Author: admin

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുകയാണ് . ഇന്ന് രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് 107 വിമാനങ്ങ ളാണ് വൈകിയത് . മൂന്നു വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്.

Read More

ഇംഫാല്‍: തുടർച്ചയായി സംഘര്‍ഷം പുകയുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനയ്ക്ക് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ തകര്‍ത്തു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരില്‍ എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം പടര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്നാണ് ആറ് കുടുംബാംഗങ്ങളെ കാണാതായത്. അഫ്‌സ്പ പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read More

കൊച്ചി: മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമായിരിക്കുമെന്ന മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്‍. വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത് ഇടതു പക്ഷമല്ല മുസ്ലീം ലീഗ് നേതൃത്വമാണ്. കാരണം ലീഗ് നേതാക്കന്‍മാര്‍ വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്. ഉദാഹരണത്തിന് തളിപ്പറമ്പില്‍ 1937 ല്‍ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 634 ഏക്കര്‍ ആയിരുന്നു. ഇപ്പോള്‍ 70 ഏക്കറില്‍ താഴെയായി അതു ചുരുങ്ങിയതായി പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘1967 ലാണ് ഏറിയ പങ്ക് സ്വത്തും കൈമാറ്റം ചെയ്യപ്പെട്ടത്.വഖഫ് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട മുതവല്ലി , എഴുതാനും വായിക്കാനും അറിയാത്ത തന്റെ ഡ്രൈവര്‍ ‘കൊട്ടന്’ പച്ചക്കറി കൃഷി നടത്താന്‍ പാട്ടത്തിന് വഖഫ് ഭൂമി നല്‍കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ‘കൊട്ടന്’ ഈ ഭൂമിക്ക് നികുതി അടയ്ക്കാന്‍ അനുവാദം കിട്ടുന്നു. പിന്നീട് പട്ടയം ലഭിക്കുന്നു. പട്ടയം…

Read More

മുനമ്പം: റിലേ നിരാഹര സമരം മുപ്പത്തിയാറാം ദിനത്തിലേക്ക്. മുപ്പത്തി അഞ്ചാം ദിനം ജിബിൻ ബേബി, മീനു ജിബിൻ, ജെസ്സി ബേബി,മേരി ജെയിംസ്, ജോസഫിന ആൻഡ്റൂസ്, എമേഴ്‌സൻഅന്തോണി, ഡോ മനിക് വർഗീസ്, സ്റ്റീഫൻ ദേവസി, മെറ്റിൽഡ സ്റ്റീഫൻ, ലിസി ആന്റണി റീന പോൾ എന്നിവരായിരുന്നു നിരാഹാരമിരുന്നത്. കെആർഎൽസിബിസി മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു പുതിയാത്ത്, എസ് ഡി സന്യാസിനി സമൂഹം ജനറൽ കൗൺസിലർ ഫോർ സോഷ്യൽ അപ്പോസ്ഥലേറ്റ് സിസ്റ്റർ പൗളിൻ തെരേസ് എസ്ഡി, ചെറിയകടവ് സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ പനഞ്ചിക്കൽ സഹ വികാരി എബിൻ സെബാസ്റ്റ്യൻ,,ഇടവക കൺവീനർ ജയ്സൺ മാർട്ടിൻ, ഇടവക പ്രതിനിധി അല്ലേശ് ചക്കുങ്കൽ, എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണി കോഡിനേറ്റർ ഷിജോ മാത്യു, എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.

Read More

പത്തനാപുരം: പുനലൂർ രൂപതയിൽ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന സിസ്റ്റേഴ്സിന്റെ കൂടിവരവും സപ്തതല പ്രാർത്ഥനയും വിവിധ ശുശ്രൂഷ സമിതിയെകുറിച്ചുള്ള ക്ലാസുകളും പത്തനാപുരം സെയിന്റ് സേവിയേഴ്സ് ആനിമേഷൻ സെന്റ്റിൽ നടത്തി. പുനലൂർ രൂപതയിലെ സന്ന്യസ്തർക്ക് വേണ്ടിയുള്ള എപ്പിസ്കോപ്പിൽ വികാരി മോൺ. ജോസഫ് റോയ് സ്വാഗതം ആശംസിച്ചു.പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ സപ്തതല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. “സന്ന്യസ്ത ജീവിതവും പ്രേക്ഷിത ദൗത്യവും “ എന്ന വിഷയത്തെക്കുറിച്ച് അഞ്ചൽ SRA പ്രൊവിൻഷ്യൽ സിസ്റ്റർ ദീപ മേരി ക്ലാസ്സ് എടുത്തു. അടിസ്ഥാന സഭാ സമൂഹത്തിലെ വിവിധ ശുശ്രൂഷ സമിതിയെക്കുറിച്ച് പുനലൂർ രൂപത ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാദർ ബെനഡിക്റ്റ് തേക്കുവിള ക്ലാസ്സ് നയിച്ചു .സിസ്റ്റർ റോസ് കരോളിൻ എം എസ് എസ് ടി നന്ദി അറിയിച്ചു.

Read More

വാഷിങ്ടണ്‍: കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ 27 കാരിയായ കരോലിന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും. ‘എന്റെ ചരിത്രപരമായ കാംപയനില്‍ ദേശീയ പ്രസ് സെക്രട്ടറി എന്ന നിലയില്‍ കരോലിന്‍ ലെവിറ്റ് അസാധാരണമായ പ്രവര്‍ത്തനം കാഴ്ചവെച്ചു, കരോലിന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ് ലെവിറ്റ്. നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശങ്ങള്‍ അമേരിക്കന്‍ ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ അവര്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന്’ ഡോണള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

Read More

ജൊഹന്നാസ്ബര്‍ഗ്: നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. തിലക് വര്‍മ (120), സഞ്ജു സാംസണ്‍ (109) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 10 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്നും അര്‍ഷ്ദീപിനായിരുന്നു. റീസ ഹെന്‍ഡ്രിക്സ് (0), എയ്ഡന്‍ മാര്‍ക്രം (8), ഹെന്റിച്ച് ക്ലാസന്‍ (0) എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. റ്യാന്‍ റിക്കില്‍ട്ടണ്‍ (1) ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് നല്‍കി. പിന്നീട് ട്രിസ്റ്റണ്‍ സ്റ്റബ്സ് (43), ഡേവിഡ് മില്ലര്‍ (36), മാര്‍കോ ജാന്‍സന്‍ (പുറത്താവാതെ 29) എന്നിവര്‍…

Read More

കൊല്ലം:മുന്നൂറിലേറെ പേരില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.കൊല്ലം താലൂക്ക് ഓഫിസിന് സമീപം ബാലുവും അശ്വതിയും ചേര്‍ന്ന് നടത്തിയിരുന്ന ഫോര്‍സൈറ്റ് ഓവര്‍സീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്. പണം തട്ടിച്ചെന്ന്കാട്ടി നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ കല്ലമ്പലത്തുനിന്ന് അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എട്ടര ലക്ഷം തട്ടിച്ചെന്നാണ് പരാതി. ഈ സ്ഥാപനത്തില്‍ നിന്ന്…

Read More

കൊച്ചി:എറണാകുളത്തെ വടക്കന്‍ പറവൂരില്‍ കുറുവ സംഘത്തിന്‍റെ മോഷണ ശ്രമമെന്ന് സംശയിക്കുന്ന സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി സുദർശൻ കെഎസ്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനുകളിലും അടക്കം പട്രോളിംഗ് വ്യാപിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിനായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കുറുവ സംഘത്തിനെ പറ്റി അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മോഷണത്തിന് പിന്നിൽ കുറുവസംഘമാണെന്ന് എഫ്ഐആറിൽ പരാമർശമില്ല. ബുധനാഴ്ചയാണ് ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ജില്ലയിലും കുറവ സംഘം മോഷണശ്രമം നടത്തിയതായി സംശയമുണ്ടാക്കിയ സംഭവം ഉണ്ടായത്.

Read More

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോൾ വാർഡിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാർഡിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ അധികൃതരും കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. 37 കുട്ടികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കനത്ത പുകയ്ക്കിടയിൽ നിന്നും കുട്ടികളെ രക്ഷികുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉന്നതതല അന്വേഷണവും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More