണ്ടിയുള്ള പുതിയ ഫെസിലിറ്റി സെൻററിൻറെ ഡയറക്‌ടറായി നിയമനം. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ മത്സ്യ ഉൽപ്പന്ന സംരംഭകർക്കുവേണ്ടി പുതിയ ഫെസിലിറ്റി സെൻററിന് തുടക്കം കുറിച്ചു. സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബസ് എന്നറിയപ്പെടുന്ന പുതിയ സെന്ററിന്റെ ചുരുക്കപേര് കടൽ മത്സ്യത്തെ സൂചിപ്പിക്കും വിധം CE-FISH (സീ ഫിഷ്) എന്നാണ്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം പ്രവർത്തിക്കുന്ന എറണാകുളം ലേക്ക് സൈഡ് ക്യാമ്പസിൽതന്നെയാണ് സീ ഫിഷ് സ്ഥാപിക്കുന്നത്. സെന്റർ പ്രവർത്തനസജ്ജമാക്കുന്നതിനുവേണ്ടി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല പുതിയ സ്ഥലവും 2.7 ലക്ഷം രൂപയും നല്‌കും. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം അധ്യാപകനായ ഡോക്ടർ ജിൻസൺ ജോസഫിനെ സീ ഫിഷിന്റെ പ്രഥമ ഡയറക്ടറായി നിയമിച്ചു. മൂല്യ വർദ്ധ്യത മത്സ്യഉല്‌പന്ന സംരംഭകർക്കു വേണ്ടി ഫെസിലിറ്റി സെൻറർ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ…

Read More

കൊച്ചി : കേരളത്തിലെ വിവിധ രൂപതകളുടെ കെ സി എസ് എൽ ഡയറക്ടർമാരുടെ സംഗമം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പിഒസിയിൽ വച്ച് നടത്തപ്പെട്ടു. കേരള കത്തോലിക്ക വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ രക്ഷാധികാരി ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് സംഗമം ഉദ്ഘാടനം ചെയ്തു. വിശ്വാസം പഠനം സേവനം എന്നീ മുദ്രാവാക്യങ്ങളിലൂടെ വിദ്യാർഥികളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാൻ കെസിഎസ് എൽ എന്ന സംഘടനയ്ക്ക് കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മൂല്യച്യുതി സംഭവിച്ച് വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥി സമൂഹത്തെ ക്രൈസ്തവ മൂല്യങ്ങളിലേക്ക് നയിക്കേണ്ടത് കെസിഎസ്എൽ പ്രസ്ഥാനത്തിൻറെ വലിയ കടമയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറക്കൽ, കെ സി എസ് എൽ സംസ്ഥാന ഡയറക്ടർ ഫാദർ ലിജോ ഓടത്തക്കൽ എന്നിവർ ഡയറക്ടേഴ്സ് സംഗമത്തിന് നേതൃത്വം നൽകി.

Read More

വംശീയ വിഭജനത്തിന്റെ ബഫര്‍സോണ്‍ അതിരുകള്‍ ചോരകൊണ്ട് അടയാളപ്പെടുത്തി, മണിപ്പുരിലെ ഇംഫാല്‍ സമതലപ്രദേശത്തെ മെയ്തെയ് ഹിന്ദു-സനമാഹി ഭൂരിപക്ഷ ജനസമൂഹത്തെയും ചുറ്റുമുള്ള മലമ്പ്രദേശത്തെ കുക്കി-സോ-അമര്‍ ക്രൈസ്തവ ഗോത്രവര്‍ഗ ന്യൂനപക്ഷത്തെയും രണ്ടു ശത്രുരാജ്യക്കാരെപോലെ പരസ്പരം കൊന്നൊടുക്കാന്‍ പകയുള്ളവരാക്കി പരുവപ്പെടുത്തിയ മഹാദുരന്തവാഴ്ചയുടെ കാരണഭൂതന്‍, സംസ്ഥാനത്തെ പ്രഥമ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, ഒടുവില്‍ സ്വന്തക്കാരാല്‍ പരിത്യക്തനായി നാണംകെട്ട് ഭരണഭാരമൊഴിയുന്നത് അവിടെ കഴിഞ്ഞ 21 മാസമായി അറുതിയില്ലാത്ത കലാപക്കെടുതികളുടെ കൊടുംയാതനകള്‍ അനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യര്‍ക്ക് കുറച്ചെങ്കിലും സാന്ത്വനത്തിന് വകയാകും, നാടിന് സമാധാന പ്രത്യാശയ്ക്കുള്ള രാഷ് ട്രീയ വഴിത്തിരിവിനും.

Read More

അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.

Read More

2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സരത്തിലേക്ക് അദ്ദേഹത്തിന്റെ ചിത്രം ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന്, സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും രാജ്യം വിടുന്നത് വിലക്കുകയുണ്ടായി ഇറാന്‍ സര്‍ക്കാര്‍. കൂടാതെ ഫെസ്റ്റിവലില്‍ നിന്നും സിനിമ പിന്‍വലിക്കാന്‍ റസൂലോഫിനെ പ്രേരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിനെ അനുസരിക്കാത്തതിനെത്തുടര്‍ന്ന് റസൂലോഫിനെ എട്ട് വര്‍ഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടു കെട്ടുന്നതിനും ശിക്ഷിച്ചു.

Read More

ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞു. പക്ഷേ, അതിന്റെ ഓളങ്ങള്‍ അടുത്ത് എങ്ങും തീരുമെന്ന് തോന്നുന്നില്ല. ബിജെപി യുടെ വിജയത്തേക്കാള്‍ ഉപരി എഎപിയുടെ പരാജയം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും. ഇനി വരുന്നത് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.

Read More

മലയാള സിനിമാഗാനങ്ങളെ പലരീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. പ്രണയ ഗാനം, വിരഹഗാനം, നൃത്തഗാനം, ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയം, താരാട്ടു പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍ എന്നിങ്ങനെ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വഞ്ചിപ്പാട്ടുകള്‍ അല്ലെങ്കില്‍ തോണിപ്പാട്ടുകള്‍.

Read More

ഛത്തിസ്ഗട്ട്: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ട്രിപ്പിൾ ജമ്പിൽ ഇരട്ട മെഡൽ. നിലവിലെ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ എൻ വി ഷീന ഇത്തവണ വെള്ളി നേടിയപ്പോൾ സാന്ദ്രാ ബാബു കേരളത്തിനായി വെങ്കലം നേടി. 13.19 മീറ്റർ ചാടിയാണ്‌ ഷീന വെള്ളി മെഡൽ സ്വന്തമാക്കിയത്. സാന്ദ്രാ ബാബു 13.12 മീറ്ററും ചാടി. പഞ്ചാബിന്റെ നീഹാരിക വസിഷ്ഠാണ് ട്രിപ്പിൾ ജമ്പിൽ സ്വർണ മെഡൽ സ്വന്തമാക്കിയത്. 13.37 മീറ്ററാണ് നീഹാരിക മറികടന്നത്. സാന്ദ്രാ ബാബു വനിതകളുടെ ലോങ്ജമ്പിൽ വെള്ളി നേടി. നിലവിൽ 12 സ്വർണവും 12 വെള്ളിയും 19 വെങ്കലങ്ങളുമായി 43 മെഡലുകളാണ്‌ ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം. ദേശീയ ​ഗെയിംസിൽ പോൾവാൾട്ടിൽ ദേവ് മീന ന്ഷണൽ റെക്കോർഡ് നേടി. 5.32 മീറ്റർ മറികടന്നാണ് ദേവ് റെക്കോർഡ് സ്വന്തമാക്കിയത്. 5.31 മീറ്റർ എന്ന ശിവ സുബ്രഹ്മണ്യത്തിന്റെ റെക്കോർഡാണ് ദേവ് മറികടന്നത്.

Read More

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുകയാണ്. ഇന്നും പൊന്നിന് വില കുത്തനെ കൂടി. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്നത്.

Read More