Author: admin

പലസ്തീന് രണ്ടാം ഘട്ട സഹായം അയച്ച് ഇന്ത്യ. 32 ടണ്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. പലസ്തീനിലേക്ക് അയക്കുന്ന സാധനങ്ങളുടെ ചിത്രം ജയ്ശങ്കര്‍ എക്‌സില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം. നേരത്തെ ഒക്ടോബര്‍ 22 ന് ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം അയച്ചിരുന്നു.

Read More

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. രജൗരി ജില്ലയില്‍ ബാജി മാള്‍ വനത്തില്‍ ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ഭൂപ്രകൃതി കൊണ്ടാണ് ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ ഇവിടെ തെരഞ്ഞെടുക്കുന്നത്.കഴിഞ്ഞയാഴ്ച രജൗരി ജില്ലയില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

Read More

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റമീസ്, അമല്‍ ബാബു, അനുവിന്ദ്, ജിതിന്‍ എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ 30 പേര്‍ക്കെതിരേ പഴയങ്ങാടി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കരിങ്കൊടി കാണിച്ച ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്.

Read More

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK)യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം.പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം.

Read More

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്‌ഛൻ പുരസ്ക്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്‌മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായി 1993ൽ വിരമിച്ചു. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് വത്സല ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കുമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല്…

Read More

കോഴിക്കോട്• കേരള കാര്‍ഷിക സര്‍വകലാശാലയും ആസ്‌ത്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും നബാര്‍ഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ നവംബര്‍ 15 മുതല്‍ 17 വരെ നടന്ന വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റി സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.പിഎച്.ഡി ഗവേഷണ പ്രവര്‍ത്തനങ്ങളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനും ഈ സന്ദര്‍ശനത്തില്‍ തീരുമാനമായി. വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു 3 +1 വര്‍ഷ ബി.എസ്.സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍ ആരംഭിക്കുന്നതിനു ധാരണയായി. ആദ്യ 3 വര്‍ഷം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പഠിക്കുകയും തുടര്‍ന്ന് 1 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനും ഇത് വഴി അവസരം ഒരുങ്ങും.

Read More

സാ​വോ പോ​ളോ: ബ്ര​സീ​ല്‍ ഫു​ട്ബോ​ള്‍ താ​രം നെ​യ്മ​റു​ടെ​യും കാ​മു​കി ബ്രൂ​ണ ബി​യാ​ന്‍​കാ​ര്‍​ഡി​യു​ടെ​യും ഒ​രു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം നടന്നതായി റിപ്പോർട്ട് . സാ​വോ പോ​ളോ​യി​ലെ വ​സ​തി​യി​ൽ നിന്നാണ് ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നം​ഗ ആ​ക്ര​മി സം​ഘം കുഞ്ഞിനെ കവരാൻ ശ്രമിച്ചത് . ബ്രൂ​ണോയുടെ മാതാപിതാക്കളെ കെ​ട്ടി​യി​ട്ട​ശേ​ഷം അ​ക്ര​മി​ക​ള്‍ കു​ഞ്ഞി​നെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വീ​ട്ടി​ല്‍ ബ്രൂ​ണ​യും കു​ഞ്ഞും ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ വീ​ട് കൊ​ള്ള​യ​ടി​ച്ച് അ​ക്ര​മി സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.സം​ഭ​വ​വത്തിൽ 20കാ​ര​നാ​യ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് സാ​വോ പോ​ളോ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​നെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും മൂ​ന്നാ​മ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More