- അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ
- എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ
- മുനമ്പം റിലേ നിരാഹര സമരം നാല്പത്തി മൂന്നാം ദിനത്തിലേക്ക്
- ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം-കെആർഎൽസിസി
- കൂനമ്മാവില്‍ വി. ചാവറയച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷം; തിരുസ്വരൂപ പ്രയാണം തുടങ്ങി
- കുടുംബം സമൂഹത്തിന്റെ അടിത്തറ- ഫാ മാത്യു തടത്തിൽ
- ‘ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
- രാഹുലിന് റെക്കോര്‍ഡ് ഭൂരിപക്ഷം; ബി ജെ പി കോട്ടകള്‍ തകര്‍ന്നു
Author: admin
തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടിയും സംഗീതജ്ഞയും നർത്തകിയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്.1951ല്‍ ഓള് ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. താരാ കല്യാണ്‍ ഉൾപ്പെടെ മൂന്നു മക്കളുണ്ട്.
കോഴിക്കോട്: മുൻ മന്ത്രി സിറിയക് ജോൺ അന്തരിച്ചു. കോവൂരിലെ അപ്പാർട്ട്മെൻ്റിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ.സംസ്കാരം നാളെ വൈകീട്ട് നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ.കുടിയേറ്റ മേഖലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ പ്രിയങ്കരനായിരുന്നു സിറിയക് ജോൺ. കോൺഗ്രസിലും കോൺഗ്രസ് എസിലും എൻസിപിയിലും പ്രവർത്തിച്ച സിറിയക് ജോൺ 2007ൽ വീണ്ടും കോൺഗ്രസിൽ തിരികെയെത്തി. 1982-83ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. 1970ൽ ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച സിറിയക് ജോൺ പിന്നീട് തുടർച്ചയായി നാല് തവണ നിയമസഭയിലെത്തി. മൂന്ന് തവണ തിരുവമ്പാടിയിൽ നിന്നും ഒരു തവണ കൽപ്പറ്റയിൽ നിന്നും നിയമസഭയിലെത്തി. തുടർച്ചയായി നാല് തവണ സിറിയക് ജോൺ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.കോൺഗ്രസ് വിട്ട് കോൺഗ്രസ് എസിൻ്റെ ഭാഗമായ സിറിയക് ജോൺ പിന്നീട് എൻസിസി രൂപീകരിച്ചപ്പോൾ എൻസിപിയുടെ ഭാഗമായി. എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റായും സിറിയക് ജോൺ…
ഛത്തീസ്ഗട്:തെരഞ്ഞെടുപ്പ്ഫലം പ്രവചിക്കുന്ന വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നതാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 46 സീറ്റ് വേണമെന്നിരിക്കെ ജന്‍ കി ബാത്ത് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 42-53 സീറ്റ് വരെ സുരക്ഷിതമാക്കുമെന്ന് പ്രവചിക്കുന്നു. ബിജെപി 34-45 സീറ്റ് വരേയും മറ്റുള്ളവര്‍ മൂന്ന് സീറ്റില്‍ വരേയും വിജയിക്കും. ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോള്‍ ഫലവും കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസ് 40-50 സീറ്റില്‍ വരേയും ബിജെപി 36-46 സീറ്റില്‍ വരേയും മറ്റുള്ളവര്‍ 1-5 സീറ്റില്‍ വരേയും വിജയിക്കുമെന്നാണ് പ്രവചനം. സിഎന്‍എക്സ് സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ് 46-56 സീറ്റ് വരേയും ബിജെപി 30-49 സീറ്റ് വരേയും നേടും. മറ്റുള്ളവര്‍ 3-5 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് സിഎന്‍എക്സ് സര്‍വ്വേ. എബിപി സി വോട്ടര്‍ സര്‍വ്വേ ഫലവും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 41-53 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ബിജെപി 36-48…
ന്യൂഡൽഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ന്യൂഡൽഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബിജെപി 80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ ഫലം പ്രവചിക്കുന്നു. മറ്റുള്ളവര്‍ 9 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.ബിജെപി 80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ ഫലം പ്രവചിക്കുന്നു. മറ്റുള്ളവര്‍ 9 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
കോട്ടപ്പുറം: റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും 2023 നവംബര്‍ 30ന് നടന്നു. കോട്ടപ്പുറം ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാപ്പയുടെ ഉത്തരവ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല വായിച്ചു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിര്‍വ്വഹിച്ചു വരികയായിരുന്നു. നിയുക്ത മെത്രാന് റവ. ഡോ. അംബ്രോസ് ആലുവ കാര്‍മല്‍ഗിരി സെമിനാരി വൈസ് റെക്ടര്‍, പ്രൊഫസര്‍, രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി, കുറ്റിക്കാട് സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി റെക്ടര്‍,…
ദുബായ്: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആഗോള കാലാവസ്ഥ വ്യതിയാനവും പരിഹാരങ്ങളും എന്ന വിഷയം പഠിക്കുന്നതിനും സംവദിക്കുന്നതിനുമായി ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മലയാളി യുവസാന്നിധ്യങ്ങള്. വരാപ്പുഴ അതിരൂപതാംഗവും ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് (ഐസിവൈഎം) ദേശീയപ്രസിഡന്റുമായ അഡ്വ. ആന്റണി ജൂഡിയും പുനലൂര്‍ രൂപതാംഗമായ ഗ്രേഷ്മ പയസ് രാജുവുമാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ യുഎഇ ആതിഥേയത്വം വഹിക്കുന്ന ലോകസമ്മേളനത്തില് പങ്കെടുക്കുന്നത്. ദുബായില്‍ നടത്തപ്പെടുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രനേതാക്കള്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭ രൂപീകരിച്ചിരിക്കുന്ന യങ്ഗോയുടെ പ്രതിനിധിയായിട്ടാണ് അഡ്വ. ആന്റണി ജൂഡി പങ്കെടുക്കുന്നത്. G INDIA (Make Earth Green Again) എന്ന എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി നടന്നു വരികയാണ്. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഡ്വ. ആന്റണി ജൂഡി നിലവില്‍ ഡല്‍ഹിയില്‍ ആണ് സേവനമനുഷ്ഠിച്ചു വരുന്നത്. എറണാകുളം തേവര സ്വദേശിയാണ്. തൃശൂര്‍ ലോ കോളേജില്‍ നിന്ന് നിയമബിരുദവും എറണാകുളം ചിന്മയ യൂണിവേഴ്സിറ്റിയില്‍ നിന്ന്…
ആന്‍ റിഫ്റ്റയുടെ വിയോഗം നാടിനും വീടിനും തീരാനഷ്ടമാണ്
Subscribe to Updates
Get the latest creative news from FooBar about art, design and business.