Author: admin

കൊച്ചി: പണ്ഡിറ്റ് ജവഹർലാൽ നെഹ്രു പ്രഥമ പ്രസിഡൻ്റായി ന്യൂഡൽഹി ആസ്ഥാനമായി 1952-ൽ സ്ഥാപിതമായ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം എസ്ബിഐ മുൻ ചീഫ് മാനേജർ ഡോ. ഗ്രിഗറി പോളിന് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ വിതരണം ചെയ്തു. നൊമ്പരങ്ങളുടെ ഉഴവുചാലുകൾ (നോവൽ), വി. ദേവസഹായ സന്നിധിയിലേക്ക് ഒരു യാത്രാ സഹായി (യാത്രാവിവരണം), ആറടി മണ്ണിലെ കാണാപ്പുറങ്ങൾ (കഥാസമാഹാരം), യൂറോപ്പിൻ്റെ ഹൃദയഭൂവിലേക്ക് (യാത്രാവിവരണം) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ. ഗ്രിഗറി പോൾ. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ അസ്സോസിയേറ്റ് സെക്രട്ടറി, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി, വോക്സ് നോവ ചീഫ് എഡിറ്റർ, പോണേക്കര വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ്, ബാങ്കേഴ്സ് ക്ലബ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, കേരള സാഹിത്യമണ്ഡലം ഓഡിറ്റർ, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം കൺകറൻ്റ് ഓഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. വിശ്വാസപരിശീലന രംഗത്ത് നാല്പതിലധികം വർഷമായി പ്രവർത്തിക്കുന്നതോടൊപ്പം, വരാപ്പുഴ അതിരൂപത ബിസിസി കമ്മീഷൻ റിസോഴ്സ് പേഴ്സൺ ആയും പ്രവർത്തിക്കുന്നു.…

Read More

വത്തിക്കാൻ: സഭകൾക്ക് വേണ്ടിയുള്ള പരിശുദ്ധ സിംഘാസനത്തിന്റെ കാര്യാലയം പുറപ്പെടുവിച്ച ലേഖനം വഴി പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭാ തിരുക്കർമ്മങ്ങൾ അർപ്പിക്കുന്നതിലുള്ള നിബന്ധനകൾ പ്രസിദ്ധീകരിച്ചു. കാലങ്ങളായി സഭകൾക്കിടയിൽ നിലനിൽക്കുന്ന ചില തെറ്റുധാരണകളും ആശയക്കുഴപ്പങ്ങളും ദൂരീകരിക്കുന്നതിനായി ആണ് ഡിക്രീ പുറപ്പെടുവിക്കുന്നതെന്നും, കാര്യാലയത്തിന്റെ പ്രീഫെക്ട് ആയ കർദിനാൾ ക്ലോഡിയോ ഗുഗറോറ്റി അറിയിച്ചു.പുതിയ നിബന്ധന പ്രകാരം പൗരസ്ത്യ സഭയിലുള്ള വൈദീകർ പാശ്ചാത്യ സഭായിൽ പരിശുദ്ധ ബലി അർപ്പിക്കുബോൾ പരിശുദ്ധ സിംഘാസനത്തിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം, അല്ലാത്ത പക്ഷം അത് നിയമലംഘനം ആയി കണക്കാക്കും. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹത്തിന്റെയോ പ്രത്യേക താൽപ്പര്യത്തിന് വേണ്ടി റീത്തുകളിൽ മാറ്റം വരുത്തുന്നത് ഒഴിവാക്കാനും, അതോടൊപ്പം അജപാലന ദൗത്യം ആവശ്യ സ്ഥലങ്ങളിൽ ഉറപ്പാക്കാനും ഈ നിയമം ഉപകരിക്കും എന്നും വ്യക്തമാക്കുന്നുണ്ട്. സ്വന്തം റീത്തുകളിൽ ഉള്ള വിശ്വാസികൾക്ക് വേണ്ടി ആണ് പ്രധാനമായും പൗരസ്ത്യ സംഭവ വൈദീകർ സേവനം ചെയ്യേണ്ടതെന്നും, സാമ്പത്തീക നേട്ടം മാത്രം ലക്ഷ്യമാക്കി ലത്തീൻ സഭാ ദേവാലയങ്ങളിൽ സേവനം ചെയ്യുന്നത് അവരുടെ സഭ…

Read More

തിരുവനന്തപുരം: മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

വയനാട്: മുണ്ടക്കൈയിൽ നാട്ടുകാരുടെ പ്രതിഷേധം. മഴ ശക്തമായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താൻ വൈകിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ബെയ്‌ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധം .ബെയ്‌ലി പാലത്തിൻ്റെ മറുകരയിൽ ഉള്ള തോയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയർഫോഴ്സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു . സ്ഥലത്ത് തടിച്ച് കൂടിയ സമീപവാസികളെ ബെയ്‌ലി പാലത്തിലൂടെ കടത്തിവിടാൻ പൊലീസ് തയ്യാറാകാത്തതിലും നാട്ടുകാർ ബഹളം വച്ചു. ഇതിനിടെ പുഞ്ചരിമട്ടത്തോ പരിസരത്തോ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരമില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം . ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായി മഴയുണ്ട് .

Read More

ന്യൂഡൽഹി: ഒടുവിൽ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്രം നിമിഷത്തിന് തുടക്കം. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ആക്സിയം-4 പുറപ്പെട്ടു . ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത് . ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ‌എസ്‌ആർ‌ഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്. കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്ന് സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റി​ൽ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ലാ​ണ് യാ​ത്ര. ജൂ​ൺ 26ന് ​വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ നാ​ലം​ഗ ദൗ​ത്യ സം​ഘ​വു​മാ​യി ഡ്രാ​ഗ​ൺ പേ​ട​കം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തും. പ​തി​നാ​ല് ദി​വ​സ​ത്തെ ദൗ​ത്യ​മാ​ണ് ആ​ക്സി​യം ല​ക്ഷ്യ​മി​ടു​ന്ന​ത്,

Read More

കൽപറ്റ: വീണ്ടും വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി.വ്യാപകമായ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് മനസ്സിലാക്കുന്നത് . ബെയ്‌ലി പാലത്തിന് സമീപം കനത്ത കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ വെള്ളത്തിലൂടെ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാട്ടുകാർ പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണെന്ന് ചൂരൽമല പ്രദേശവാസി പറഞ്ഞു. ഇന്നും ശക്തമായ മഴയാണ്. ഇപ്പോൾ ഉരുൾ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാ​ഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ റോഡ് ബ്ലോക്കായി. നിലവിൽ ബെയ്ലി പാലം കടക്കാനാവാത്ത സ്ഥിതിയാണ്. എല്ലാവരും സുരക്ഷിതരാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല .

Read More

ആഗോള കത്തോലിക്കാ സഭയ്ക്ക് 174 പുതിയ രക്തസാക്ഷികൾ കൂടി ഉണ്ടായിരിക്കുന്നു. ഈ സംഭവം ക്രിസ്തീയ വിശ്വാസത്തിന്റെ ദൃഢതയ്ക്കും, പീഡനങ്ങളെ അതിജീവിച്ച് വിശ്വാസത്തിന് വേണ്ടി നിലകൊണ്ടവരുടെ ഓർമ്മയ്ക്കും ഒരു വലിയ സാക്ഷ്യമാണ്. നാസി ക്യാമ്പുകളിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും ക്രിസ്തുസാക്ഷ്യത്തെപ്രതി രക്തം ചൊരിഞ്ഞ 174 പേരെ സഭയുടെ രക്തസാക്ഷികളായി ലെയോ പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ ധീരരുടെ ഓർമ്മ സഭയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. പുതിയ രക്തസാക്ഷികളിൽ ഭൂരിഭാഗവും 20-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന ക്രൂരമായ പീഡനങ്ങളിലാണ് തങ്ങളുടെ ജീവൻ ഹോമിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ക്യാമ്പുകളിൽ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ടവരും, 1930-കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കൊല്ലപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഈ പ്രഖ്യാപനം ആഗോള കത്തോലിക്കാ സഭയ്ക്ക് വലിയൊരു ആത്മീയ ഉത്തേജനമാണ് നൽകുന്നത്. വിശ്വാസത്തിനുവേണ്ടി ജീവൻ വെടിഞ്ഞവരുടെ ത്യാഗം സഭയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെടും. രക്തസാക്ഷികളുടെ ഓർമ്മദിനങ്ങൾ സഭയുടെ ആരാധനാക്രമത്തിൽ…

Read More

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജർമൻ വമ്പൻമാരായ ബയേണിന് പരാജയം . പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ബയേണിനെ തോൽപ്പിച്ചത് . ഈ വിജയത്തോടെ ഗ്രൂപ്പ് സി യിലെ ചാമ്പ്യൻമാരായി ബെൻഫിക്ക. മത്സരത്തിൽ തോറ്റങ്കിലും ഗ്രൂപ്പിൽ രണ്ടാമതുള്ള ബയേണും പ്രീക്വാർട്ടറിലേക്ക് മുന്നേറി. കളിയുടെ 13 -ാം മിനിറ്റിൽ ആൻഡ്രിയാസ് ഷേൽഡ്രപ്പാണ് ബെൻഫിക്കയുടെ വിജയഗോൾ കരസ്ഥമാക്കിയത് . തിരിച്ചടിക്കാൻ ബയേൺ കിണഞ്ഞുശ്രമിച്ചെങ്കിലും ല‍ക്ഷ്യത്തിലെത്തിയില്ല . രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ നേടാനായില്ല . ഗ്രൂപ്പ് സി യിലെ ഓക്ലാന്ഡ് സിറ്റിയും ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള മറ്റൊരു മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.

Read More

മതേതര ഇന്ത്യ എന്ന് വിശേഷിപ്പിക്കുമ്പോഴും രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ ഇതുപോലെ അനേകം ക്രിസ്ത്യാനികൾ ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ, ഇതൊന്നും കണ്ടിട്ടില്ല എന്ന മട്ടിലാണ് മോദിയും സ്തുതിപാഠകരും. ഇത്രയും ശക്തമായ മനുഷ്യവകാശ ലംഘനങ്ങൾ നടക്കുമ്പോൾ എങ്ങനെ ഇന്ത്യയെ മതേതര ഇന്ത്യ എന്ന് വിളിക്കാൻ സാധിക്കും ഇത് മതേതര ഇന്ത്യ അല്ല മോദിയുടെ ഭ്രാന്തൻ ഇന്ത്യ ആണ്.

Read More

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വല്യ ജനാതിപത്യ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ 21 മാസങ്ങളുടെ കയ്പുള്ള ഓർമ്മകൾക്ക് ഇന്ന് അമ്പതു വയസ്സ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ 1975 ജൂൺ 25 നു ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതു. വ്യക്തി സ്വാതന്ത്ര്യവും, ആവിഷ്കാരസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, രാഷ്രീയ സ്വാതന്ത്ര്യവും ഏകാധിപത്യത്താൽ വിലങ്ങണിയിക്കപ്പെടുകയായിരുന്നു അന്ന് മുതൽ. നിയന്ത്രണങ്ങളും വിലങ്ങുകളുമായി അടിയന്തിരാവസ്ഥ 1977 മാർച്ച് 21 വരെ നീണ്ടുപോയി. ഇക്കാലയളവിൽ ജനാതിപത്യത്തിനു വേണ്ടി ശബ്‌ദിച്ചു അനേകർ ജയിലിൽ അടക്കപ്പെടുകയും മർദ്ദനമേൽക്കപെടുകയും ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയിൽ നിന്നുള്ള 1971 ലെ തിരഞ്ഞെടുപ്പ് ജയം അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഭരണമാറ്റത്തിനായി ബി ജെ പി യുടെ സമരം ശക്തമായി. അധികാരം നഷ്ടമാകുമെന്നുള്ള ഭയം ആണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവും വിശ്വാസപ്രമാണങ്ങളായിരുന്ന നെഹ്രുവിന്റെ മകളിലെ ഏകാധിപതിയെ ഉണർത്തിയതെന്നു പറയാം. പ്രധാനമന്ത്രിയായി തുടക്കം മുതൽ ഇന്ദിര അരക്ഷിതത്വത്തിന്റെയും താൻ പോരിമയുടെയും ലക്ഷണങ്ങൾ കാട്ടിയിരുന്നു. ശാസ്ത്രിയുടെ താഷ്കന്റിലെ ആകസ്മിക മരണവും, ആണവായുധം നിർമിക്കണമെന്ന് പരസ്യമായി പറഞ്ഞ…

Read More