- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
പുസ്തകം / ഷാജി ജോര്‍ജ് അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ? ശിഷ്യന്‍ ഗുരുവിനോട് ചോദിക്കുന്നു. ഗുരു പറയുന്നു, കണ്ടുകൊണ്ടിരിക്കുന്നു… എവിടെ? നിന്റെ കണ്ണില്‍!… ഗ്രന്ഥകാരനും ഗാനരചയിതാവും പ്രഭാഷകനും യൂട്യൂബറുമായ ഫാ. വിന്‍സെന്റ് വാരിയത്തിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി.’കണ്ണാടി, കതക്, കടവ്.’ ആര്‍ക്കും ഹൃദയപൂര്‍വ്വം സ്വീകരിക്കാവുന്ന പുസ്തകം. മൂന്ന് ഭാഗങ്ങളുണ്ട് പുസ്തകത്തിന്; കണ്ണാടി, കതക്, കടവ്.ഇത് മൂന്നു തലങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. എഴുത്തുകാരന്‍ ഇതിന് നല്‍കുന്ന അര്‍ത്ഥം ഇങ്ങനെയാണ്. കണ്ണാടി = സൈറ്റ് ബിയോണ്‍ണ്ട് ദി സൈറ്റ്, കതക് = നോക്ക് ആന്‍ഡ് ഓപ്പണ്‍, കടവ് =സെറ്റ് ഔട്ട് ഓഫ് യു റ്റു ടച്ച് ദി ഷോര്‍. ചെറുമൊഴികള്‍ കൊണ്ടു സമ്പന്നമായ പുസ്തകത്തില്‍ നിന്ന് ഒന്നുകൂടി ഉദ്ധരിക്കട്ടെ.ഭര്‍ത്താവ് ഗുരുവിനോട് പറയുന്നു;എന്റെ ഭാര്യ എത്ര നന്മനിറഞ്ഞവളാണ്!ഗുരു പുഞ്ചിരിയോടെ പറഞ്ഞു, മറുവശം കൂടി കാണാന്‍ മറക്കരുത്.കുറെ നാളുകള്‍ക്ക് ശേഷം ഇതേ മനുഷ്യന്‍ തന്നെ വന്ന് ഗുരുവിനോട് പറഞ്ഞു: എന്റെ ഭാര്യ കരുതിയത് പോലെയല്ല, എത്ര വൃത്തികെട്ട സ്വഭാവമുള്ളവളാണ്…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ എല്ലാ യുദ്ധങ്ങളിലും കെടുതികള്‍ ഏറ്റുവാങ്ങുന്നവര്‍ക്കു വേണ്ടിയാണ് ലോകത്തിലെ പ്രഗത്ഭ ഗായകരും ബാന്‍ഡുകളും എന്നും നിലകൊണ്ടിട്ടുള്ളത്. യുദ്ധങ്ങളിലെല്ലാം തോല്‍ക്കുന്നത് നിരപരാധികളായ മനുഷ്യരാണെന്നും പ്രത്യകിച്ചു സ്ത്രീകളും കുട്ടികളുമാണെന്നും ലോകനേതാക്കളെ ഓര്‍മ്മിപ്പിക്കുന്ന അനേകം ഗാനങ്ങള്‍ ഓരോ യുദ്ധകാലത്തും ലോകം കേട്ടിട്ടുണ്ട്. ബോംബറുകളുടെ ഇരമ്പലുകള്‍ക്കിടയിലും സംഗീതലോകത്തുനിന്നും ശാന്തിയുടെ മൃദുഗീതങ്ങള്‍ നമുക്ക് കേള്‍ക്കാം. ശബ്ദലേഖനം ആരംഭിച്ച നാളുകളില്‍ത്തന്നെ യുദ്ധങ്ങള്‍ക്കെതിരെ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു തുടങ്ങി. ആയിരക്കണക്കിനു യുദ്ധവിരുദ്ധ ഗാനങ്ങള്‍ പല ഭാഷകളിലായി ലോകം കേട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രചാരം ലഭിച്ചവയില്‍ നിന്നു മൂന്നു യുദ്ധവിരുദ്ധ ഗാനങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്നാണ് പിങ്ക് ഫ്‌ളോയ്ഡ്. 1965-ല്‍ ലണ്ടനില്‍ രൂപം കൊണ്ട പിങ്ക് ഫ്‌ളോയ്ഡ് ഇന്നും ഏറെ ആരാധകരുള്ള സംഗീതസംഘമാണ്. BLACK SABATH യുദ്ധങ്ങള്‍ക്കും അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പല ഗാനങ്ങളിലൂടെയും പിങ്ക് ഫ്‌ളോയ്ഡ് ലോകത്തെ ചിന്തിപ്പിച്ചിട്ടുണ്ടെങ്കിലും ‘ദി ഡോഗ്‌സ് ഓഫ് വാര്‍’എന്ന പാട്ട് വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. 1988-ല്‍ രണ്ടു റെക്കോര്‍ഡുകളുടെ സെറ്റ് ആയി…
പക്ഷം / കെ.ജെ സാബു 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തിലാണ് രാജ്യം. ജൂണ്‍ 25 ‘സംവിധാന്‍ ഹത്യാ ദിവസ് ‘ ആയി (ഭരണഘടനഹത്യാ ദിനം) ആചരിക്കാനാണ് രാജ്യം ഭരിക്കുന്ന ബിജെപി ആഹ്വാനം ചെയ്തിരുന്നത്. ഒരു കാലത്ത് ഭരണഘടന നിശബ്ദമായത് എങ്ങനെയെന്ന് രാജ്യത്തെ പൗരന്മാര്‍ എന്നും ഓര്‍മ്മിക്കാനാണ് ഈ ദിനം ആചരിക്കുന്നത് എന്നാണ് ബിജെപി പറയുന്നത്. കൊള്ളാവുന്നൊരു ആശയമാണ്. രാജ്യം നിയോഫാസിസ്റ്റ് ഭീഷണിയുടെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന, മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഘടനയെ തകര്‍ത്ത് തരിപ്പണമാക്കുന്ന തരത്തിലാണ് ഒരു ദശകത്തിലേറെക്കാലം നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്.മോദിയുടെ വിമര്‍ശകരായ പത്രമാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തരെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മാവോയിസ്റ്റുകളെയും ഹിന്ദുത്വ കോര്‍പറേറ്റ് അജന്‍ഡയെ എതിര്‍ക്കുന്നവരെയും കള്ളക്കേസുകളില്‍ കുടുക്കി കല്‍ത്തുറുങ്കുകളിലടക്കുന്നു. അനുകൂലമായ നിയമനിര്‍മാണങ്ങളെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയഹിംസകളെയും വിമര്‍ശിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍…
എഡിറ്റോറിയൽ / ജെക്കോബി നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഉജ്വല വിജയത്തില്‍ ഭരണവിരുദ്ധ വികാരമൊന്നും ഇടതുമുന്നണി സ്ഥാനാര്‍ഥിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ കാണുന്നില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെയോ നിയമസഭാ തിരഞ്ഞെടുപ്പിനെയോ ആഴത്തില്‍ സ്വാധീനിക്കുന്നതൊന്നുമല്ല നിലമ്പൂരിലെ ജനവിധിയെന്നും ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പാക്കാന്‍ അനുകൂല പശ്ചാത്തലം സംസ്ഥാനത്ത് ഉടനീളം നിലനില്‍ക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടി മുഖപത്രത്തിന്റെ ആഖ്യാനം. ജനവിരുദ്ധതയും സമഗ്രാധിപത്യഭാവവും ധാര്‍ഷ്ട്യവും അസഹിഷ്ണുതയും മുഖമുദ്രയാക്കിയ ഒരു ഭരണകര്‍ത്താവിനും, വോട്ടിനുവേണ്ടി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന സമുദായ ധ്രുവീകരണത്തിന്റെ ബദല്‍തന്ത്രം പുറത്തെടുത്ത വിപ്ലവപാര്‍ട്ടിക്കും മലയോര മേഖലയിലെ ജനങ്ങള്‍ നല്‍കിയ പ്രഹരത്തിന്റെ അലയൊലി ഇങ്ങ് തീരദേശത്തും പ്രതിധ്വനിക്കുന്നുണ്ട്. വന്യജീവി ആക്രമണത്തിനും കൃഷിനാശത്തിനും ഇരകളായ മലയോര ജനത, സര്‍ക്കാരും വനം വകുപ്പും കാണിക്കുന്ന അവഗണനയ്ക്കും വഞ്ചനയ്ക്കും നല്‍കിയ തിരിച്ചടിയുടെ രാഷ് ട്രീയ ആഘാതം തുടര്‍പ്രകമ്പനങ്ങള്‍ക്ക് ഇടയാക്കാതിരിക്കുമോ? മലയോര മേഖലയില്‍ നിന്ന് തീരദേശത്തേക്കു വരുമ്പോള്‍, പിണറായി സര്‍ക്കാരിന്റെ ‘വികസന’ പദ്ധതികളുടെയെല്ലാം ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശ…
150ലധികം വരുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് ഈ ഹീനകൃത്യം നടത്തിയതെന്നാണ് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.ഈ മാസം 22ന് ഞായറാഴ്ച നേപ്പാ നഗറിലെ പാസ്റ്ററായ ഗൊഖാരിയ സോളങ്കിയുടെ (Gokhariya Solanky) വീട്ടില്‍ രാത്രി നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഈ നാല് ദലിത് യുവാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഈ നഗ്നരായി നടത്തിച്ചുള്ള ശിക്ഷ നടപ്പാക്കിയത്.
കൊച്ചി: മഴകനത്തതോടെ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി . പ്രഫഷണൽ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടനം . പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയും കെ എസ യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിക്കെത്തി. പരിപാടി നടന്ന സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ശം നടന്നു. കെഎസ്‌യു പ്രവര്‍ത്തകര്‍ ഹാളിനകത്തേക്ക് തള്ളിക്കയറി. ഇതിനിടെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം വ്യാപിച്ചു . ഇവരെ പുറത്താക്കിയാണ് പരിപാടി ആരംഭിച്ചത് . ഇതിനിടെ ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം സര്‍വകലാശാലയുടെ പുറകിലത്തെ ഗേറ്റ് വഴി മടങ്ങുകയായിരുന്നു .
ഷിംല: മേഘവിസ്ഫോടനത്തിൽ ഹിമാചൽപ്രദേശിൽ മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത് . നദികൾ കരകവിഞ്ഞതോടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നിട്ട് . കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് വിസ്ഫോടനം. ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണർ അശ്വനി കുമാർ പറഞ്ഞു.
മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി.
കൊച്ചി: ലോക ലഹരി വിരുദ്ധദിനം പ്രമാണിച്ച് കെസിബിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളിലും നാളെ (ജൂണ്‍ 26-ന്) രാവിലെ അസംബ്ലിയോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നതാണ്. വളരുന്ന തലമുറയെ ലഹരിയുടെ വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ ഉദ്യമങ്ങളോടും കേരള കത്തോലിക്കാസഭ സഹകരിക്കുന്നതാണ്. ലഹരി വില്‍പ്പനയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവര്‍ ലഹരിവസ്തുവെന്ന് തിരിച്ചറിയാനാ വാത്തവിധത്തില്‍ ചോക്കലേറ്റുകളുടെയും പാനീയങ്ങളുടെയും രൂപത്തില്‍ രാസലഹരി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു എന്ന വസ്തുത സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെന്നതിനേക്കാള്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്കിടയിലും രാസലഹരിയുടെ ഉപയോഗം വളരെ വര്‍ദ്ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to Updates
Get the latest creative news from FooBar about art, design and business.
