- മോഹൻലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം
- കോംഗോയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണം; 64 പേർക്ക് ദാരുണാന്ത്യം
- ദക്ഷിണേഷ്യയിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് — നോവയുടെ ആദ്യ പിറന്നാൾ ലൂർദ് ആശുപത്രിയിൽ ആഘോഷിച്ചു
- റിട്ടയേർഡ് അധ്യാപകർക്കായി ഓർമ്മച്ചെപ്പ് തുറന്ന് ബോൾഗാട്ടി K.L.C.W.A
- സ്നേഹമെന്ന വാക്കിനര്‍ത്ഥം
- വി. ദേവസഹായത്തെ അല്മായരുടെ മദ്ധ്യസ്ഥനായി ലിയോ പാപ്പാ പ്രഖ്യാപിച്ചു
- പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം
- പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; സജ്ജമെന്ന് ദേവസ്വം ബോര്‍ഡ്
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തതനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ എട്ട് ജില്ലകൾക്കാണ് യെല്ലോ അലേർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ/ഇടത്തരമോ ആയ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തുടങ്ങിയ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയുന്ന സാഹചര്യത്തിലാണ് പ്രവചനം. ഇന്ന് മുതൽ നവംബർ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്…
മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിരണ്ടാം ദിനത്തിലേക്ക്. മുപ്പത്തിഒന്നാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. മുഖമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും നീതിയുടെ സ്വരത്തിനായ് കാതോർക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു . മുപ്പത്തിഒന്നാം ദിനം പ്രദേശവാസികളായ ലില്ലിആന്റണി,സജി ജോസി,ഷീബ ജോസ്,മിനി മാനുവൽ,തോമസ് ഔസേപ്പ്,മേഴ്സി ജോൺസൻ,എമേഴ്സൻ അന്തോണി, ജിനി ബെന്നി,ഡെയ്സി ജോൺസൻ ,ബിൻസി ജോഷി,അഗസ്റ്റിൻ പത്രോസ്,രാജി ആൻസൻ എന്നിവർ ആയിരുന്നു നിരാഹാരമിരുന്നത്. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു.കോട്ടപ്പുറം രൂപത പള്ളിപ്പുറം മഞ്ഞുമാത ബസ്ലിക്ക റെക്ടർ റവ.ഡോ.ആന്റണികുരിശിങ്കൽ, സഹവികാരിമാർ, ഇടവക സമൂഹം,കർമ്മലീത്ത മാതൃസഭ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ തങ്കച്ചൻ ഞാലിയത്ത്, ഫാ.ജോസ് അലക്സ്, ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി , പ്രസിഡന്റ് അഡ്വ ചാർളി പോൾ, മറ്റു ഭാരവാഹികൾ, രാഷ്ട്രീയ ജനതാദൾ ഭാരവാഹികൾ,…
തിരുവനന്തപുരം : ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വലിയതുറ ഫെറോന സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചു . അഡീഷണൽ എക്സൈസ് ഓഫീസർ ദിലീപ്, അനിൽ എന്നിവർ ഉദ്ഘാടന കർമ്മം നിർവഹിച്ചു..ഫെറോന കോഡിനേറ്റർ ഫാ. ബിജിൻ അധ്യക്ഷത വഹിച്ചു . ലഹരിക്കെതിരെ കായിക ലഹരി എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയെക്കുറിച്ച് ഫെറോന അല്മായ ശുശ്രൂഷ കോഡിനേറ്ററും കൊച്ചുവേളി ഇടവക വികാരിയുമായ ഫാ.റ്റോണി ഹാംലറ്റ് സംസാരിച്ചു . കൊച്ചുവേളി ചർച്ചിന്റെ മുന്നിൽനിന്നും ശങ്കുമുഖം ബീച്ച് വരെ നടത്തിയ മാരത്തോൺ ഫെറോന വൈദികസെക്രട്ടറിയും കണ്ണാന്തുറ ഇടവക വികാരിയുമായ ഫാ. റോസ് ബാബുഫ്ലാഗ് ഓഫ്ചെയ്തു . തുടർന്ന് ശംഖുമുഖം ബീച്ചിൽ നടന്ന സമാപന പരിപാടിയിൽ വലിയതുറ പോലീസ് സ്റ്റേഷൻ ASI അജിത് കുമാർ ആശംസകൾ അർപ്പിക്കുകയും മാരത്തോൺ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു
വയനാട് /തൃശൂർ : പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും സംസ്ഥാന നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിലും വിധിയെഴുത്ത് തുടങ്ങി. വയനാട്ടിലും ചേലക്കരയിലും ഭൂരിഭാഗം ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിര തന്നെ കാണാം. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ എന്നിവര്‍ തമ്മിലാണ് മത്സരം വയനാട്ടില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളതെങ്കില്‍ ചേലക്കരയില്‍ ആറ് പേര്‍ തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയില്‍ വോട്ടര്‍മാരുടെ എണ്ണം 2,13,103 ആണ്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ജയിച്ചതോടെ വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്‌ണൻ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വയനാട്: നാളെ ) ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്‌ദ പ്രചാരണം. ബഹളങ്ങളൊന്നുമില്ലാതെ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്‌ചകളും ചര്‍ച്ചകളുമാണ് സ്ഥാനാര്‍ഥികളുടെ ഇന്നത്തെ പ്രധാന പരിപാടി. അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ചെറുതുരുത്തി സ്‌കൂളില്‍ നിന്നാണ് വോട്ടിങ് യന്ത്രങ്ങള്‍ അടക്കം വിതരണം ചെയ്യുക. ഉച്ചയോടെ വിതരണം പൂര്‍ത്തിയാക്കും. മൂന്ന് സ്‌ട്രോങ് റൂമുകളിലായാണ് 180 ബൂത്തുകളിലേക്കുള്ള ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മെഷിനുകള്‍ തകരാര്‍ ഉണ്ടായേക്കാമെന്നത് മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: മുനമ്പം വിഷയത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുനമ്പത്തെ അറുന്നൂറോളം കുടുംബങ്ങളും വഖഫ് ഭൂമി സംരക്ഷണ സമിതിയും തമ്മിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സങ്കീർണമായ നിയമപ്രശ്നമുള്ള വിഷയത്തിൽ ശ്രദ്ധയോടെയുള്ള ഇടപെടലും പരിഹാരവുമാണ് ആവശ്യം. വൈപ്പിനിലെയും മുനമ്പത്തെയും ജനങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സമാധാനചർച്ചയിലൂടെയും സമവായത്തിലൂടെയുമേ പരിഹരിക്കാനാകൂ. മുനമ്പം വിഷയം രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഹീനമാണ്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വഖഫ് ബോർഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതും ബിജെപി നേതാവ് ഗോപാലകൃഷ്ണൻ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസ്താവന നടത്തിയതും സംഘപരിവാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയും വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. മതേതരത്വത്തിന്റെയും സൗഹാർദ്ദത്തിന്റെ യും വിളനിലമായ കേരളത്തെ വർഗീയമായി വേർതിരിക്കാനും ഭിന്നിപ്പിക്കാനുമുള്ള സം ഘപരിവാർ ശ്രമം തിരിച്ചറിഞ്ഞ് ചെറുത്തു തോൽപ്പിക്കണമെന്നും…
മുനമ്പം: മുനമ്പം റിലേ നിരാഹാര സമരം മുപ്പത്തിഒന്നാം ദിനത്തിലേക്ക് കടന്നു. മുപ്പതാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി നിർവ്വഹിച്ചു. പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചു പുരയ്ക്കൽ അഭിസംബോധന ചെയ്തു സംസാരിച്ചു. മുനമ്പം ജനതയ്ക്ക് നീതി ലഭിക്കും വരെ ഈ ജനതയോടൊപ്പം നിലകൊള്ളുമെന്ന് ബിഷപ്പ് ഉറപ്പ് നല്ല. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി,കൺവീനർ ജോസഫ് ബെന്നി എന്നിവർ സന്നിഹിതരായിരുന്നു. മുപ്പതാം ദിനത്തിൽ നിരാഹാരമിരുന്നത് പ്രദേശവാസികളായ മേരിആന്റണി,ലിസി ആന്റണി,സ്മിത ബെന്നി,സിമി റോമി ,ഷാലി ജോസി ,റീന പോൾ ,ഷിജു അംബ്രോസ്,ഷിനി ബെൽ ബൻ,ആന്റണി തോമസ്,കുഞ്ഞുമോൻ ആന്റണി,ആൻസി ജോബി എന്നിവർ ആയിരുന്നു. സമരത്തിന് ഐക്യദാർഢ്യവുമായി കോതമംഗലം രൂപതാ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ദേവാലയ വികാരി ഫാ റോബിൻ പടിഞ്ഞാറേക്കാട്ടു, കർത്തേടം സെന്റ്.ജോർജ്ജ് ഇടവക വികാരി ഫാ.ഫ്രാൻസിസ് ഡിക്സൺ ഫെർണ്ണാണ്ടസ്, സഹ വികാരി ഫാ ഇമ്മാനുവൽ എസ്, ബി സി സി…
മാനന്തവാടി: മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 5.45 ഏക്കര്‍ ഭൂമിയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 47/1, 48/1 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കക്ഷിച്ചേരലുകളുണ്ടായാല്‍ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക. എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ 14ാം തീയതി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 14ാം തീയതി രേഖകള്‍ ഹാജരാക്കുകയും 19ാം തീയതി അദാലത്തില്‍ പങ്കെടുക്കുകയും വേണം. ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച് വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. വഖഫിന്റെ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. പഞ്ചായത്ത് മെമ്പറും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏത് രീതിയിലുള്ള നടപടി സ്വീകരിക്കണമെന്ന രൂപരേഖ തയ്യാറാക്കാന്‍ പഞ്ചായത്തിനായിട്ടില്ല. കുറഞ്ഞ ദിവസം കൊണ്ട് രേഖകള്‍ വഖഫിന് മുമ്പാകെ എങ്ങനെ ഹാജരാക്കുമെന്ന…
കൊച്ചി: പത്രാധിപരും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഫാ. ഓസി കളത്തിൽ ഒസിഡി യുടെ അഞ്ചാം ചരമവാർഷികത്തോനുബന്ധിച്ച് ഗോതുരുത്ത് ഗ്രാമീണ വായനശാല സംഘടിപ്പിച്ച ഓസി കളത്തിൽ അവാർഡ് ഷെവലിയർ ഡോ. പ്രീമുസ് പെരിഞ്ചേരി വിതരണം ചെയ്തു.അനുസ്‌മരണം പ്രൊവിൻഷ്യാൾ ഡോ. ഫാ. അഗസ്റ്റിൻ മുല്ലൂർ ഒസിഡി നിർവ്വഹിച്ചു. 11,111 രൂപയും പ്രശസ്‌തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് കോതമംഗലം നെല്ലിമറ്റം സ്വദേശി പ്രൊഫ. സതീഷ് പോളിൻ്റെ -അണുഭൗതികത്തിലെ സങ്കല്പനങ്ങൾ – എന്ന കൃതിക്കാണ് ലഭിച്ചത്. ഗോതുരുത്ത് ഗ്രാമീണ വായനശാല പ്രസിഡൻ്റ് മാത്യു എം. എക്സ്‌സ്. അദ്ധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത് പുസ്‌തക പരിചയം നടത്തി. ഡോ.ഫാ. ആൻ്റണി ബിനോയ് അറക്കൽ, സിപ്പി പള്ളിപ്പുറം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ജോസഫ് പനക്കൽ, ജിജോ ജോൺ പുത്തേഴത്ത്, പി.ആർ. ലോറൻസ്, ഷൈജു സേവ്യർ, ഡോണി കളത്തിൽ, വെയ്ഗസ് പടമാട്ടുമ്മൽ, ജോയി പുതിയവീട്ടിൽ, എം.ജെ ഷാജൻ, ജോമോൾ ഷൈജു, അവാർഡ് നിർണ്ണയ കമ്മിറ്റി കൺവീനർ ടൈറ്റസ് ഗോതുരുത്ത്…
കൊച്ചി: മുനമ്പം – കടപ്പുറം ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ നേതൃത്വത്തിൽ മുനമ്പം – കടപ്പുറം ഭൂസംരക്ഷണ സമിതി എറണാകുളം ഗസ്റ്റ് ഹൗസിൽ മുനമ്പം ഭൂവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത് . ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് ഇരുപത്തിഎട്ടാം തീയതിയിലേക്ക് വച്ച ഉന്നതതല യോഗം ഇരുപത്തിരണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. നിയമമന്ത്രി പി.രാജീവും കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ യും കൂടെയുണ്ടായിരുന്നു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ലത്തീൻ സമുദായ വക്താവ് ജോസഫ് ജൂഡ്, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ,ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പങ്കെടുത്തു. മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശങ്ങൾ…
Subscribe to Updates
Get the latest creative news from FooBar about art, design and business.